Thursday, October 10, 2013

FACES

ഞാൻ എന്റെ കിണറ്റിൽ നിന്നും പതുക്കെ പുറത്തു കടന്നു 
എന്നിട്ട് കൈകൾ വീശി നീന്തി തുടങ്ങി 
വേഗം വളരെ കുറവാണ് ,പക്ഷെ എനിക്ക് സന്തോഷമായി 
ഞാൻ മുന്നോട്ടു മുന്നോട്ടു പോയി 
കൂടുതൽ കാഴ്ചകൾ കാണാൻ കണ്ണ് തുറന്നു പിടിച്ചു 
അപ്പോൾ കുറെ മുഖങ്ങൾ കണ്ടു തുടങ്ങി
കറുത്ത മുഖങ്ങൾ
വെളുത്ത മുഖങ്ങൾ
ചാര നിറമുള്ള മുഖങ്ങൾ ....
ചിലർ വിജയിച്ചു എന്ന് വിചാരിക്കുന്നു ....
ചിലർ പരാജയങ്ങളിൽ നിന്ന് കര കയറാൻ പാട് പെടുന്നു
ചില മുഖങ്ങൾ എപ്പോഴും ചിരിക്കുന്നതായിരുന്നു ...
ചില മുഖങ്ങൾ കഥകൾ പറഞ്ഞു
ചില മുഖങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചു
വെല്ലു വിളിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു
ഇടയ്ക്കു വീര വാദങ്ങൾ പറയുന്ന മുഖങ്ങളും ഞാൻ കണ്ടു
മുഖങ്ങൾ മാറി മാറി വന്നു ..
എന്റെ സന്തോഷം ഞാൻ കിണറ്റിൽ നിന്നും പുറത്തു കടന്നതായിരുന്നു
എന്നിട്ട് വീണ്ടും കൈകൾ ആഞ്ഞു വീശി ഞാൻ മുന്നോട്ടു നീന്തി
മുഖങ്ങൾ കാണാൻ .....അപ്പോൾ ഞാൻ എന്റെ മുഖവും തിരിച്ചറിഞ്ഞു !!!!

Wednesday, September 25, 2013

HOME MADE WINE


നാട്ടിൽ  നിന്നുംമാറി  ഒറ്റയ്ക്ക് നട്ടം തിരിഞ്ഞു ,ഇനി ഒരൽപം സ്നേഹവും ലാളനയും കിട്ടിയില്ലെങ്കിൽ എന്റെ ശ്വാസം എന്നെ വിട്ടു എന്നന്നേക്കുമായി പോകുമെന്ന അവസ്ഥയിൽ കൂടെ ജോലി ചെയ്യുന്ന  ജവഹറാണ് എന്നെ ആന്റിയുടെ അടുത്ത്  എത്തിച്ചത് .new generation കാലമായതു കൊണ്ട് എടുത്തു പറയട്ടെ ഈ ആന്റിക്ക് ഒരു എന്പതു വയസ്സിനടുത്ത് പ്രായമുണ്ട് .പഴയ ആട്യത്വ ത്തിന്റെ  എല്ലാ അടയാളങ്ങളും പേറുന്ന രൂപം .നമ്മുടെ നോക്കത്താ ദൂരത്തെ അമ്മച്ചിയെ പോലെ .മക്കള് ലണ്ടനിലും സ്വിറ്റ്സെർ ലണ്ടിലും  ഒക്കെയായി  യൂറോപ്യൻ യൂണിയനിൽ നിന്നും അരി വാങ്ങി പോരുന്നു .  അതിന്റേതായ അഹങ്കാരമോ അനാവശ്യ അഭിമാനമോ ഒന്നുമില്ലാതെ ആന്റി paying guest സംവിധാനത്തിലൂടെയും home made wine എന്ന വിഖ്യാത  ഉത്‌പന്നതിലൂടെയും പണ  സമ്പാദനം  നടത്തി ആരെയും ആശ്രയിക്കാതെ ആ വലിയ വീട്ടില് വേലക്കാരികളുമായി ഒരു രാജ്ഞിയേപ്പോലെ കഴിയുന്നു .ഞാൻ ചെന്നതും കുറേ നാളായി ആൾ താമസമില്ലാതെ പൊടി പിടിച്ചു കിടന്ന മുറി വൃത്തിയാക്കി എന്നെ  സ്വാഗതം ചെയ്തു .ഈ സ്വാഗതം എന്ന് പറയുമ്പോൾ ഒരു വൃത്തിക്ക് ഞാൻ അങ്ങ് തട്ടിയതാ കേട്ടോ .കാക്കതൊള്ളായിരം rules & regulations വാതോരാതെ  പറഞ്ഞു എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ഞാൻ ഒരു ഗ്ലാസ്‌ വെള്ളം ആന്റിയോട്‌ ചോദിച്ചു .വെള്ളത്തോടൊപ്പം ഭംഗിയായി അലങ്കരിച്ച ഗ്ലാസിൽ എനിക്കൊരല്പ്പം ഹോം മെയിഡ്  വയിനും ആവശ്യമില്ലാത്ത ഒരു അഭിമാനഭാവത്തോടെ ആന്റി എനിക്ക് തന്നു .ഒരു സാമ്പിൾ സെയിൽ പോലെ :) !
വയിനിന്റെ ചെറിയ ലഹരിയിൽ പുതിയ മുറിയുടെ പഴയ മണം  നുകർന്ന് ഞാൻ ഉറങ്ങി .
                              ആ വലിയ വീട്ടില് എപ്പോഴും ഒരു നിശബ്ദതയാണ് .അതിനു യാതൊരു വിധത്തിലുള്ള ഭംഗവും  വരാൻ പാടില്ല .അതായത് ഞാൻ music ,സിനിമ ഇവയൊന്നും ഉച്ചത്തിൽ വെക്കാൻ പാടില്ല.മറ്റൊന്ന് പരമാവധി വൃത്തിയാണ് .അത് പിന്നെ എനിക്ക് ജന്മനാ ഉള്ളത് കൊണ്ട് അക്കാര്യത്തിൽ വല്യ കുഴപ്പമില്ല .പിന്നെ തരുന്ന ഫുഡ്‌ വേസ്റ്റ് ചെയ്യാൻ പാടില്ല .ഹോട്ടൽ ഫുഡ്‌ കഴിച്ചു അവസ്ഥയിലായ എനിക്കും എന്റെ വയറിനും ആന്റിയുടെ
 ഹോംലി  ഫുഡ്‌ വേസ്റ്റ് ആക്കാൻ ഒട്ടും പ്ലാൻ ഇല്ലായിരുന്നു. തുടർന്നുളള ദിവസങ്ങളിൽ ആന്റിയുടെ കല്പനകൾ ശിരസാവഹിച്ചും rules & regulations പരമാവധി ഫോളോ ചെയ്തും ഞാൻ അവരുടെ സ്മാർട്ട്‌ പേയിംഗ് ഗസ്റ്റ്  ആയി മാറി .അങ്ങനെ ഇരിക്കെയാണ് ഒരു മഴയുള്ള രാത്രി  അത് സംഭവിച്ചത് .വെള്ളമെടുക്കാനായി കിച്ചനിലേക്ക് പോയ ഞാൻ എനിക്കത്ര പരിചയമില്ലാത്ത ഒരു ഗന്ധത്തിൽ സ്റ്റക്ക് ആയി  . അടുക്കളയിൽ നിന്നും തുറക്കുന്ന സ്റ്റോർ റൂമിൽ  നിന്നാണ് ആ മണം വരുന്നത്.ആന്റിയും വേലക്കാരികളും ഏതോ സീരിയലിൽ മുഴുകി ശരീരം ഇവിടെയും മനസ്സ് ആരുടെയൊക്കെയോ കണ്ണീരിലും  മുക്കി വെച്ചത് കൊണ്ട് അവിടെ ഞാൻ ഒരു പരിശോധന നടത്തി .ഞെട്ടിക്കുന്ന വിവരങ്ങളിൽ ഞാൻ പിന്നെയും ഞെട്ടി നിന്നു !!!
                                                  **********
മഴ മാറി നേരം വെളുത്തു .ചായ തണുത്തുറഞ്ഞിരിക്കുന്നു. വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം കേൾക്കാം .എഴുന്നേറ്റ ഇരുപ്പിൽ തന്നെ കുറെ നേരം കടന്നു പോയി .അടുക്കളയില നിന്നും home made wine കുപ്പികൾ അടുക്കുന്ന ഞാൻ ശീലമായ  മറ്റൊരു  ശബ്ദം കൂടി കേൾ ക്കുന്നുണ്ട് .ഈ ഹോം മെയിഡ് വയിൻ  ഈ ദേശത്ത് പ്രസിദ്ധമാണ്.ഒരിക്കൽ ഒരു ഗാന്ധി ജയന്ധി ദിനത്തിൽ ബീവരെജിനു മുന്നില് സാധാരണ കാണുന്നതിനേക്കാൾ  അധികം Q ഞാൻ ഇവിടെ കണ്ടിട്ടുള്ളതാണ് .അന്ന് കാഷ്യർ ആയി എന്റെ എക്സ്ട്രാ സേവനം ആന്റി നിര്ബന്ധ പൂർവം വാങ്ങുകയും ചെയ്തിട്ടുണ്ട്.ഒന്നാം തിയതികളിലും ഗാന്ധി ജയന്ധി  ദിവസങ്ങളിലും ആ ദേശത്തെ കുടിയന്മാരെ ഒന്ന് മിന്നിച്ചു നിര്ത്തുക എന്ന വലിയ സാമൂഹിക സേവനം അങ്ങനെ ആന്റിയും ആന്റിയുടെ വയിനുകളും ചെയ്തു പോന്നു .രാവിലെ അന്തം വിട്ടു ആലോചിച്ചിരിക്കുമ്പോൾ അടുക്കളയില നിന്നും ആന്റിയുടെ വിളി വന്നു.
"മോനെ ...."- പുള്ളിക്കാരിക്കു ഒരുപാട് സന്തോഷമുള്ള പ്പോഴും എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യം ഉള്ളപ്പോഴും അങ്ങനെയാണ് വിളിക്കാറ് .ഏതു തരത്തിലായാലും ആ വിളി ഞാൻ enjoy ചെയ്തു പോന്നിരുന്നു .
"ഇന്നെന്റെ ബെർത്ത്‌ ടേയാ  dinner ഇവിടുന്നു കഴിക്കാം കേട്ടോ.."
"many many happy returns of the day ആന്റി ,അപ്പോ കേക്ക് കട്ടിംഗ് ഇല്ലേ ?"-ഞാൻ ചോദിച്ചു .

"എന്തോന്ന് കേക്ക് കട്ടിംഗ് മോനെ ! അതൊക്കെ അതിയാൻ ഉള്ള കാലത്തായിരുന്നല്ലോ .ഇപ്പൊ ഞാൻ ഒറ്റക്കല്ലേ .മക്കള് എന്ന് പറയുന്നവര് ഒരു  പേരിനല്ലേ ? ഇന്നൊന്നു വിളിക്കും .അത് തന്നെ സന്തോഷം !!"-

"അവരൊക്കെ അവരുടേതായ തിരക്കുകളിലല്ലേ ആന്റി .അതൊക്കെ പോട്ടെ ഇന്ന് രാത്രി നമുക്ക് അടിച്ചു പൊളിച്ചു കളയാം "-അവരുടെ മുഖത്ത്  ജന്മനാ ഉള്ള ഗൗ രവം അല്ലാണ്ട് ഞാൻ ഒന്നും കണ്ടില്ല !

                                           ***************

ഡിന്നെറിനു ആന്റി നല്ല കോഴിക്കറി വിളമ്പി .കുറച്ചു വയിനും. ചുരുക്കം ചില ദിവസങ്ങളിൽ ഞാൻ ഭക്ഷണത്തെ ആക്രമിച്ചു കഴിക്കും.ആന്റി അതങ്ങനെ നോക്കി രസിക്കും .അന്ന് ഗുഡ് നയിറ്റ് പറഞ്ഞു പിരിയുന്നതിനു മുൻപ് അങ്ങനെ ഒരാശയം അവതരിപ്പിക്കേണ്ടതില്ലായിരുന്നു എന്ന് പിന്നീടെനിക്ക് തോന്നി .ആന്റിയുമൊന്നിച്ചു ഞാൻ ഒരു കുപ്പി വയിൻ പൊട്ടിച്ചു .ഒന്ന് കഴിഞ്ഞപ്പോൾ പിന്നെ ഒന്ന് കൂടി .അതും കഴിഞ്ഞപ്പോൾ ഒന്ന് കൂടി .ആന്റി ഇത് എന്തൊരു കമത്തലാണ് .ഞാൻ അതങ്ങനെ നോക്കി ഇരുന്നു .ഹേ ...ഇടയ്ക്കു ഞാനും കുടിച്ചു കൊണ്ടേ ഇരുന്നു :).കുറച്ചു കഴിഞ്ഞപ്പോൾ ആന്റി രംഗം കയ്യിലെടുക്കാൻ തുടങ്ങി .
"മോനെ മോനൊരു കാര്യം മനസ്സിലാക്കണം "
"എന്ത് കാര്യം"
"ചെറ്റകളാന്നെ എല്ലാരും !!!!!"
"അപ്പൊ ഞാനും ???"
"ഏയ്‌ മോൻ ചെറ്റയല്ല .ഞാൻ എന്റെ മക്കളെ പറഞ്ഞതാ ."
"അല്ല ആന്റി ,ആന്റി അങ്ങനെ പറയാൻ പാടില്ല "-ഞാനും ഫുൾ ഫോമിലായിരുന്നു .
"ഞാൻ പറയും മോനെ ! ഇങ്ങനൊരു തള്ള ഇവിടുണ്ടെന്ന് വല്ല വിചാരവും ഉണ്ടോ അവര്ക്ക് .എനിക്ക് ഒരുത്തന്റെയും കാശ് വേണ്ട .ഞാൻ സുഖമായിട്ടു തന്നെ അദ്വാനിച്ച് ജീവിക്കുന്നുണ്ട് "-അതും പറഞ്ഞു ആന്റി ഒരു സിപ്‌ കൂടി അകത്താക്കി .
തൂവാനതുമ്പികളിലെ ഡേവിടേട്ടനെ പോലെ ഇതെന്താ കളി എന്നാ മട്ടില് ഞാൻ അങ്ങനെ നോക്കി ഇരുന്നു .പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് വലിയൊരു കൊസ്റ്റ്യൻ മാര്ക്ക് ആന്റി എന്റെ മുന്നിലേക്ക്‌ നീട്ടി എറിഞ്ഞു.
"മോനെ ..മോന് ഞാൻ എന്റെ സ്വത്തുക്കൾ എഴുതി തരട്ടെ ??????!!!!"
ആ കൊസ്റ്റ്യൻ മാര്ക്ക് എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു !
അത് ചോദിച്ചിട്ട് ആന്റി എന്റെ കയ്യില് പിടിച്ചു എന്നെ മുകളിലത്തെ നിലയിലേക്ക് കൊണ്ട് പോയി .എന്നിട്ട് അലമാര തുറന്നു ഒരു താക്കോൽ കൂട്ടം കയ്യിലെടുത്തു .ഗോവണിയിറങ്ങി പടിഞ്ഞാറേ അറ്റത്തുള്ള മുറിയിലെ ഭിത്തിയോട് ചേർത്ത് വാർത്ത് വെച്ച ഒരു ലോക്കെർ തുറന്നു .പ്രകാശം മിന്നി !! നിറയെ സ്വർണാഭരണങ്ങൾ .ഈ കൈവിട്ട കളിയിൽ ഞാൻ അങ്ങനെ അന്താളിച്ചു നിന്നു ..
"ഇനി ഇതൊക്കെ നിനക്കുള്ളതാ "-എന്റെ അന്താളിപ്പ് കൂടി .
കുറെ ഏറെ ആധാരങ്ങൾ എന്റെ മുന്നിലേക്ക്‌ ആന്റി വലിച്ചിട്ടു .ആന്റിയുടെ അതിയാൻ ആന്റിക്ക് എഴുതി വെച്ച സ്വത്തുക്കൾ . ഒരുമാതിരി ജോസ് പ്രകാശിന്റെ കൊള്ള സങ്കേതത്തിൽ അകപ്പെട്ട റാണി പദ്മിനിയുടെ അവസ്ഥയിലായി ഞാൻ .എൻറെ തലയുടെ ലഹരി ഇറങ്ങിയതു ഇതിലൊന്നുമല്ല .ആന്റിയുടെ മൂത്ത മോൻ ജോസൂട്ടിയുടെ ഒരു മൂന്നു കോടി രൂപയുടെ കള്ള പണം ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ പണിത രഹസ്യ  ലോക്കെറി ലാണെന്ന് അറിഞ്ഞപ്പോഴാണ് .

                                                  "ഇതൊക്കെ ഞാൻ മോന് തരും !!!! "

പിന്നെ ഒടുവിൽ അടുക്കളയിൽ വൈൻ കുപ്പികളുടെ മുന്നില് ആന്റി അണച്ച് നിന്നു.
"ഞാൻ ഒരു വലിയ രഹസ്യം മോനോട് പറയട്ടേ? ആരോടും പറയരുത് ,മനസ്സില് വെക്കണം"
അടുത്ത അമിട്ട് എന്താണാവോ എന്ന മട്ടില് ഞാൻ കാതോർത്തു  നിന്നു .ആന്റി അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിന്റെ വാതിൽ  തുറന്നു . ലൈറ്റ് ഇട്ടപ്പോൾ നിറയെ റം കുപ്പികൾ അടുക്കി വെച്ചിരിക്കുന്നു .സീൽ പൊട്ടിച്ചതും പോട്ടിക്കാത്തതും ഒക്കെ .
"എന്റെ വയിനിൽ ഞാൻ റം ചേർക്കുന്നുണ്ട് .അതല്ലേ ഈ ആളുകള് ഇങ്ങനെ ക്യൂ നിക്കുന്നത് "
ഇത്തവണ ഞാൻ ഞെട്ടിയില്ല .മഴയുള്ള രാത്രിയില് ആന്റി സീരിയലിൽ മുഴുകി ഇരുന്നപ്പോൾ ഞാൻ ഇതാണല്ലോ കണ്ടു പിടിച്ചത് !!
അന്ന് രാത്രി ആന്റി എപ്പോഴോ പോയി കിടന്നുറങ്ങി .ഒരു നല്ല ബർത്ത് ഡേ ആഘോഷിച്ചിട്ട് !!!
                                                                      ********************
രാവിലെ പതിവ് പോലെ തണുത്ത ചായയിലേക്കു ഞാൻ ഉണർന്നു .
എന്റെ താഴെ പെറ്റു പെരുകി കിടക്കുന്ന കള്ളപ്പണം !
ഈ വലിയ വീട്ടില് ഒറ്റയ്ക്ക് ആന്റി സൂക്ഷിക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തു !
ഞാൻ ഇവിടെ താമസിക്കേ ഏതെങ്കിലും ബണ്ടി ചോറ് ആന്റിയെ തട്ടി ഈ സ്വത്തു അപഹരിച്ചാൽ സംശയത്തിന്റെ കരാള ഹസ്തങ്ങൾ എന്നിലേക്കും നീളില്ലേ ???
താഴെ കിടക്കുന്ന കള്ളപ്പണം പിടിച്ചാല് ??
 ജവഹറേ  ...പണത്തിനു മുകളില് കിടന്നുറങ്ങാൻ ആണോ നീ എന്നെ ഇവിടെ കൊണ്ടാക്കിയത്‌ ??
ഇനി ഇന്നലെ പറഞ്ഞത് പോലെ നല്ല ബുദ്ധിക്കു സ്വത്തു എങ്ങാനം എനിക്ക്...!!!!????

ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പതിവ് പോലെ ആന്റി പിന്നിൽ നിന്നും വിളിച്ചു.
"അതേ  മോനെ ഇന്നലെ മോൻ  എടുത്ത ആ അഞ്ചു കുപ്പി വയിനിന്റെ  കാശേ വാടകേടെ കൂടെ ഇങ്ങു തന്നേക്കണേ ......കുട എടുത്തോണേ ...നല്ല മഴയുണ്ട് ..ചുമ്മാ പനിയും  പിടിച്ചു ഇവിടെ വന്നിട്ട് .........!!!!!!!"

ഞാൻ മിണ്ടാതെ കുട പിടിച്ചു നടന്നു :)


                                                                                                                        ശുഭം

                                                               *കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണ് :)

