Saturday, February 5, 2011

നിഴലുകള്‍ ........

കഥകള്‍ പറയുന്ന  നിഴലുകളിലേക്ക് സ്വാഗതം
നിഴലുകള്‍ എനിക്കേറെ ഇഷ്ടമാണ് .
ചില നിഴലുകള്‍ക്ക് ജീവിതഗന്ധിയായ കഥകള്‍ പറയാനാവും. എന്‍റെ ഗ്രമാവഴികളില്‍ ഞാന്‍ കാണുന്ന സുന്ദരിമാരായ പെണ്‍കുട്ടികളുടെ നിഴലുകള്‍ ..................
വാര്‍ധക്യം ആഘോഷമാക്കി മാറ്റുന്ന അപ്പുപ്പന്മാരും അമ്മുമ്മമാരും, അവരുടെ അനുഭവങ്ങള്‍ ഏറെയുള്ള നരച്ച നിഴലുകള്‍......


ഞാന്‍ ഉണ്ണുമ്പോഴും  , പശു പുല്ല് തിന്നുമ്പോഴും എന്‍റെ ഉമ്മയുടെ കണ്ണുകള്‍ അറിയാതെ നിറയും, പശുക്കളെപ്പോലെ എന്നെ ഇഷ്ടമാണ് ......എന്നെപോലെ പശുക്കളെയും ...........ഉമ്മയുടെ നിഷ്കളങ്ക സ്നേഹത്തിന്‍റെ നിഴല്‍ ...

ജീവിതത്തിന്‍റെ മൂന്നാം വയസ്സില്‍ ആരംഭിച്ചു പത്താം വയസ്സില്‍ അവസാനിച്ച വ്യാഴ ദശയുടെ ബുദ്ധി രഹിതമായ കടന്നുവരവിനെ പഴിക്കുന്ന പഴയ വോളീബോള്‍ താരമായ ബാപ്പയുടെ പ്രൌടമായ നിഴല്‍........


കണക്കിന്നു ഏറെ മോശമയിട്ടും പത്താം തരത്തില്‍ എനിക്ക് 79 മാര്‍ക്ക് നേടാന്‍ എന്നെ സഹായിച്ച പ്രിയപ്പെട്ട മാഷ് , നരന്‍ സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന NN Pillai sir, സാറിന്‍റെ അനുഭവ സമ്പുഷ്ടമായ നിഴല്‍....


higher secondary ജയിക്കുന്നത് campus ലെ സുന്ദരികളെ പ്രണയിക്കാനാണ്    എന്ന് എന്നെ പഠിപ്പിച്ച accountancy sir പ്രേം ,സാറിന്‍റെ തലയില്‍ ഒരു മുടി പോലുമില്ലാത്ത തമാശ പറയുന്ന നിഴല്‍.........


പിന്നെ ജീവിത വഴികളില്‍ ദൈവത്തെ കാട്ടിത്തന്ന പ്രിയപ്പെട്ട ഒപ്പം ആദരവുകള്‍ നിറഞ്ഞ ഗുരുക്കള്‍ ..........അവരുടെ ചുരല്‍ വടികളുമായുള്ള നിഴലുകള്‍...........
അമ്പലപ്പുഴ യിലെ വിജനമായ നാട്ടുവഴികളില്‍ എന്നെ പറ്റിചേര്‍ന്നു നടന്ന കാമുകിമാരുടെ വളവാര്‍ന്ന , പക്വതയില്ലാത്ത ഇടക്കിടക്ക് ചുടുച്ചുംപനങ്ങള്‍ വാങ്ങുന്ന സുന്ദര നിഴലുകള്‍..........നിഴലുകളിലൂടെ ഞാന്‍ കഥ പറയുകയാണ്‌......
നിങ്ങളുടെ നിഴലുകളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം . എന്നിട്ട് ഒരിക്കല്‍ എനിക്ക് ലോകത്തോട്‌ വിളിച്ചു പറയണം, once upon a time i was a shadow of you.............


നിഴലുകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ് എനിക്ക്,
ഇടനാഴികള്‍ കടന്നു ജീവിതത്തിന്റെ യാതാര്ത്യങ്ങളിലേക്ക് നിഴലുകള്‍ വീഴുന്നു...........
woods are lovely dark and deep,
but i have promise to keep
miles to go befroe i sleep and miles to go before i sleep



















4 comments:

  1. "ഞാന്‍ ഉണ്ണുമ്പോഴും , പശു പുല്ല് തിന്നുമ്പോഴും എന്‍റെ ഉമ്മയുടെ കണ്ണുകള്‍ അറിയാതെ നിറയും, പശുക്കളെപ്പോലെ എന്നെ ഇഷ്ടമാണ് ......എന്നെപോലെ പശുക്കളെയും"


    Nice...

    ReplyDelete
  2. നിഴലും നിലാവുമായി ഈ ചേട്ടനും
    ആശംസകൾ…………………..

    ReplyDelete
  3. നിഴലുകള്‍..ജീവിതത്തിന്റെ ഓരോ വഴികളിലും നമ്മുടെ കൂടെ നടക്കുന്ന നിഴലുകള്‍...തിരിച്ചറിയപ്പെടാതെ പോകുന്ന നിഴലുകളുടെയും തിരിച്ചറിഞ്ഞിട്ടും മൈന്‍ഡ് ചെയ്യാതെ നിഴലുകളെ കടന്നു പോകുന്നവരുടെയും ഈ ലോകത്തില്‍ നിഴലുകളെ കുറിച്ച് ഒരു പോസ്റ്റ്‌ ലെങ്കിലും ഓര്‍മിപ്പിച്ച ഷഫീക്കിന് നന്ദി...

    ReplyDelete
  4. nizhalukalude kootukaara shabthathinte prathidwani pole jeevante thudipukalulla ennamatta roopangalude nizhalukal parijayapeduthiyathinu angeekaram orayiram bavukangal ezhuthu purogamikatte

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി