Tuesday, June 7, 2011

ഇന്നലത്തെ മഴയിലെ എന്റെ ചൊറിച്ചിലുകള്‍

"മഴയത്ത് നീ എന്നെയും ഞാന്‍ നിന്നെയും മറന്നു.......
മഴ മറക്കാതെ പെയ്യുകയാണ് .........
ഓര്‍മ്മകളിലേക്കും മറവികളിലേക്കുമുള്ള പെയ്ത്ത്.........."


"മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ടായിരുന്നു .മഴയിലേക്ക്‌ നോക്കി ഇരുന്നു ഞാന്‍ എന്റെ കുട എവിടെയോ വെച്ച് മറന്നു."
ഈ മഴ!

'കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ ,ആഗോള വത്കരണം,
വന നശീകരണം ,സ്ത്രീ സമത്വം! ചര്‍ച്ച ഘോര ഘോരം പുരോഗമിക്കവേ മഴ പെയ്തു.അപ്പോള്‍ ഞങ്ങള്‍ വിപ്ലവകാരികള്‍ ചര്‍ച്ച നിര്‍ത്തി വെച്ച് ദിവാ സ്വപ്‌നങ്ങള്‍ കണ്ടു.ആ സ്വപ്നങ്ങള്‍ക്ക് മുകളിലും മഴ പെയ്തു!
ഈ മഴയുടെ ഒരു കാര്യം.....'


'അയ്യേ ഈ മഴക്കൊട്ടും നാണമില്ലേ എന്ന് സ്കൂള്‍ കുട്ടി ചോദിച്ചപോള്‍ മഴ കൂടുതല്‍ നഗനയായി പെയ്തു അവന്റെ സ്കൂള്‍ ബാഗ്‌ നനച്ചു.
മഴയോടാ അവന്റെ കളി! '


'മഴയത്ത് കളിച്ചതിനു അമ്മ അടിച്ചത് കൊണ്ട് അവന്‍ മഴ കാണാന്‍ കൂടി കൂട്ടാക്കിയില്ല .പിന്നെ മറ്റൊരു മഴക്കാലത്ത്‌ അവന്‍ വിശ്രമിക്കുന്ന മന്തോപ്പിനു മുകളില്‍ മഴ ഒളിച്ചു കളിച്ചപ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു മഴകോള്  കൂടി വട്ടം കൂട്ടി' 

'ഒരു മഴക്കായി കാത്തിരിക്കുന്നു ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം 
അവന്‍ ഒരുഗ്രന്‍ കാമുകനായിരുന്നു .
'അടുത്ത മഴയ്ക്ക് മുന്‍പ് ' എന്നവന്‍ പറഞ്ഞു തുടങ്ങിയ സമയം അവന്‍ ഒരുഗ്രന്‍ പ്രാരാബ്ധകാരന്‍  ആയിരുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..... '
  ഈ മഴക്കെത്ര ഭാവങ്ങളാ !!!

'കുട കച്ചവടക്കാരന്നു മഴയോട് പ്രണയം  ,ഇളനീര്‍ കച്ചവടക്കാരന്നു മഴയോട് ശത്രുത !
മഴയ്ക്ക് പല വികാരങ്ങളെങ്കില്‍ മഴയോടും പലേ വികാരങ്ങള്‍.....'

'ഞാനും മഴയും മാത്രം .ഇന്നത്തെ രാത്രി ഞാന്‍ എന്നെ ഈ മഴയ്ക്ക് സമര്‍പ്പിക്കുന്നു .ഉറക്കമില്ലാതെ മിസ്‌ കാള്‍ അടിക്കുന്ന കാമുകി പോയി പണി നോക്കട്ടെ !
ഈ പ്രകൃതി എന്നെ ഒന്ന് നനക്കട്ടെ
ഒന്ന് തണുപ്പിക്കട്ടെ.......'

വാല്‍കഷ്ണം :"മഴ നല്ല അന്തസുള്ള കാമുകനാണ് .പാത്തും പതുങ്ങിയും വരാന്‍ മഴക്കറിയില്ല "

ഇന്നത്തെ തെറിക്കുള്ളത് : അണ്ടകടാഹങ്ങളിലെ ഞാന്‍ ഉള്‍പ്പടെ ഉള്ള bachilors  നോട് എനിക്ക് അനുകമ്പയുണ്ട് .ഈ മഴക്കലങ്ങളിലെ മനോഹര പ്രഭാതങ്ങളില്‍ ഉണന്നു എഴുന്നെക്കുമ്പോള്‍ നമുക്ക് തലയണ മാത്രമുണ്ട് കൂട്ട് !!!!