Thursday, December 6, 2012

new generation story

ഡയറക്ടര്‍ പായ്ക്ക് അപ്പ്‌ പറഞ്ഞു കയ്യടിച്ചു .നാല്പത്തി അഞ്ചു ദിവസത്തെ ഷൂട്ടിംഗ് തീര്‍ന്നു ഒരു ചെറിയ ഇടവേള യിലേക്ക് അയാള്‍ ദീര്‍ഘശ്വാസം വലിച്ചു .യുണിറ്റ് വണ്ടിയില്‍ റൂമിലേക്ക്‌ പോവുമ്പോള്‍ അയാളുടെ അത്മവിശ്വാസത്തെ  വീണ്ടും പറ ഞ്ഞുറ പ്പിക്കുമാറു മനസ്സില്‍ കരുതി .അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി ഇതെന്ന്‍റെ അവസാന ചിത്രമാണ് .ഇനി ഈ സിനിമ ഇന്ടസ് ട്രിയില്‍ എനിക്ക് സ്വന്തമായൊരു മേല്‍വിലാസം വേണം.പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ക്ലാപ്പ് അടിക്കുമ്പോള്‍ സമീപ കാല ഭാവിയില്‍ തന്നെ തീയട്ടെറുകളുടെ വെള്ളതിരശീലയില്‍ സംവിധായകനെന്ന പേര് വരുന്നതും ,തന്റെ കഥാപാത്രങ്ങള്‍ ചിരിക്കുന്നതും കരയുന്നതും കലഹിക്കുന്നതുമൊക്കെ കാണാന്‍  ആവുമെന്ന ആഗ്രഹത്തിലായിരുന്നു അയാള്‍.
നഗരത്തിന്റെ തിരക്കുകളില്‍....
ഗ്രാമത്തിന്റെ ഉച്ച വെയിലുകളില്‍ ....
ആഗ്രഹാരങ്ങളുടെ അകത്തളങ്ങളില്‍ ....
മഞ്ഞുറഞ്ഞ  പാറക്കെട്ടുകളില്‍ .....
യാത്രകളിലും അനുഭവങ്ങളിലും അയാള്‍ മാറി മാറി ക്ലാപ്പ് അടിച്ചു.തിരക്കഥകള്‍ വടിവൊത്ത അക്ഷരങ്ങളില്‍ പകര്‍ത്തി എഴുതി എന്നിട്ട് ചില രാത്രികളില്‍ കൊതുക്  കടികള്‍ക്കിടയിലും സ്വന്തം മേല്‍വിലാസത്തില്‍ കഥകള്‍ ആലോചിച്ചു 
.വണ്ടി റൂമിന്റെ മുന്നില്‍ ബ്രേക്ക്‌ ഇട്ടു .അടുത്ത പട ത്തില്‍ ഉണ്ടാവില്ലേ  എന്ന് ചോദിച്ചു ഡ്രൈവര്‍ ആക്സിലേട്ടറില്‍ കാലമര്‍ത്തി .എല്ലാവര്ക്കും ഗുഡ് നൈറ്റ്‌ വിഷ് ചെയ്തു .റൂമില്‍ കടലാസുകള്‍ക്കിടയില്‍ പരതി പാതി കത്തി തീര്‍ന്ന ഒരു കൊതുകുതിരി എടുത്തു വീണ്ടും കത്തിച്ചു .കുളിച്ചു  ശാന്തമായി .പുറത്തു വന്നു ഒരു സിഗരട്ട് കത്തിച്ചു 
.പട്ടിയെ പോലെ പണി എടുക്കുന്നത്   കണ്ടിട്ടാവം കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ അയാളോട് പറഞ്ഞു 'ഒരു കഥയുമായി വാടോ നമുക്ക് നോക്കാം ..എത്ര കാലമിങ്ങനെ ....???' 
അതൊരു കച്ചി തുരുംപാണോ എന്ന് അറിയില്ല .പക്ഷെ അവിടിവിടെ ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളെ കണ്ടെത്തി ഒരുമിപ്പിച്ചു ഒരു കഥ പറഞ്ഞാല്‍ ഇടപെടലുകള്‍ ഉണ്ടാവുമെങ്കിലും കിട്ടാന്‍ പോകുന്നത് ഒരു സൂപ്പര്‍ സ്ടാരിന്‍റെ  ഡേറ്റ് ആണ് .മൂന്നാമത്തെ സിഗരട്ട് കത്തി  തീര്‍ന്നപ്പോള്‍ ഉറക്കം വന്നു .ഡേറ്റ് ക്ലാഷു കളില്ലാതെ പതുക്കെ ഉറങ്ങി.
                                                 ******
fm    സ്ടുഡിയോയില്‍ ഉണ്ണി തൊട്ടടുത്ത്‌ പറയേണ്ട rj ടോക്ക് prepare  ചെയ്യുമ്പോഴാണ് അയാളുടെ കോള്‍  വരുന്നത് .silente മോഡില്‍ വിറച്ച മൊബൈല്‍ ഫോണ്‍ ഉണ്ണി അപ്പോള്‍ തന്നെ കട്ട്‌ ചെയ്തു .പിന്നാലെ അയാളുടെ മെസ്സേജ് വന്നു .'ഐ തിങ്ക് യു ആര്‍ ബിസി ,,ഐ ആം കമിംഗ് ടു യുവര്‍ സിറ്റി ഫോര്‍ എ സ്റ്റോറി  ' അപ്പോഴേക്കും പാട്ട് കഴിഞ്ഞു ഉണ്ണി rj talk തുടങ്ങി.
ഉണ്ണിയും അയാളും ബീച്ചില്‍ ഇരുന്നു കുറെ കാലങ്ങള്‍ക്ക്  ശേഷം വീണ്ടും കപ്പലണ്ടി പൊതി അഴിച്ചു .'ഒരു നല്ല സ്റ്റോറി വേണം നമ്മുടെ സൂപ്പര്‍ സ്ടാറിന്നു പറ്റിയത് '.ഉണ്ണി  ശ്രദ്ധയോടെ കപ്പലണ്ടി തൊലികള്‍ കാറ്റില്‍  പറ ത്തി കൊണ്ടിരുന്നു .രണ്ടു  പേരും തിരക്കുകളില്‍ നടന്നു .ഓട്ടോയില്‍ യാത്ര ചെയ്തു .തിരക്കേറിയ ഒരു ബാറില്‍ ഇരുന്നു മദ്യപിക്കുകയും ഉണ്ണി അവന്റെ ബോസിനെ പറഞ്ഞ തെറികള്‍ അയാള്‍ അശ്രദ്ധമായി കേള്‍ക്കുകയും ചെയ്തു .ഇതിലെവി ടെയാണ് സൂപ്പര്‍ സ്ടാരിന്നു പറ്റിയ കഥ എന്നായിരുന്നു അയാളുടെ ചിന്ത .പാതി മറഞ്ഞ ബോധത്തില്‍ പേനയും പേപ്പറും എടുത്തു പുക മാറി മാറി വിട്ടു കടലിനു പശ്ചാത്തലത്തിലുള്ള ബാല്ക്കെണി യിലിരുന്നു  അയാള്‍ വെറുതെ പേന കടലാസിലമര്‍ത്തി ചില വികൃത രൂപങ്ങള്‍ വരച്ചു കൊണ്ടിരുന്നു .ദൂരേക്ക്‌ പോകുന്ന കപ്പല്‍ ലൈറ്റുകള്‍ കണ്ണില്‍ നിന്നും മായുന്നത് വരെ അയാള്‍ ഉറങ്ങാതെ ഇരുന്നു .പിന്നെ കസേരയില്‍ തന്നെ കിടന്നുറങ്ങി.

പിറ്റേ ദിവസം ഉണ്ണി സ്റ്റുഡിയോയില്‍ പോയത് കൊണ്ട് അയാള്‍ വിരസനായിരുന്നു .പത്രക്കാരന്‍ അയാളോട് സുഖവിവരങ്ങള്‍ അന്വേഷിച്ചു .സെക്യൂരിറ്റി ചേട്ടന്‍ ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്തു .ബാല്ക്കെണിയില്‍ വെറുതെ സൂര്യനെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "പത്തു ദിവസങ്ങള്‍ക്കുള്ളിലെങ്കിലും കഥ റെഡി ആക്കണം .ഇതിപ്പോ ഒരവസരമാണ് ,പക്ഷെ ഇവിടെ വന്നിട്ടിപ്പോ...!ഇതിപ്പോ മൈന്‍ഡ് വല്ലാണ്ട് ബ്ലാങ്ക് ആണ് .കഥ എന്ന് പറയുമ്പോ സൂപ്പര്‍ സ്ടാരിന്നു പറ്റിയത് വേണ്ടേ ?" ആരോടോ ഫോണിലൂടെ അയാള്‍ സങ്കടം പറഞ്ഞു .
ഉച്ച കഴിഞ്ഞപ്പോള്‍ ഊണ് കഴിഞ്ഞു താഴെ എത്തി ഒരു ഓടോക്ക് കൈ കാണിച്ചു നഗരം ചുറ്റി .പിന്നെയും കറങ്ങി തിരിഞ്ഞു വന്നു എഴുതാനിരുന്നു .അക്ഷരങ്ങള്‍ ഇല്ല !! അത് കൊണ്ട് തന്നെ കഥാപാത്രങ്ങളും !
                                                                          ഉണ്ണി വൈകിട്ട് വന്നപ്പോള്‍ കുറെ cd കള്‍ കയ്യിലുണ്ടായിരുന്നു ."ഇതിലിപ്പോ വലിയ തെറ്റൊന്നുമില്ല .പിള്ളേര് പൊ ക്കും ,ഇന്സ്പിറേഷ ന്‍ ആണെന്ന് തട്ടിയാല്‍ മതി.കാര്യം നടക്കേണ്ടേ? " .ഒടുവില്‍ രണ്ടാം ദിവസം തുടര്‍ച്ചയായ സിനിമ ക്ഷീണ ത്തി നിടയില്‍  ഒരെണ്ണം കണ്ടെത്തിയപ്പോള്‍ ഉണ്ണിക്കു മെസ്സേജ് അയച്ചു .'സൂപ്പര്‍ സ്ടാരിന്നു തിരുത്താന്‍ ഒരു കഥ കിട്ടി'  എന്ന് .
തിരക്കഥ എഴുതിയപ്പോള്‍ വേണ്ടുവോളം ഉണ്ണിയും ഇടപെടു .വെട്ടിയും തിരുത്തിയും സൂപ്പര്‍ സ്ടാരിന്നു തിരുത്താന്‍ പാകത്തില്‍ ആക്കി  ,ഒരു വലിയ സിനിമ സെറ്റില്‍ വെച്ച് അദേഹത്തിന്റെ കാല്‍ക്കല്‍  വെച്ചപ്പോള്‍ ഇതിന്‍റെ  orginal   ആശാന്‍ ,എന്തോ വായില്‍ കൊള്ളാത്ത  പേരാണ് .അദേഹതോട്  ഒരല്‍പം കുറ്റ ബോധത്തോടെ അനുഗ്രഹം ചോദിച്ചു.സൂപ്പര്‍ സ്ടാരിന്നു കഥ ഇഷ്ടമായി .ഡേറ്റും തന്നു .ആരൊക്കെയോ ഇടപെട്ട തിരക്കഥ തിരക്കുകളില്‍ ഷൂട്ട്‌ ചെയ്തു സിനിമ ആക്കി .ഉണ്ണിയോടൊപ്പം മാറ്റിനി കണ്ടു .ഫെയിസ് ബുക്കില്‍ ഒരുപാട് കല്ലെരുകള്‍ക്കിടയില്‍ സ്റ്റാറ്റസ് അപ്ടെട്ടു  ഇട്ടു .'പാപം ചെയ്യാത്തവര്‍ കല്ലെറിയൂ' .സിനിമ ഹിറ്റായി ഓടി .ബാല്ക്കെണി യില്‍  മൂന്നാമത്തെ ബിയര്‍ കുപ്പി തീര്‍ന്നപ്പോള്‍ തന്റെ കഥയുടെ ശുഭമായ  ക്ലൈമാക്സില്‍  അയാള്‍ ഉണ്ണിയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു 
                                                                 ************
സൂപ്പര്‍ സ്ടാരിനെ വെല്ലുന്ന കഥകള്‍ ആ നഗരത്തില്‍ തുടര്‍ന്ന് കൊണ്ടിരുന്നു .അയാളെ ഇന്ന് നഗരം ചുറ്റിച്ച ഓട്ടോ ഡ്രൈവര്‍ എഞ്ചിനീയറിംഗ് ഗ്രാടുവേറ്റ് ആയ ശേഷം കഞ്ഞി വെള്ളത്തെ ഇന്ധനമാക്കുന്ന ടെക്നോളജി കണ്ടു പിടിച്ച ആളാണ്‌ .വിദേശ കമ്പനികള്‍ക്ക് പേറ്റന്റ്‌ കൊടുക്കില്ല എന്ന അവന്റെ വാശി ,പക്ഷെ ഇന്ത്യയില്‍ നിന്നും ഒറ്റ കമ്പനികളും ഈ കണ്ടു പിടിത്തം accept ചെയ്യാന്‍ മുന്നോട്ടു വന്നില്ല ഒടുവില്‍ ഫ്രണ്ട്സുമായി ചേര്‍ന്ന് കഞ്ഞിവള്ളത്തെ  ഇന്ധനമാക്കി ഓടുന്ന ഓടോകള്‍ ഡിസൈന്‍ ചെയ്തു ,അങ്ങനെ ഒരു കമ്മ്യൂണിറ്റി നഗരത്തില്‍ ഉണ്ടാക്കി സുഹൃത്തുകള്‍ ചേര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും ഓട്ടോ ഡ്രൈവേര്‍സ് ആയി ജോലി  ചെയ്തു ആ പദ്ധതിക്ക് പ്രചാരം നല്‍കി വരുന്നു.അവരുടെ പുതിയ ഇന്ധനത്തെ കുറിച്ച് പഠിക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനി രംഘത്തു വന്നു.അവര്‍ക്ക് ഭീഷണി ആയി ഒരു പെട്രോളിയം കമ്പനിയും !....സാഹസികമായി തന്നെ അവര്‍ പ്രോഡക്റ്റ് മാര്‍ക്കറ്റ്‌ ചെയ്യാന്‍ ശ്രമിക്കുന്നു .

അയാള്‍ താമസിച്ച ഫ്ലാറ്റി നു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജ് ലെ ഒരു   അദ്യാപകന്‍   വലിയ പ്രതിസന്ധിയിലാണ് .അവിടുത്തെ അഞ്ചു കുട്ടികള്‍ സ്ഥിരമായി ഒരു വേശ്യാലയത്തില്‍ പോകുന്നുണ്ടായിരുന്നു .അവിടെ രണ്ടു  ലൈംഗിക തൊഴിലാളികള്‍ക്ക് aids  ഉണ്ട് എന്നുള്ള വിവരം ആ വേശ്യാലത്തില്‍ തന്നെ ഉള്ള ഒരു സ്ത്രീ രഹസ്യമായി ആ കോളേജിലെ ഒരു അട്യാപകനെ അറിയിച്ചു .ഈ അഞ്ചു കുട്ടികള്‍ ആരൊക്കെയാണ് എന്നുള്ള വിവരം അദ്യാപകാനറിയില്ല ,ആ സ്ത്രീക്കും .പക്ഷെ 4000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിലെ ഈ എയിഡ്സ് ബാധിക്കാന്‍ സാദ്യത ഉള്ള 5 പേരെ ആ അധ്യാപകന് കണ്ടെത്തണം . ...രക്ഷിക്കണം !!!

നഗരത്തില്‍ ഒറ്റക്കാണെങ്കിലും കാഴ്ചകളെ കൌതുകങ്ങളാ ക്കി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അയാളുടെ തന്നെ  സുഹൃത്ത്‌ ഉണ്ണി എന്നാ rj നഗരത്തിലെ രണ്ടു ചെറുപ്പക്കാരുമായി ചേര്‍ന്ന് വലിയൊരു മോഷണം നടത്താന്‍ പോകുന്നു .അതിന്റെ പ്ലാന്നിങ്ങുകള്‍ക്കിടയില്‍ ആണ് ഉണ്ണി തന്റെ സിനിമ സുഹൃത്തിനെ വീട്ടില്‍ താമസിപ്പിച്ചത് ....
                                                                                                                                                         
എന്തേ അയാളീ കഥകളൊക്കെ കേള്‍ക്കാതെയും കാണാതെയും പോയി???എന്റെ ഇടപെടലുകളും ഇവിടെ തീരുകയാണ് .കുറച്ചു കൂടി നിലവാരം മെച്ചപെടു ത്താം  എന്നിരുന്നിട്ട് കൂടി അയാളെ പോലെ copy  അടിച്ചല്ല ഈ കഥ എഴുതിയത് .സൂപ്പര്‍ സ്റ്റാര്‍ ഇടപെടാത്ത എന്റെ കഥയും തുടരുന്നു........(ശുഭം)

Tuesday, June 7, 2011

ഇന്നലത്തെ മഴയിലെ എന്റെ ചൊറിച്ചിലുകള്‍

"മഴയത്ത് നീ എന്നെയും ഞാന്‍ നിന്നെയും മറന്നു.......
മഴ മറക്കാതെ പെയ്യുകയാണ് .........
ഓര്‍മ്മകളിലേക്കും മറവികളിലേക്കുമുള്ള പെയ്ത്ത്.........."


"മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ടായിരുന്നു .മഴയിലേക്ക്‌ നോക്കി ഇരുന്നു ഞാന്‍ എന്റെ കുട എവിടെയോ വെച്ച് മറന്നു."
ഈ മഴ!

'കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ ,ആഗോള വത്കരണം,
വന നശീകരണം ,സ്ത്രീ സമത്വം! ചര്‍ച്ച ഘോര ഘോരം പുരോഗമിക്കവേ മഴ പെയ്തു.അപ്പോള്‍ ഞങ്ങള്‍ വിപ്ലവകാരികള്‍ ചര്‍ച്ച നിര്‍ത്തി വെച്ച് ദിവാ സ്വപ്‌നങ്ങള്‍ കണ്ടു.ആ സ്വപ്നങ്ങള്‍ക്ക് മുകളിലും മഴ പെയ്തു!
ഈ മഴയുടെ ഒരു കാര്യം.....'


'അയ്യേ ഈ മഴക്കൊട്ടും നാണമില്ലേ എന്ന് സ്കൂള്‍ കുട്ടി ചോദിച്ചപോള്‍ മഴ കൂടുതല്‍ നഗനയായി പെയ്തു അവന്റെ സ്കൂള്‍ ബാഗ്‌ നനച്ചു.
മഴയോടാ അവന്റെ കളി! '


'മഴയത്ത് കളിച്ചതിനു അമ്മ അടിച്ചത് കൊണ്ട് അവന്‍ മഴ കാണാന്‍ കൂടി കൂട്ടാക്കിയില്ല .പിന്നെ മറ്റൊരു മഴക്കാലത്ത്‌ അവന്‍ വിശ്രമിക്കുന്ന മന്തോപ്പിനു മുകളില്‍ മഴ ഒളിച്ചു കളിച്ചപ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു മഴകോള്  കൂടി വട്ടം കൂട്ടി' 

'ഒരു മഴക്കായി കാത്തിരിക്കുന്നു ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം 
അവന്‍ ഒരുഗ്രന്‍ കാമുകനായിരുന്നു .
'അടുത്ത മഴയ്ക്ക് മുന്‍പ് ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം അവന്‍ ഒരുഗ്രന്‍ പ്രാരാബ്ധകാരന്‍  ആയിരുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..... '
  ഈ മഴക്കെത്ര ഭാവങ്ങളാ !!!

'കുട കച്ചവടക്കാരന്നു മഴയോട് പ്രണയം  ,ഇളനീര്‍ കച്ചവടക്കാരന്നു മഴയോട് ശത്രുത !
മഴയ്ക്ക് പല വികാരങ്ങളെങ്കില്‍ മഴയോടും പലേ വികാരങ്ങള്‍.....'

'ഞാനും മഴയും മാത്രം .ഇന്നത്തെ രാത്രി ഞാന്‍ എന്നെ ഈ മഴയ്ക്ക് സമര്‍പ്പിക്കുന്നു .ഉറക്കമില്ലാതെ മിസ്‌ കാള്‍ അടിക്കുന്ന കാമുകി പോയി പണി നോക്കട്ടെ !
ഈ പ്രകൃതി എന്നെ ഒന്ന് നനക്കട്ടെ
ഒന്ന് തണുപ്പിക്കട്ടെ.......'

വാല്‍കഷ്ണം :"മഴ നല്ല അന്തസുള്ള കാമുകനാണ് .പാത്തും പതുങ്ങിയും വരാന്‍ മഴക്കറിയില്ല "

ഇന്നത്തെ തെറിക്കുള്ളത് : അണ്ടകടാഹങ്ങളിലെ ഞാന്‍ ഉള്‍പ്പടെ ഉള്ള bachilors  നോട് എനിക്ക് അനുകമ്പയുണ്ട് .ഈ മഴക്കലങ്ങളിലെ മനോഹര പ്രഭാതങ്ങളില്‍ ഉണന്നു എഴുന്നെക്കുമ്പോള്‍ നമുക്ക് തലയണ മാത്രമുണ്ട് കൂട്ട് !!!!

                                                                                ഷഫീക്

Wednesday, April 13, 2011

repeating characters.........


ടോണി , മുഴുവന്‍ പേരു ടോണി വര്‍ഗിസ്‌ . കാലം തെറ്റി കാമ്പസിലേക്ക്‌ വന്നതാണ്‌.വയസ്സ് ഇരുപത്തി ഒന്നു.
ആദ്യ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടുസാഹിത്യത്തിലും കലയിലും അതീവ തത്പരന്‍ .എംടിയെ പോലെയോ ബഷീറിനെ പോലെയോ അറിയുപ്പെടുന്നഒരു കഥാകാരന്‍ ആവാനാണ് ആഗ്രഹം.പക്ഷെ ............................

അല്ല ടോണി തന്നെ നിങ്ങളോട് പറയട്ടെ .......................




ചിലര്‍ എന്നോട് പറഞ്ഞു കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന്. ചില കഥാപാത്രങ്ങള്‍അവര്‍ത്തിക്കപ്പെടണം.ആവര്‍ത്തനങ്ങള്‍ ഇല്ലാതെ ഒന്നും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നില്ല. ഞാന്‍ആവര്‍ത്തിക്കപ്പെടുന്നു .നീയും ആവര്‍ത്തിക്കപ്പെടുന്നു. , , ബന്ധങ്ങളും ,സൌഹൃദങ്ങളും . പ്രണയങ്ങളും  കഥാപാത്രങ്ങളും ഒക്കെയും..........

വിദ്യാര്‍ഥി ആയി ഉള്ള എന്‍റെ കഥാപാത്രത്തിന്‍റെ ഭാവങ്ങള്‍ക്ക് ഒട്ടും യാഥാര്‍ത്ഥ്യം ഇല്ലെന്നും ചിലര്‍പറഞ്ഞു.പക്ഷെ ഇവിടെ അവതരിക്കപ്പെടാന്‍ ഞാന്‍ മാത്രമെ ആഗ്രഹിക്കുന്നുള്ളൂ,കഥാപാത്രം ആവാന്‍ എനിക്ക്മാത്രമെ കഴിയുന്നുള്ളൂ .കഥാപാത്രങ്ങള്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ ചിലത് ആവര്‍ത്തിക്കുക
തന്നെ ചെയ്യട്ടെ .............

കഥാപാത്രങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു .ഇന്നും എനിക്ക് രാത്രിയില്‍ അമ്മച്ചി വെള്ളം എടുത്തു തന്നില്ല .എന്നെനോക്കി ചിരിച്ചതും ഇല്ല.മുമ്പായിരുന്നെങ്കില്‍ ഞാന്‍ അതിനെ അമ്മച്ചിയോട്‌ ചോദിച്ചേനെ. പക്ഷെ ഇപ്പോള്‍ ഞാന്‍കഥാപാത്രമാണ്.കഥാപാത്രങ്ങളെ തെടുന്നൊരു കഥാപാത്രം.

ദാഹത്തോടെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നു വരില്ല എന്ന്
എനിക്ക് ഉറപ്പായിരുന്നു........

യന്ത്രങ്ങള്‍ക്കിടക്ക് കഷ്ടപ്പെട്ടു ജീവിതം കൂട്ടി മുട്ടിക്കുന്ന എന്‍റെ അപ്പച്ചന്‍ മറ്റൊരു കഥാപാത്രമായി .ഇന്നും അത്താഴത്തിനിടയില്‍ അപ്പച്ചന്‍ എന്നെ വളരെ ദയനീയമായി നോക്കി.അപ്പച്ചനോട് പറയണം എന്നുണ്ടായിരുന്നു ഞാനൊരു വിദ്യാര്‍ഥി അല്ലെ എന്ന് .പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാപാത്രമാണ്.

അപ്പച്ചന്റെ ഡയറി കുറിപ്പുകള്‍ക്കിടയില്‍ ഞാന്‍ എന്താണ് വായിച്ചത്.
പഴയ ആട്യത്വതിന്‍ന്‍റെ കഥകള്‍ ആണോ.........?
ജീവിതം ആഘോഷിച്ച യുവത്വത്തിന്‍റെ തുടിപ്പുകള്‍ ആയിരുന്നോ........?
കിതപ്പുകള്‍ക്കിടയിലും തുടരുന്ന അധ്വാനത്തിന്‍റെ കഥകള്‍ പറയുന്ന വാര്ധക്യതിന്‍റെ ജരാനരകളെ കുറിച്ചോ..........
ക്ഷമ ചോദിക്കാന്‍ അര്‍ഹത ഇല്ലെങ്കിലും ഞാന്‍ ആ കാലില്‍ ഒന്നു വണങ്ങി കൊള്ളട്ടെ........

പ്രണയം എനിക്ക് വിലക്കപ്പെട്ടത്‌ തന്നെയായിരുന്നു.പക്ഷെ എന്‍റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ കഥാപാത്രം ആയതു ഒരു തട്ടമിട്ട പെണ്ണാണ്. "scarfed girl".....................
പക്ഷെ എന്നെ കാണുമ്പൊള്‍ അവള്‍ തട്ടം കുടുതല്‍ മുഖത്തേക്ക് വലിച്ചിട്ടു.
വിജനമായ ക്ലാസ്സ് മുറിക്കുള്ളില്‍ ഞാന്‍ വരച്ച അവളുടെ പടത്തിനോടൊപ്പം ഇങ്ങനെ കൂടി ചേര്‍ത്തു........"expecting you till my last breathe..........."

പഠന ഭാരത്തിനിടയില്‍ എപ്പോഴോ അവള്‍ വയലിന്‍ വായിച്ചു കൊണ്ടേയിരുന്നു.........
.നീ എനിക്ക് ദൈവം നല്കിയ കഥാപാത്രമാണ്.scarfed girl ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു...........

ചുവരുകള്‍ക്കിടയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയപ്പോഴാണ് കഥാപാത്രങ്ങള്‍ ഏറെയുണ്ടെന്നു മനസ്സിലായതു. ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍.........
അറിയുകയും അറിയിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍........
.
തോടിന്നു കുറുകെയുള്ള റെയില്‍വേ പാലത്തിലൂടെ ഒന്നു രണ്ടു തീവണ്ടികള്‍ കാതടിപ്പിക്കുന്ന ശബ്ദത്തോടെ കടന്നു പോയി.
അവന്‍ എന്‍റെ പഴയ സുഹൃത്തായിരുന്നു. extra brilliant എന്ന് വിശേഷിപ്പിക്കാം .പുസ്തകങ്ങളുടെ കൂട്ടുകാരന്‍. physics ല്‌ റിസേര്‍ച്ച് ചെയ്യണമെന്നും doctorate എടുക്കണമെന്നും ആയിരുന്നു ആഗ്രഹം.ലൈബ്രറിയില്‍ ചില തടിയന്‍ പുസ്തകങ്ങളുമായി മണിക്കൂറുകള്‍ ചിലവഴിച്ച അവനെ ഞാന്‍ ഓര്‍ക്കുന്നു..........പക്ഷെ പാതിവഴിയില്‍ നിര്‍ത്തിയ പഠനവുമായി ഒരു ലോറി ഡ്രൈവറുടെ കഥാപാത്രമായി എന്‍റെ മുന്നില്‍ നിന്നപ്പോള്‍ അവനതൊട്ടും പാകമല്ല എന്ന് തോന്നി.ഓളങ്ങള്‍ ചെറു ശബ്ദത്തോടെ കടന്നു പോയ്കൊണ്ടിരുന്നു. യാത്ര പറഞ്ഞപ്പോള്‍ നേരം ഇരുട്ടി .അവന്‍ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു.ഞാന്‍ ഇന്നുമൊരു വിദ്യാര്ത്ഥി ആണെന്നും അവനോട് പറഞ്ഞില്ല.തിരിച്ചു നടക്കുമ്പോള്‍ തോടിന്നപ്പുറത്തു അവളുടെ വീട്ടില്‍ എന്‍റെ തട്ടമിട്ട പെണ്ണ് നിസ്കാരപായയിലിരുന്നു ലകഷ്യങ്ങളിലേക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്ന് കാരുണ്യവാനായ പ്രപന്‍ച്ച സൃഷ്ടാവിനോട് പ്രാര്‍ത്തിക്കുക ആയിരുന്നു..........

കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.കഥയും കഥാപാത്രങ്ങളുംഅപൂര്‍ണം ആണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പൂര്‍ണമാക്കാം. campus തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ ചിലര്‍ കടന്നു വരുന്നു.പഴയ ആളുകള്‍ കടന്നു പോകുന്നു.ഭുമിയുടെ നാലില്‍ മൂന്നു ഭാഗവും വെള്ളത്താല്‍ നിറച്ചു കുസൃതി കാട്ടിയ ദൈവവും ഒരു കഥാപാത്രം ആവുന്നു.അവന്‍റെ മുന്നില്‍ പൂര്‍ണതക്കായി തല കുനിക്ക്കുന്നു ഞാന്‍...........

ഒടുവില്‍ പരീക്ഷ ജയിച്ചു ഒരു മള്‍ടി നാഷണല്‍ കമ്പനിയുടെ വാതായനങ്ങളിലേക്ക് ഞാന്‍ നടന്നു കയറുമ്പോള്‍ ഭാവ പകര്‍ചയില്‍ ഉണ്ടായ മാറ്റം എന്നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചു...........
തിരക്കുകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു.........തിരിഞ്ഞു നോക്കുമ്പോള്‍ പിന്നെയും അപൂര്‍ണമായ കഥാപാത്രങ്ങള്‍ .....അപ്പച്ചന്‍ ,അമ്മച്ചി, പഴയ സുഹൃത്ത് ,എന്‍റെ തട്ടമിട്ട പെണ്കുട്ടി.........അങ്ങനെ പലരും.............

കാലങ്ങള്‍ക്കു ശേഷം അമ്മച്ചി ഇന്നു എന്നെ നോക്കി ചിരിച്ചു .രാത്രിയില്‍ എനിക്ക് വെള്ളം എടുത്തു തരികയും ചെയ്തു.സ്വപ്നങ്ങളിലേക്ക് വഴുതുംപോഴും പുതിയ കഥാപാത്രങ്ങളെ തേടാന്‍ അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ഞാന്‍ വ്യഥാ ശ്രമിക്കുന്നുണ്ടായിരുന്നു.............********************

നിര്‍ത്തുന്നതിനു മുന്‍പ് ഒന്നു കുടി ഞാന്‍ ചേര്‍ക്കട്ടെ youth are not use less they are used less..........




Saturday, March 19, 2011

അമ്മ

കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............
മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന്  എനിക്ക് ഓര്‍മ്മയില്ല........കൈ വിരലുകള്‍ പരതി നടന്നു..........പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി.......ഞാന്‍ അവളില്‍ നിനും കുതറി മാറി നടന്നകന്നു...............
പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............ഞാന്‍ അവളില്‍ നിന്നും ഏറെ ദൂരെ നടന്നകന്നിരുന്നു................
അപ്പോള്‍ അവള്‍ മനസ്സില്‍  പറയുകയായിരുന്നു "ഒന്നിനും കൊള്ളാത്തവന്‍" 


                                                                     ഇന്നലെ വരെ മുകളിലെ എന്‍റെ കഥക്ക് മാറ്റം വരുത്തണം എന്നൊരു   ചിന്ത എനിക്കില്ലായിരുന്നു.പക്ഷെ aattitude കൂടപിറപ്പായ എന്‍റെ സഹവാസികള്‍ക്കു കഥ (എന്‍റെ) ഇഷ്ടപെട്ടില്ല .അല്ലെങ്കില്‍ തന്നെ KK (കിനാവും കണ്ണീരും) എന്ന വിളിപ്പേര് KINGH KHAN എന്ന് സ്വയം ഞാന്‍ promote ചെയ്യുമ്പോഴാണ് കഥയിലെ attitude ഒരു വിഷയമാകുന്നത്.ബൂലോകത്തെ ഒരു തുടക്കക്കാരന്‍ സഹവാസി കമന്റ്‌ ഇട്ടതു ഇങ്ങനെയാണ്
  "ഒരു കാര്യം ശ്രദ്ധിക്കുക ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് മറ്റുള്ള കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക. ചെയ്യുന്ന കാര്യത്തില്‍ മാത്രം concentrate ചെയ്യുക"  .ഏതായാലും ഞാനും attitude നെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട ചെരുപ്പിനെ കുറിച്ച് പോലും ഒരു സഹവാസിയുടെ കമന്റ്‌ വന്നു
 "എന്തുവാടെ ഇത്, കുറച്ചു attitude ഉള്ള ചെരുപ്പൊക്കെ ഇട്ടൂടെ.."


ഞാന്‍ പതിവ് പോലെ നിശബ്ദത പാലിച്ചു.(പൂര്‍വികരില്‍ പലരും ചെരുപ്പ് പോലും ഇട്ടിട്ടില്ല അപോഴാണ് attitude ചെരുപ്പ്).അങ്ങനെ attitude മൊത്തത്തില്‍ ഒരു പ്രശ്നമായി,ഞാന്‍ attitude കൊണ്ട് വരാന്‍ തീരുമാനിച്ചു... attitude തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സഹവാസികള്‍ക്കു വേണ്ടി ഞാന്‍ കഥ (എന്‍റെ) തിരുത്തുകയാണ്........

അമ്മ (attitude )


കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............(പ്രിയപീട്ടവളെ ക്ഷമിക്കൂ അടുത്ത തവണ നമുക്ക് ഒരു റൂം എടുക്കാം)
അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............(അന്ന് എനിക്കീ ഫ്രഞ്ച് കിസ്സ്‌ അറിയില്ലായിരുന്നു,,,,,,,,,,,കുറച്ചു ഫിലംസ് കാണാനുള്ള ടൈം ആയിരുന്നു അത്)



മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......(ഈ എണ്ണ തേപ്പു വേണ്ടടീ ചക്കരെ ഷാമ്പു പോരെ? )



എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന് എനിക്ക് ഓര്‍മ്മയില്ല........(എപ്പോള്‍ വേണമെങ്കിലും പ്യുന്‍ ശങ്കരെട്ടാണോ ഇംഗ്ലീഷ് departmentile ടോമി സാറൊ വരാം, വേഗം കൃത്യം നിര്‍വഹിക്കേണ്ടതുണ്ട്)



കൈ വിരലുകള്‍ പരതി നടന്നു..........(എന്‍റെ വയാഗ്ര ദൈവങ്ങളെ ..........)പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി......................



പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............

ചില സമയത്ത് ചിന്തകള്‍ അങ്ങനെയാണ് കോളേജ് നു അടുത്തെ
ആടിടോരിയത്തിലെ കല്യാണത്തിന്  വിളിക്കാതെ പങ്കെടുക്കുന്ന students നെ പോലെ...............


അപ്പോഴേക്കും ഇടനാഴിയിലെ കൂടുതല്‍ ഇരുട്ടിലേക്ക് ഞാന്‍ അവളെ പിടിച്ചു നിര്‍ത്തി . (വെളിച്ചം ദുഃഖം ആണുണ്ണി................)

എന്‍റെ വിരലുകള്‍ കൂടുതല്‍ പുതിയ സാധ്യതകള്‍ തിരയുകയായിരുന്നു.......................
നാവാവട്ടെ പുതു രുചികളുടെ നവോന്മേഷവും........

                            (സകല അമ്മമാരും പൊറുക്കുക എനിക്കും വേണ്ടേ കുറച്ചു attitude )



എന്നെ കൊണ്ട് ഇത്ര attitude ഒക്കെ പറ്റു,അല്ല പിന്നെ !



shafeek









aattitude

Saturday, February 5, 2011

നിഴലുകള്‍ ........

കഥകള്‍ പറയുന്ന  നിഴലുകളിലേക്ക് സ്വാഗതം
നിഴലുകള്‍ എനിക്കേറെ ഇഷ്ടമാണ് .
ചില നിഴലുകള്‍ക്ക് ജീവിതഗന്ധിയായ കഥകള്‍ പറയാനാവും. എന്‍റെ ഗ്രമാവഴികളില്‍ ഞാന്‍ കാണുന്ന സുന്ദരിമാരായ പെണ്‍കുട്ടികളുടെ നിഴലുകള്‍ ..................
വാര്‍ധക്യം ആഘോഷമാക്കി മാറ്റുന്ന അപ്പുപ്പന്മാരും അമ്മുമ്മമാരും, അവരുടെ അനുഭവങ്ങള്‍ ഏറെയുള്ള നരച്ച നിഴലുകള്‍......


ഞാന്‍ ഉണ്ണുമ്പോഴും  , പശു പുല്ല് തിന്നുമ്പോഴും എന്‍റെ ഉമ്മയുടെ കണ്ണുകള്‍ അറിയാതെ നിറയും, പശുക്കളെപ്പോലെ എന്നെ ഇഷ്ടമാണ് ......എന്നെപോലെ പശുക്കളെയും ...........ഉമ്മയുടെ നിഷ്കളങ്ക സ്നേഹത്തിന്‍റെ നിഴല്‍ ...

ജീവിതത്തിന്‍റെ മൂന്നാം വയസ്സില്‍ ആരംഭിച്ചു പത്താം വയസ്സില്‍ അവസാനിച്ച വ്യാഴ ദശയുടെ ബുദ്ധി രഹിതമായ കടന്നുവരവിനെ പഴിക്കുന്ന പഴയ വോളീബോള്‍ താരമായ ബാപ്പയുടെ പ്രൌടമായ നിഴല്‍........


കണക്കിന്നു ഏറെ മോശമയിട്ടും പത്താം തരത്തില്‍ എനിക്ക് 79 മാര്‍ക്ക് നേടാന്‍ എന്നെ സഹായിച്ച പ്രിയപ്പെട്ട മാഷ് , നരന്‍ സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന NN Pillai sir, സാറിന്‍റെ അനുഭവ സമ്പുഷ്ടമായ നിഴല്‍....


higher secondary ജയിക്കുന്നത് campus ലെ സുന്ദരികളെ പ്രണയിക്കാനാണ്    എന്ന് എന്നെ പഠിപ്പിച്ച accountancy sir പ്രേം ,സാറിന്‍റെ തലയില്‍ ഒരു മുടി പോലുമില്ലാത്ത തമാശ പറയുന്ന നിഴല്‍.........


പിന്നെ ജീവിത വഴികളില്‍ ദൈവത്തെ കാട്ടിത്തന്ന പ്രിയപ്പെട്ട ഒപ്പം ആദരവുകള്‍ നിറഞ്ഞ ഗുരുക്കള്‍ ..........അവരുടെ ചുരല്‍ വടികളുമായുള്ള നിഴലുകള്‍...........
അമ്പലപ്പുഴ യിലെ വിജനമായ നാട്ടുവഴികളില്‍ എന്നെ പറ്റിചേര്‍ന്നു നടന്ന കാമുകിമാരുടെ വളവാര്‍ന്ന , പക്വതയില്ലാത്ത ഇടക്കിടക്ക് ചുടുച്ചുംപനങ്ങള്‍ വാങ്ങുന്ന സുന്ദര നിഴലുകള്‍..........നിഴലുകളിലൂടെ ഞാന്‍ കഥ പറയുകയാണ്‌......
നിങ്ങളുടെ നിഴലുകളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം . എന്നിട്ട് ഒരിക്കല്‍ എനിക്ക് ലോകത്തോട്‌ വിളിച്ചു പറയണം, once upon a time i was a shadow of you.............


നിഴലുകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ് എനിക്ക്,
ഇടനാഴികള്‍ കടന്നു ജീവിതത്തിന്റെ യാതാര്ത്യങ്ങളിലേക്ക് നിഴലുകള്‍ വീഴുന്നു...........
woods are lovely dark and deep,
but i have promise to keep
miles to go befroe i sleep and miles to go before i sleep