മഴ മറക്കാതെ പെയ്യുകയാണ് .........
ഓര്‍മ്മകളിലേക്കും മറവികളിലേക്കുമുള്ള പെയ്ത്ത്.........."
"മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ടായിരുന്നു .മഴയിലേക്ക് നോക്കി ഇരുന്നു ഞാന്‍ എന്റെ കുട എവിടെയോ വെച്ച് മറന്നു."
ഈ മഴ!
'കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ ,ആഗോള വത്കരണം,
വന നശീകരണം ,സ്ത്രീ സമത്വം! ചര്‍ച്ച ഘോര ഘോരം പുരോഗമിക്കവേ മഴ പെയ്തു.അപ്പോള്‍ ഞങ്ങള്‍ വിപ്ലവകാരികള്‍ ചര്‍ച്ച നിര്‍ത്തി വെച്ച് ദിവാ സ്വപ്‌നങ്ങള്‍ കണ്ടു.ആ സ്വപ്നങ്ങള്‍ക്ക് മുകളിലും മഴ പെയ്തു!
ഈ മഴയുടെ ഒരു കാര്യം.....'
വന നശീകരണം ,സ്ത്രീ സമത്വം! ചര്‍ച്ച ഘോര ഘോരം പുരോഗമിക്കവേ മഴ പെയ്തു.അപ്പോള്‍ ഞങ്ങള്‍ വിപ്ലവകാരികള്‍ ചര്‍ച്ച നിര്‍ത്തി വെച്ച് ദിവാ സ്വപ്‌നങ്ങള്‍ കണ്ടു.ആ സ്വപ്നങ്ങള്‍ക്ക് മുകളിലും മഴ പെയ്തു!
ഈ മഴയുടെ ഒരു കാര്യം.....'
'അയ്യേ ഈ മഴക്കൊട്ടും നാണമില്ലേ എന്ന് സ്കൂള്‍ കുട്ടി ചോദിച്ചപോള്‍ മഴ കൂടുതല്‍ നഗനയായി പെയ്തു അവന്റെ സ്കൂള്‍ ബാഗ് നനച്ചു.
മഴയോടാ അവന്റെ കളി! '
മഴയോടാ അവന്റെ കളി! '
'മഴയത്ത് കളിച്ചതിനു അമ്മ അടിച്ചത് കൊണ്ട് അവന്‍ മഴ കാണാന്‍ കൂടി കൂട്ടാക്കിയില്ല .പിന്നെ മറ്റൊരു മഴക്കാലത്ത് അവന്‍ വിശ്രമിക്കുന്ന മന്തോപ്പിനു മുകളില്‍ മഴ ഒളിച്ചു കളിച്ചപ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു മഴകോള് കൂടി വട്ടം കൂട്ടി'
'ഒരു മഴക്കായി കാത്തിരിക്കുന്നു ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം
അവന്‍ ഒരുഗ്രന്‍ കാമുകനായിരുന്നു .
അവന്‍ ഒരുഗ്രന്‍ കാമുകനായിരുന്നു .
'അടുത്ത മഴയ്ക്ക് മുന്‍പ് ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം അവന്‍ ഒരുഗ്രന്‍ പ്രാരാബ്ധകാരന്‍ ആയിരുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..... '
ഈ മഴക്കെത്ര ഭാവങ്ങളാ !!!
ഈ മഴക്കെത്ര ഭാവങ്ങളാ !!!
'കുട കച്ചവടക്കാരന്നു മഴയോട് പ്രണയം ,ഇളനീര്‍ കച്ചവടക്കാരന്നു മഴയോട് ശത്രുത !
മഴയ്ക്ക് പല വികാരങ്ങളെങ്കില്‍ മഴയോടും പലേ വികാരങ്ങള്‍.....'
മഴയ്ക്ക് പല വികാരങ്ങളെങ്കില്‍ മഴയോടും പലേ വികാരങ്ങള്‍.....'
'ഞാനും മഴയും മാത്രം .ഇന്നത്തെ രാത്രി ഞാന്‍ എന്നെ ഈ മഴയ്ക്ക് സമര്‍പ്പിക്കുന്നു .ഉറക്കമില്ലാതെ മിസ് കാള്‍ അടിക്കുന്ന കാമുകി പോയി പണി നോക്കട്ടെ !
ഈ പ്രകൃതി എന്നെ ഒന്ന് നനക്കട്ടെ
ഒന്ന് തണുപ്പിക്കട്ടെ.......'
വാല്‍കഷ്ണം :"മഴ നല്ല അന്തസുള്ള കാമുകനാണ് .പാത്തും പതുങ്ങിയും വരാന്‍ മഴക്കറിയില്ല "
ഇന്നത്തെ തെറിക്കുള്ളത് : അണ്ടകടാഹങ്ങളിലെ ഞാന്‍ ഉള്‍പ്പടെ ഉള്ള bachilors നോട് എനിക്ക് അനുകമ്പയുണ്ട് .ഈ മഴക്കലങ്ങളിലെ മനോഹര പ്രഭാതങ്ങളില്‍ ഉണന്നു എഴുന്നെക്കുമ്പോള്‍ നമുക്ക് തലയണ മാത്രമുണ്ട് കൂട്ട് !!!!
ഷഫീക്
'ഒരു മഴക്കായി കാത്തിരിക്കുന്നു ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം അവന്‍ ഒരുഗ്രന്‍ കാമുകനായിരുന്നു .
ReplyDelete'അടുത്ത മഴയ്ക്ക് മുന്‍പ് ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം അവന്‍ ഒരുഗ്രന്‍ പ്രാരാബ്ധകാരന്‍ ആയിരുന്നു...
കലക്കിട്ടോ.... :)
മഴയുടെ എല്ലാ വശവും പറഞ്ഞു..അതിന്റെ ഗാംഭീര്യവും,മനോഹാരിതയും,വേദനയും,ദൈന്യതയും എല്ലാം..നന്നായിരുന്നു കേട്ടൊ..
ReplyDeleteമഴയെ കുറിച്ച് ഒരുപാട് പേര് എഴുതിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഇതിലൊരു വ്യത്യസ്തത തോന്നി. ലിപി പറഞ്ഞ ഭാഗവും അവസാനത്തെ വിലാപവുമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്. ഇനിയും ഇതുപോലുള്ള ചൊറിച്ചിലുകള്‍ തുടരട്ടെ... ഇനി അഥവാ ചൊറിച്ചില്‍ കൂടുകയാണെങ്കില്‍ Candid B oinment വേണമെങ്കില്‍ ട്രൈ ചെയ്യാവുന്നതാണ് !! ചൊറിച്ചിലിനു വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട് ഹി ഹി ഹീ :)
ReplyDeleteനന്നായിട്ടുണ്ട് ...എന്നാലും കാമുകിയോട് പണിനോക്കാന്‍ പറഞ്ഞത് ശരിയായില്ല :)
ReplyDeleteവക്കീല് വഴി ഇവിടെ എത്തി... മഴയെക്കുറിച്ചും, ആകാശത്തെക്കുറിച്ചും,കടലിനെക്കുറിച്ചും എത്രപറഞ്ഞാലും മതിയാകില്ലാ.... മനുഷ്യ മനസ്സിനെപ്പോലെ സങ്കീർണമാണത്... എഴുത്തിന് എല്ലാ ഭാവുകങ്ങളൂം...........
ReplyDeleteoru maza nanajathu pole , oru grihadhorathva feeling ...........shafeek nannayirikkunnu ,
ReplyDeleteoru maza nanajathu pole , oru grihadhorathva feeling ...........shafeek nannayirikkunnu
ReplyDeleteAmal
മച്ചാ വാല്‍കഷണം അടിപൊളി.. നീ നന്നായി എഴുതുന്നുണ്ട് കേട്ടോ
ReplyDeleteകവിതയുടെ പേര് എനിക്ക് ഇഷ്ടപ്പെട്ടു... gf നോട് പൊയ് പണി നോക്കാന്‍ പറ
kamukiyudu poyi paninokkan paranja chorichilinu kayyadi kadha purogamikatte bavukangallllllll
ReplyDelete