                                                                                ഷഫീക്

Wednesday, April 13, 2011

repeating characters.........


ടോണി , മുഴുവന്‍ പേരു ടോണി വര്‍ഗിസ്‌ . കാലം തെറ്റി കാമ്പസിലേക്ക്‌ വന്നതാണ്‌.വയസ്സ് ഇരുപത്തി ഒന്നു.
ആദ്യ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടുസാഹിത്യത്തിലും കലയിലും അതീവ തത്പരന്‍ .എംടിയെ പോലെയോ ബഷീറിനെ പോലെയോ അറിയുപ്പെടുന്നഒരു കഥാകാരന്‍ ആവാനാണ് ആഗ്രഹം.പക്ഷെ ............................

അല്ല ടോണി തന്നെ നിങ്ങളോട് പറയട്ടെ .......................




ചിലര്‍ എന്നോട് പറഞ്ഞു കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന്. ചില കഥാപാത്രങ്ങള്‍അവര്‍ത്തിക്കപ്പെടണം.ആവര്‍ത്തനങ്ങള്‍ ഇല്ലാതെ ഒന്നും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നില്ല. ഞാന്‍ആവര്‍ത്തിക്കപ്പെടുന്നു .നീയും ആവര്‍ത്തിക്കപ്പെടുന്നു. , , ബന്ധങ്ങളും ,സൌഹൃദങ്ങളും . പ്രണയങ്ങളും  കഥാപാത്രങ്ങളും ഒക്കെയും..........

വിദ്യാര്‍ഥി ആയി ഉള്ള എന്‍റെ കഥാപാത്രത്തിന്‍റെ ഭാവങ്ങള്‍ക്ക് ഒട്ടും യാഥാര്‍ത്ഥ്യം ഇല്ലെന്നും ചിലര്‍പറഞ്ഞു.പക്ഷെ ഇവിടെ അവതരിക്കപ്പെടാന്‍ ഞാന്‍ മാത്രമെ ആഗ്രഹിക്കുന്നുള്ളൂ,കഥാപാത്രം ആവാന്‍ എനിക്ക്മാത്രമെ കഴിയുന്നുള്ളൂ .കഥാപാത്രങ്ങള്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ ചിലത് ആവര്‍ത്തിക്കുക
തന്നെ ചെയ്യട്ടെ .............

കഥാപാത്രങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു .ഇന്നും എനിക്ക് രാത്രിയില്‍ അമ്മച്ചി വെള്ളം എടുത്തു തന്നില്ല .എന്നെനോക്കി ചിരിച്ചതും ഇല്ല.മുമ്പായിരുന്നെങ്കില്‍ ഞാന്‍ അതിനെ അമ്മച്ചിയോട്‌ ചോദിച്ചേനെ. പക്ഷെ ഇപ്പോള്‍ ഞാന്‍കഥാപാത്രമാണ്.കഥാപാത്രങ്ങളെ തെടുന്നൊരു കഥാപാത്രം.

ദാഹത്തോടെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നു വരില്ല എന്ന്
എനിക്ക് ഉറപ്പായിരുന്നു........

യന്ത്രങ്ങള്‍ക്കിടക്ക് കഷ്ടപ്പെട്ടു ജീവിതം കൂട്ടി മുട്ടിക്കുന്ന എന്‍റെ അപ്പച്ചന്‍ മറ്റൊരു കഥാപാത്രമായി .ഇന്നും അത്താഴത്തിനിടയില്‍ അപ്പച്ചന്‍ എന്നെ വളരെ ദയനീയമായി നോക്കി.അപ്പച്ചനോട് പറയണം എന്നുണ്ടായിരുന്നു ഞാനൊരു വിദ്യാര്‍ഥി അല്ലെ എന്ന് .പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാപാത്രമാണ്.

അപ്പച്ചന്റെ ഡയറി കുറിപ്പുകള്‍ക്കിടയില്‍ ഞാന്‍ എന്താണ് വായിച്ചത്.
പഴയ ആട്യത്വതിന്‍ന്‍റെ കഥകള്‍ ആണോ.........?
ജീവിതം ആഘോഷിച്ച യുവത്വത്തിന്‍റെ തുടിപ്പുകള്‍ ആയിരുന്നോ........?
കിതപ്പുകള്‍ക്കിടയിലും തുടരുന്ന അധ്വാനത്തിന്‍റെ കഥകള്‍ പറയുന്ന വാര്ധക്യതിന്‍റെ ജരാനരകളെ കുറിച്ചോ..........
ക്ഷമ ചോദിക്കാന്‍ അര്‍ഹത ഇല്ലെങ്കിലും ഞാന്‍ ആ കാലില്‍ ഒന്നു വണങ്ങി കൊള്ളട്ടെ........

പ്രണയം എനിക്ക് വിലക്കപ്പെട്ടത്‌ തന്നെയായിരുന്നു.പക്ഷെ എന്‍റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ കഥാപാത്രം ആയതു ഒരു തട്ടമിട്ട പെണ്ണാണ്. "scarfed girl".....................
പക്ഷെ എന്നെ കാണുമ്പൊള്‍ അവള്‍ തട്ടം കുടുതല്‍ മുഖത്തേക്ക് വലിച്ചിട്ടു.
വിജനമായ ക്ലാസ്സ് മുറിക്കുള്ളില്‍ ഞാന്‍ വരച്ച അവളുടെ പടത്തിനോടൊപ്പം ഇങ്ങനെ കൂടി ചേര്‍ത്തു........"expecting you till my last breathe..........."

പഠന ഭാരത്തിനിടയില്‍ എപ്പോഴോ അവള്‍ വയലിന്‍ വായിച്ചു കൊണ്ടേയിരുന്നു.........
.നീ എനിക്ക് ദൈവം നല്കിയ കഥാപാത്രമാണ്.scarfed girl ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു...........

ചുവരുകള്‍ക്കിടയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയപ്പോഴാണ് കഥാപാത്രങ്ങള്‍ ഏറെയുണ്ടെന്നു മനസ്സിലായതു. ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍.........
അറിയുകയും അറിയിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍........
.
തോടിന്നു കുറുകെയുള്ള റെയില്‍വേ പാലത്തിലൂടെ ഒന്നു രണ്ടു തീവണ്ടികള്‍ കാതടിപ്പിക്കുന്ന ശബ്ദത്തോടെ കടന്നു പോയി.
അവന്‍ എന്‍റെ പഴയ സുഹൃത്തായിരുന്നു. extra brilliant എന്ന് വിശേഷിപ്പിക്കാം .പുസ്തകങ്ങളുടെ കൂട്ടുകാരന്‍. physics ല്‌ റിസേര്‍ച്ച് ചെയ്യണമെന്നും doctorate എടുക്കണമെന്നും ആയിരുന്നു ആഗ്രഹം.ലൈബ്രറിയില്‍ ചില തടിയന്‍ പുസ്തകങ്ങളുമായി മണിക്കൂറുകള്‍ ചിലവഴിച്ച അവനെ ഞാന്‍ ഓര്‍ക്കുന്നു..........പക്ഷെ പാതിവഴിയില്‍ നിര്‍ത്തിയ പഠനവുമായി ഒരു ലോറി ഡ്രൈവറുടെ കഥാപാത്രമായി എന്‍റെ മുന്നില്‍ നിന്നപ്പോള്‍ അവനതൊട്ടും പാകമല്ല എന്ന് തോന്നി.ഓളങ്ങള്‍ ചെറു ശബ്ദത്തോടെ കടന്നു പോയ്കൊണ്ടിരുന്നു. യാത്ര പറഞ്ഞപ്പോള്‍ നേരം ഇരുട്ടി .അവന്‍ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു.ഞാന്‍ ഇന്നുമൊരു വിദ്യാര്ത്ഥി ആണെന്നും അവനോട് പറഞ്ഞില്ല.തിരിച്ചു നടക്കുമ്പോള്‍ തോടിന്നപ്പുറത്തു അവളുടെ വീട്ടില്‍ എന്‍റെ തട്ടമിട്ട പെണ്ണ് നിസ്കാരപായയിലിരുന്നു ലകഷ്യങ്ങളിലേക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്ന് കാരുണ്യവാനായ പ്രപന്‍ച്ച സൃഷ്ടാവിനോട് പ്രാര്‍ത്തിക്കുക ആയിരുന്നു..........

കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.കഥയും കഥാപാത്രങ്ങളുംഅപൂര്‍ണം ആണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പൂര്‍ണമാക്കാം. campus തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ ചിലര്‍ കടന്നു വരുന്നു.പഴയ ആളുകള്‍ കടന്നു പോകുന്നു.ഭുമിയുടെ നാലില്‍ മൂന്നു ഭാഗവും വെള്ളത്താല്‍ നിറച്ചു കുസൃതി കാട്ടിയ ദൈവവും ഒരു കഥാപാത്രം ആവുന്നു.അവന്‍റെ മുന്നില്‍ പൂര്‍ണതക്കായി തല കുനിക്ക്കുന്നു ഞാന്‍...........

ഒടുവില്‍ പരീക്ഷ ജയിച്ചു ഒരു മള്‍ടി നാഷണല്‍ കമ്പനിയുടെ വാതായനങ്ങളിലേക്ക് ഞാന്‍ നടന്നു കയറുമ്പോള്‍ ഭാവ പകര്‍ചയില്‍ ഉണ്ടായ മാറ്റം എന്നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചു...........
തിരക്കുകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു.........തിരിഞ്ഞു നോക്കുമ്പോള്‍ പിന്നെയും അപൂര്‍ണമായ കഥാപാത്രങ്ങള്‍ .....അപ്പച്ചന്‍ ,അമ്മച്ചി, പഴയ സുഹൃത്ത് ,എന്‍റെ തട്ടമിട്ട പെണ്കുട്ടി.........അങ്ങനെ പലരും.............

കാലങ്ങള്‍ക്കു ശേഷം അമ്മച്ചി ഇന്നു എന്നെ നോക്കി ചിരിച്ചു .രാത്രിയില്‍ എനിക്ക് വെള്ളം എടുത്തു തരികയും ചെയ്തു.സ്വപ്നങ്ങളിലേക്ക് വഴുതുംപോഴും പുതിയ കഥാപാത്രങ്ങളെ തേടാന്‍ അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ഞാന്‍ വ്യഥാ ശ്രമിക്കുന്നുണ്ടായിരുന്നു.............********************

നിര്‍ത്തുന്നതിനു മുന്‍പ് ഒന്നു കുടി ഞാന്‍ ചേര്‍ക്കട്ടെ youth are not use less they are used less..........




Saturday, March 19, 2011

അമ്മ

കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............
മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന്  എനിക്ക് ഓര്‍മ്മയില്ല........കൈ വിരലുകള്‍ പരതി നടന്നു..........പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി.......ഞാന്‍ അവളില്‍ നിനും കുതറി മാറി നടന്നകന്നു...............
പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............ഞാന്‍ അവളില്‍ നിന്നും ഏറെ ദൂരെ നടന്നകന്നിരുന്നു................
അപ്പോള്‍ അവള്‍ മനസ്സില്‍  പറയുകയായിരുന്നു "ഒന്നിനും കൊള്ളാത്തവന്‍" 


                                                                     ഇന്നലെ വരെ മുകളിലെ എന്‍റെ കഥക്ക് മാറ്റം വരുത്തണം എന്നൊരു   ചിന്ത എനിക്കില്ലായിരുന്നു.പക്ഷെ aattitude കൂടപിറപ്പായ എന്‍റെ സഹവാസികള്‍ക്കു കഥ (എന്‍റെ) ഇഷ്ടപെട്ടില്ല .അല്ലെങ്കില്‍ തന്നെ KK (കിനാവും കണ്ണീരും) എന്ന വിളിപ്പേര് KINGH KHAN എന്ന് സ്വയം ഞാന്‍ promote ചെയ്യുമ്പോഴാണ് കഥയിലെ attitude ഒരു വിഷയമാകുന്നത്.ബൂലോകത്തെ ഒരു തുടക്കക്കാരന്‍ സഹവാസി കമന്റ്‌ ഇട്ടതു ഇങ്ങനെയാണ്
  "ഒരു കാര്യം ശ്രദ്ധിക്കുക ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് മറ്റുള്ള കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക. ചെയ്യുന്ന കാര്യത്തില്‍ മാത്രം concentrate ചെയ്യുക"  .ഏതായാലും ഞാനും attitude നെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട ചെരുപ്പിനെ കുറിച്ച് പോലും ഒരു സഹവാസിയുടെ കമന്റ്‌ വന്നു
 "എന്തുവാടെ ഇത്, കുറച്ചു attitude ഉള്ള ചെരുപ്പൊക്കെ ഇട്ടൂടെ.."


ഞാന്‍ പതിവ് പോലെ നിശബ്ദത പാലിച്ചു.(പൂര്‍വികരില്‍ പലരും ചെരുപ്പ് പോലും ഇട്ടിട്ടില്ല അപോഴാണ് attitude ചെരുപ്പ്).അങ്ങനെ attitude മൊത്തത്തില്‍ ