ഡയറക്ടര്‍ പായ്ക്ക് അപ്പ് പറഞ്ഞു കയ്യടിച്ചു .നാല്പത്തി അഞ്ചു ദിവസത്തെ ഷൂട്ടിംഗ് തീര്‍ന്നു ഒരു ചെറിയ ഇടവേള യിലേക്ക് അയാള്‍ ദീര്‍ഘശ്വാസം വലിച്ചു .യുണിറ്റ് വണ്ടിയില്‍ റൂമിലേക്ക് പോവുമ്പോള്‍ അയാളുടെ അത്മവിശ്വാസത്തെ വീണ്ടും പറ ഞ്ഞുറ പ്പിക്കുമാറു മനസ്സില്‍ കരുതി .അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി ഇതെന്ന്‍റെ അവസാന ചിത്രമാണ് .ഇനി ഈ സിനിമ ഇന്ടസ് ട്രിയില്‍ എനിക്ക് സ്വന്തമായൊരു മേല്‍വിലാസം വേണം.പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ക്ലാപ്പ് അടിക്കുമ്പോള്‍ സമീപ കാല ഭാവിയില്‍ തന്നെ തീയട്ടെറുകളുടെ വെള്ളതിരശീലയില്‍ സംവിധായകനെന്ന പേര് വരുന്നതും ,തന്റെ കഥാപാത്രങ്ങള്‍ ചിരിക്കുന്നതും കരയുന്നതും കലഹിക്കുന്നതുമൊക്കെ കാണാന്‍ ആവുമെന്ന ആഗ്രഹത്തിലായിരുന്നു അയാള്‍.
നഗരത്തിന്റെ തിരക്കുകളില്‍....
ഗ്രാമത്തിന്റെ ഉച്ച വെയിലുകളില്‍ ....
ആഗ്രഹാരങ്ങളുടെ അകത്തളങ്ങളില്‍ ....
മഞ്ഞുറഞ്ഞ പാറക്കെട്ടുകളില്‍ .....
യാത്രകളിലും അനുഭവങ്ങളിലും അയാള്‍ മാറി മാറി ക്ലാപ്പ് അടിച്ചു.തിരക്കഥകള്‍ വടിവൊത്ത അക്ഷരങ്ങളില്‍ പകര്‍ത്തി എഴുതി എന്നിട്ട് ചില രാത്രികളില്‍ കൊതുക് കടികള്‍ക്കിടയിലും സ്വന്തം മേല്‍വിലാസത്തില്‍ കഥകള്‍ ആലോചിച്ചു
.വണ്ടി റൂമിന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു .അടുത്ത പട ത്തില്‍ ഉണ്ടാവില്ലേ എന്ന് ചോദിച്ചു ഡ്രൈവര്‍ ആക്സിലേട്ടറില്‍ കാലമര്‍ത്തി .എല്ലാവര്ക്കും ഗുഡ് നൈറ്റ് വിഷ് ചെയ്തു .റൂമില്‍ കടലാസുകള്‍ക്കിടയില്‍ പരതി പാതി കത്തി തീര്‍ന്ന ഒരു കൊതുകുതിരി എടുത്തു വീണ്ടും കത്തിച്ചു .കുളിച്ചു ശാന്തമായി .പുറത്തു വന്നു ഒരു സിഗരട്ട് കത്തിച്ചു
.പട്ടിയെ പോലെ പണി എടുക്കുന്നത് കണ്ടിട്ടാവം കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ അയാളോട് പറഞ്ഞു 'ഒരു കഥയുമായി വാടോ നമുക്ക് നോക്കാം ..എത്ര കാലമിങ്ങനെ ....???'
അതൊരു കച്ചി തുരുംപാണോ എന്ന് അറിയില്ല .പക്ഷെ അവിടിവിടെ ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളെ കണ്ടെത്തി ഒരുമിപ്പിച്ചു ഒരു കഥ പറഞ്ഞാല്‍ ഇടപെടലുകള്‍ ഉണ്ടാവുമെങ്കിലും കിട്ടാന്‍ പോകുന്നത് ഒരു സൂപ്പര്‍ സ്ടാരിന്‍റെ ഡേറ്റ് ആണ് .മൂന്നാമത്തെ സിഗരട്ട് കത്തി തീര്‍ന്നപ്പോള്‍ ഉറക്കം വന്നു .ഡേറ്റ് ക്ലാഷു കളില്ലാതെ പതുക്കെ ഉറങ്ങി.
******
fm സ്ടുഡിയോയില്‍ ഉണ്ണി തൊട്ടടുത്ത് പറയേണ്ട rj ടോക്ക് prepare ചെയ്യുമ്പോഴാണ് അയാളുടെ കോള്‍ വരുന്നത് .silente മോഡില്‍ വിറച്ച മൊബൈല്‍ ഫോണ്‍ ഉണ്ണി അപ്പോള്‍ തന്നെ കട്ട് ചെയ്തു .പിന്നാലെ അയാളുടെ മെസ്സേജ് വന്നു .'ഐ തിങ്ക് യു ആര്‍ ബിസി ,,ഐ ആം കമിംഗ് ടു യുവര്‍ സിറ്റി ഫോര്‍ എ സ്റ്റോറി ' അപ്പോഴേക്കും പാട്ട് കഴിഞ്ഞു ഉണ്ണി rj talk തുടങ്ങി.
ഉണ്ണിയും അയാളും ബീച്ചില്‍ ഇരുന്നു കുറെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കപ്പലണ്ടി പൊതി അഴിച്ചു .'ഒരു നല്ല സ്റ്റോറി വേണം നമ്മുടെ സൂപ്പര്‍ സ്ടാറിന്നു പറ്റിയത് '.ഉണ്ണി ശ്രദ്ധയോടെ കപ്പലണ്ടി തൊലികള്‍ കാറ്റില്‍ പറ ത്തി കൊണ്ടിരുന്നു .രണ്ടു പേരും തിരക്കുകളില്‍ നടന്നു .ഓട്ടോയില്‍ യാത്ര ചെയ്തു .തിരക്കേറിയ ഒരു ബാറില്‍ ഇരുന്നു മദ്യപിക്കുകയും ഉണ്ണി അവന്റെ ബോസിനെ പറഞ്ഞ തെറികള്‍ അയാള്‍ അശ്രദ്ധമായി കേള്‍ക്കുകയും ചെയ്തു .ഇതിലെവി ടെയാണ് സൂപ്പര്‍ സ്ടാരിന്നു പറ്റിയ കഥ എന്നായിരുന്നു അയാളുടെ ചിന്ത .പാതി മറഞ്ഞ ബോധത്തില്‍ പേനയും പേപ്പറും എടുത്തു പുക മാറി മാറി വിട്ടു കടലിനു പശ്ചാത്തലത്തിലുള്ള ബാല്ക്കെണി യിലിരുന്നു അയാള്‍ വെറുതെ പേന കടലാസിലമര്‍ത്തി ചില വികൃത രൂപങ്ങള്‍ വരച്ചു കൊണ്ടിരുന്നു .ദൂരേക്ക് പോകുന്ന കപ്പല്‍ ലൈറ്റുകള്‍ കണ്ണില്‍ നിന്നും മായുന്നത് വരെ അയാള്‍ ഉറങ്ങാതെ ഇരുന്നു .പിന്നെ കസേരയില്‍ തന്നെ കിടന്നുറങ്ങി.
പിറ്റേ ദിവസം ഉണ്ണി സ്റ്റുഡിയോയില്‍ പോയത് കൊണ്ട് അയാള്‍ വിരസനായിരുന്നു .പത്രക്കാരന്‍ അയാളോട് സുഖവിവരങ്ങള്‍ അന്വേഷിച്ചു .സെക്യൂരിറ്റി ചേട്ടന്‍ ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്തു .ബാല്ക്കെണിയില്‍ വെറുതെ സൂര്യനെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "പത്തു ദിവസങ്ങള്‍ക്കുള്ളിലെങ്കിലും കഥ റെഡി ആക്കണം .ഇതിപ്പോ ഒരവസരമാണ് ,പക്ഷെ ഇവിടെ വന്നിട്ടിപ്പോ...!ഇതിപ്പോ മൈന്‍ഡ് വല്ലാണ്ട് ബ്ലാങ്ക് ആണ് .കഥ എന്ന് പറയുമ്പോ സൂപ്പര്‍ സ്ടാരിന്നു പറ്റിയത് വേണ്ടേ ?" ആരോടോ ഫോണിലൂടെ അയാള്‍ സങ്കടം പറഞ്ഞു .
ഉച്ച കഴിഞ്ഞപ്പോള്‍ ഊണ് കഴിഞ്ഞു താഴെ എത്തി ഒരു ഓടോക്ക് കൈ കാണിച്ചു നഗരം ചുറ്റി .പിന്നെയും കറങ്ങി തിരിഞ്ഞു വന്നു എഴുതാനിരുന്നു .അക്ഷരങ്ങള്‍ ഇല്ല !! അത് കൊണ്ട് തന്നെ കഥാപാത്രങ്ങളും !
ഉണ്ണി വൈകിട്ട് വന്നപ്പോള്‍ കുറെ cd കള്‍ കയ്യിലുണ്ടായിരുന്നു ."ഇതിലിപ്പോ വലിയ തെറ്റൊന്നുമില്ല .പിള്ളേര് പൊ ക്കും ,ഇന്സ്പിറേഷ ന്‍ ആണെന്ന് തട്ടിയാല്‍ മതി.കാര്യം നടക്കേണ്ടേ? " .ഒടുവില്‍ രണ്ടാം ദിവസം തുടര്‍ച്ചയായ സിനിമ ക്ഷീണ ത്തി നിടയില്‍ ഒരെണ്ണം കണ്ടെത്തിയപ്പോള്‍ ഉണ്ണിക്കു മെസ്സേജ് അയച്ചു .'സൂപ്പര്‍ സ്ടാരിന്നു തിരുത്താന്‍ ഒരു കഥ കിട്ടി' എന്ന് .
തിരക്കഥ എഴുതിയപ്പോള്‍ വേണ്ടുവോളം ഉണ്ണിയും ഇടപെടു .വെട്ടിയും തിരുത്തിയും സൂപ്പര്‍ സ്ടാരിന്നു തിരുത്താന്‍ പാകത്തില്‍ ആക്കി ,ഒരു വലിയ സിനിമ സെറ്റില്‍ വെച്ച് അദേഹത്തിന്റെ കാല്‍ക്കല്‍ വെച്ചപ്പോള്‍ ഇതിന്‍റെ orginal ആശാന്‍ ,എന്തോ വായില്‍ കൊള്ളാത്ത പേരാണ് .അദേഹതോട് ഒരല്‍പം കുറ്റ ബോധത്തോടെ അനുഗ്രഹം ചോദിച്ചു.സൂപ്പര്‍ സ്ടാരിന്നു കഥ ഇഷ്ടമായി .ഡേറ്റും തന്നു .ആരൊക്കെയോ ഇടപെട്ട തിരക്കഥ തിരക്കുകളില്‍ ഷൂട്ട് ചെയ്തു സിനിമ ആക്കി .ഉണ്ണിയോടൊപ്പം മാറ്റിനി കണ്ടു .ഫെയിസ് ബുക്കില്‍ ഒരുപാട് കല്ലെരുകള്‍ക്കിടയില്‍ സ്റ്റാറ്റസ് അപ്ടെട്ടു ഇട്ടു .'പാപം ചെയ്യാത്തവര്‍ കല്ലെറിയൂ' .സിനിമ ഹിറ്റായി ഓടി .ബാല്ക്കെണി യില്‍ മൂന്നാമത്തെ ബിയര്‍ കുപ്പി തീര്‍ന്നപ്പോള്‍ തന്റെ കഥയുടെ ശുഭമായ ക്ലൈമാക്സില്‍ അയാള്‍ ഉണ്ണിയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു
************
സൂപ്പര്‍ സ്ടാരിനെ വെല്ലുന്ന കഥകള്‍ ആ നഗരത്തില്‍ തുടര്‍ന്ന് കൊണ്ടിരുന്നു .അയാളെ ഇന്ന് നഗരം ചുറ്റിച്ച ഓട്ടോ ഡ്രൈവര്‍ എഞ്ചിനീയറിംഗ് ഗ്രാടുവേറ്റ് ആയ ശേഷം കഞ്ഞി വെള്ളത്തെ ഇന്ധനമാക്കുന്ന ടെക്നോളജി കണ്ടു പിടിച്ച ആളാണ് .വിദേശ കമ്പനികള്‍ക്ക് പേറ്റന്റ് കൊടുക്കില്ല എന്ന അവന്റെ വാശി ,പക്ഷെ ഇന്ത്യയില്‍ നിന്നും ഒറ്റ കമ്പനികളും ഈ കണ്ടു പിടിത്തം accept ചെയ്യാന്‍ മുന്നോട്ടു വന്നില്ല ഒടുവില്‍ ഫ്രണ്ട്സുമായി ചേര്‍ന്ന് കഞ്ഞിവള്ളത്തെ ഇന്ധനമാക്കി ഓടുന്ന ഓടോകള്‍ ഡിസൈന്‍ ചെയ്തു ,അങ്ങനെ ഒരു കമ്മ്യൂണിറ്റി നഗരത്തില്‍ ഉണ്ടാക്കി സുഹൃത്തുകള്‍ ചേര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും ഓട്ടോ ഡ്രൈവേര്‍സ് ആയി ജോലി ചെയ്തു ആ പദ്ധതിക്ക് പ്രചാരം നല്‍കി വരുന്നു.അവരുടെ പുതിയ ഇന്ധനത്തെ കുറിച്ച് പഠിക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനി രംഘത്തു വന്നു.അവര്‍ക്ക് ഭീഷണി ആയി ഒരു പെട്രോളിയം കമ്പനിയും !....സാഹസികമായി തന്നെ അവര്‍ പ്രോഡക്റ്റ് മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നു .
അയാള്‍ താമസിച്ച ഫ്ലാറ്റി നു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജ് ലെ ഒരു അദ്യാപകന്‍ വലിയ പ്രതിസന്ധിയിലാണ് .അവിടുത്തെ അഞ്ചു കുട്ടികള്‍ സ്ഥിരമായി ഒരു വേശ്യാലയത്തില്‍ പോകുന്നുണ്ടായിരുന്നു .അവിടെ രണ്ടു ലൈംഗിക തൊഴിലാളികള്‍ക്ക് aids ഉണ്ട് എന്നുള്ള വിവരം ആ വേശ്യാലത്തില്‍ തന്നെ ഉള്ള ഒരു സ്ത്രീ രഹസ്യമായി ആ കോളേജിലെ ഒരു അട്യാപകനെ അറിയിച്ചു .ഈ അഞ്ചു കുട്ടികള്‍ ആരൊക്കെയാണ് എന്നുള്ള വിവരം അദ്യാപകാനറിയില്ല ,ആ സ്ത്രീക്കും .പക്ഷെ 4000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിലെ ഈ എയിഡ്സ് ബാധിക്കാന്‍ സാദ്യത ഉള്ള 5 പേരെ ആ അധ്യാപകന് കണ്ടെത്തണം . ...രക്ഷിക്കണം !!!
നഗരത്തില്‍ ഒറ്റക്കാണെങ്കിലും കാഴ്ചകളെ കൌതുകങ്ങളാ ക്കി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അയാളുടെ തന്നെ സുഹൃത്ത് ഉണ്ണി എന്നാ rj നഗരത്തിലെ രണ്ടു ചെറുപ്പക്കാരുമായി ചേര്‍ന്ന് വലിയൊരു മോഷണം നടത്താന്‍ പോകുന്നു .അതിന്റെ പ്ലാന്നിങ്ങുകള്‍ക്കിടയില്‍ ആണ് ഉണ്ണി തന്റെ സിനിമ സുഹൃത്തിനെ വീട്ടില്‍ താമസിപ്പിച്ചത് ....
എന്തേ അയാളീ കഥകളൊക്കെ കേള്‍ക്കാതെയും കാണാതെയും പോയി???എന്റെ ഇടപെടലുകളും ഇവിടെ തീരുകയാണ് .കുറച്ചു കൂടി നിലവാരം മെച്ചപെടു ത്താം എന്നിരുന്നിട്ട് കൂടി അയാളെ പോലെ copy അടിച്ചല്ല ഈ കഥ എഴുതിയത് .സൂപ്പര്‍ സ്റ്റാര്‍ ഇടപെടാത്ത എന്റെ കഥയും തുടരുന്നു........(ശുഭം)
This comment has been removed by the author.
ReplyDeletepriya kadhakaranu manoharamaya sadhudhesha prashnangal
Delete