കുറെയേറെ നാളുകളായി ഈ പരിസരത്തേക്കു വന്നിട്ട്.എന്തെങ്കിലും എഴുതിയാല്‍ കിട്ടുന്ന കമന്‍റുകള്‍ജീവിതത്തില്‍ വളരെ വിലപ്പെട്ടതായി തോന്നുന്നു.ഈയിടെയായി ഷോര്‍ട്ട് ഫിലിമുകളെ കുറിച്ചുള്ളചിന്തയാണ്.കഴിഞ്ഞ മാസം കോളേജില്‍ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം direct ചെയ്തു. അതിന്‍റെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ല.ആഡിയോ വിഷ്വല്‍ റൂമിലെ തിരശീലയില്‍ എന്‍റെ പേരിങ്ങനെ തെളിഞ്ഞു..................
story
screenplay
direction ഷഫീക്
സര്‍വ്വ ശക്തനായ തമ്പുരാന് ഒരായിരം നന്ദി പറഞ്ഞു.പക്ഷെ എല്ലാവരും വളരെ നല്ലതെന്ന് പറഞ്ഞെന്കിലുംഅവള്‍ കുറെ കുറ്റങ്ങള്‍ പറഞ്ഞു എന്നറിഞ്ഞു. ഒരുപാടു നിര്‍ബന്ധിച്ചാണ് ആ തട്ടമിട്ട പെണ്കുട്ടി സിനിമ കാണാന്‍തന്നെ വന്നത്.കഴിഞ്ഞ ഫിലിം ക്ലബ്ബ് മീടിങ്ങില്‍ അവള്ക്ക് പതേര്‍ പന്ജാലിയുടെ രണ്ടാം ഭാഗം കാണണംഅത്രേ......
സത്യജിത് രേയുടെയും കുറസോവയുടെയും സിനിമകള്‍ മാത്രം കാണുന്ന ഭവതി എന്‍റെ ചെറിയ സിനിമകാണാന്‍ തന്നെ വന്നതില്‍ അടിയന്‍ വല്ലാണ്ട് അഭിമാനം കൊള്ളുന്നു...
ഒരു ഫ്ലാഷ് ബാകില്‍ ഞാന്‍ വല്ലാണ്ട്പിന്നാലെ നടന്ന ഒന്നര കൊല്ലങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
അതില്‍ ക്ലാസ്സില്‍ ഹാജരില്ലാത്ത കുറെദിവസങ്ങള്‍.............
ബാപ്പയുടെ ചീത്തവിളി കേട്ട കുറെ ദിവസങ്ങള്‍..................
കൂട്ടുകാരുടെ പരിഹാസത്തിനു പാത്രമായ കുറെദിവസങ്ങള്‍...........
ഏതായാലും ഭവതിക്കു നന്ദി .സത്യജിത് റേയുടെ നിലവാരത്തില്‍ സിനിമ ചെയ്യാന്‍ കഴിയുമോഎന്നെനിക്കറിയില്ല.പക്ഷെ ഭവതിക്കു വേണ്ടി ഞാന്‍ ശ്രമിച്ചു നോക്കാം.ഇനിയും പിന്നാലെ നടക്കാന്‍ ഒന്നരകൊല്ലങ്ങള്‍ കുടി ഉണ്ടല്ലോ.........
ഇനി ഭവതിയുടെ പ്രശസ്തമായ ചില വാചകങ്ങള്‍ ഞാന്‍ ചുവടെചേര്ക്കുന്നു..........
" ഷഫീക് പെട്ടുന്നു തോന്നുന്നതൊക്കെയും പെട്ടെന്ന് നശിക്കും എന്‍റെ വഴികളില്‍ ഒരുശല്യമാവരുത്"
"ഷഫീക് ആ മരത്തിലേക്ക് നോക്കൂ , ആ മരത്തോടു എനിക്കൊരു ഇഷ്ടവും തോന്നുന്നില്ല,ദേഷ്യവും. അത് പോലെയാണ് എനിക്ക് ശഫീകിനോട്"
{ കാരുണ്യവാനും കാഴ്ച്ചയുള്ളവനുമായ ദൈവമേ ഇതെന്തൊരു വിധി !പണ്ടു ഉമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വെച്ചു ഞാന്‍ ഉമ്മയെ ഒരുപാടു ചവിട്ടിയിട്ടുണ്ടാവും }
"ശഫീകിനോട് പല തവണ പറഞ്ഞു കഴിഞ്ഞു . ഇതിന് മുമ്പും ഒരുപാടു പേര്‍ എന്‍റെ പിന്നാലെ നടന്നിട്ടുണ്ട് അവരോടൊന്നും തോന്നാത്തത് ശഫീകിനോട് എനിക്കെങ്ങനെ തോന്നും . എനിക്ക് കുറെ ലക്ഷ്യങ്ങള്‍ ഉണ്ട് .മാത്രവുമല്ല ഷഫീക് എന്‍റെ സങ്കല്‍പ്പങ്ങളില്‍ ഒന്നും വരുന്നതേയില്ല"
തത്കാലം ഇവ രണ്ടുമേ ഞാന്‍ ചേര്‍ക്കുന്നുള്ളൂ.വരും ദിവസങ്ങളില്‍ കുടുതല്‍ പ്രശസ്തമാവുന്ന വാചകങ്ങള്‍ ഞാന്‍ഇവിടെ ചേര്‍ക്കാം.....
കഴിഞ്ഞ ദിവസം കൂട്ടുകാരി സുമെത്തിനു വേണ്ടി അവള്‍ മാധവിക്കുട്ടിയുടെ എന്‍റെ കഥ ലൈബ്രറിയില്‍ തിരയുന്നത് കണ്ടു.മാധവിക്കുട്ടിക്ക് എന്‍റെ കഥ ആവാമെങ്കില്‍ എനിക്ക് എന്‍റെ കദന കഥ എന്നപേരില്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു .അതാണീ സാഹസം.ഏതായാലും ഞാന്‍ നടന്നുകൊണ്ടേയിരിക്കും.
തീര്ച്ചയായും പയിങ്കിളി ആയി എടുക്കില്ലെന്കില്‍ ഒരു കാര്യം കൂടി ഞാന്‍ ചേര്‍ക്കാംഅവളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നുണ്ട്.പക്ഷെ തന്‍റെ ബാപ്പ സമ്മതിച്ചാല്‍ പോലും ശഫീകുമായി ഉള്ളബന്ധത്തിന് അവള്‍ സമ്മതിക്കില്ലത്രേ!.
അവളുടെ സങ്കല്‍പ്പത്തില്‍ ഹൃതിക് രോഷണോ ,സല്‍മാന്‍ ഖാനോ മസിലുംപെരുപ്പിച്ചു നില്‍ക്കുന്നുണ്ടാവും.ഈയുള്ളവന്‍റെ എല്ലുകള്‍ ഓരോ ദിവസവും തെളിഞ്ഞു വരുന്നു.ബാപ്പയുടെപിന്തുടര്‍ച്ച ഉറപ്പിക്കാന്‍ മുടി പൊഴിഞ്ഞു പൊഴിഞ്ഞു ഒരു ചെറിയ കഷണ്ടിക്ക് ഉടമക്കരനുമാണ്. സത്യത്തില്‍ ഈപ്രണയം ഒരല്‍പം ഗ്ലാമര്‍ ഉള്ളവര്‍ക്കുള്ളത് ആണെന്കിലും ക്ഷമിക്കണം ഞാന്‍ പെട്ടുപോയി...........
ഇനിയുള്ള കാത്തിരിപ്പുകളില്‍ ഹാജര്‍ നില എത്ര നഷ്ടമാവുമെന്ന് എനിക്കറിയില്ല.ആര്‍ട്സ് ടെയും കോളേജ് ടെയുംവരാനിരിക്കുന്നു................മുന്‍ കൊല്ലതിലേത് പോലെ ഭവതിക്കു വേണ്ടി ഞാന്‍ ഒന്നു കൂടി നീട്ടി പാടാം ...........
പേരറിയാത്തൊരു പെണ്കിടാവേ നിന്‍റെ നേരരിയ്യുന്നു ഞാന്‍ പാടുന്നു.................
എല്ലാവിധ ഭാവുകങ്ങളും പ്രേമത്തിനു പിന്നെ നല്ലൊരു Director ആവാനും
ReplyDeleteനല്ലൊരു കഴിവുണ്ടല്ലോ... അതില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കൂ... ബാക്കിയെല്ലാം വരും പോലെ വരട്ടെ. (നിരുത്സാഹപ്പെടുത്തുകയല്ല)
ReplyDeleteഅവള്‍ പോട്ടെ അവളുടെ വഴിയേ...
ReplyDeletemachu vishamikkenda aval ennenkilum thanne manassilakkum.............
ReplyDeleteദൈവം തന്ന കഴിവ് വളര്‍ത്തൂ..
ReplyDeleteഅതെ നല്ല ഒരു ഭാവിക്കു വേണ്ടി തല്‍ക്കാലം എന്നെ മറന്നേക്കു എന്നു ചിലപ്പോള്‍ ആ പെണ്‍കുട്ടിയും മനസ്സില്‍ വിചാരിക്കുന്നുണ്ടാവും.
ReplyDeleteഷഫീക്,
ReplyDeleteനന്നായിട്ടുണ്ട്. ആ കുട്ടി അയാളുടെ സങ്കല്‍പ്പങ്ങളില്‍ ജീവിക്കട്ടെ. ജീവിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാവും സങ്കല്‍പ്പങ്ങളും യതാര്ത്യങ്ങളും തമ്മിലെ അന്തരം, പിന്നെ പ്രണയിക്കാന്‍ ഗ്ലാമര്‍ ഒരു നിര്‍ബണ്ടാമാണോ ..........അറിയില്ല ..........
അറ്റണ്ടന്‍സ് കളയരുത് .......... വീണ്ടും വരം അരുണ്‍
പ്രണയം തലക്കു പിടിച്ച ഒരാളെ ഉപദേശങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്നതിന് സ്വന്തം അനുഭവം സാക്ഷിയാണ്.തല്ലി പഴുപ്പിച്ചതിന് മധുരം കുറയുമെന്നത് മറ്റൊരു യാത്ഥാര്‍ത്യവും.സ്വന്തമായി ദൈവം നല്‍കിയ നല്ലൊരു കഴിവുള്ള താങ്കള്‍ക്കായി അവളെക്കാള്‍ യോഗ്യതയുള്ള “പേരറിയാത്ത ഒരു പെണ്‍കുട്ടിയെ“ ദൈവം സ്രഷ്ട്ടിച്ചിട്ടുണ്ട്.ധൃതി കൂട്ടരുത്. താങ്കള്‍ ജീവിതം തുടങ്ങിയിട്ടില്ല.അതിനുള്ള കോപ്പ് കൂട്ടാനുള്ള വിലപ്പെട്ട സമയം ‘താങ്കളെ ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരുത്തിക്ക്‘ വേണ്ടി വെറുതെ കളയല്ലെ!
ReplyDeleteഅത് വിട്ട് കള ഷഫീഖ് !
ഈ പ്രണയപ്പനിയില്‍ താങ്കള്‍ക്ക് നഷ്ട്ടപ്പെടുന്നത് സ്വന്തം സ്വസ്തഥയും ഭാവിയുമാണന്ന് തിരിച്ചറിയുക.-
ക്ഷമിക്കണം ഉപദേശങ്ങള്‍ കാട് കേറിയെങ്കില്‍.എന്നെങ്കിലുമൊരിക്കല്‍ എതിന്റെ പൊരുള്‍ താങ്കള്‍ക്ക് ബോധ്യമാവുമെന്ന വിശ്വസത്തോടെ..
പ്രണയിക്കുന്നവരോട് ,പ്രണയിക്കപ്പെടുന്നവരോട് എനിക്ക് അസൂയയാണ് ..അത് 'അവളെ 'ആയാലും ചലച്ചിത്രത്തെ ആയാലും..ആശംസകള്‍...
ReplyDeleteaa penninte purakee nadannu samayam kalayaatheda.u have a bright future.athu kalayano ?
ReplyDelete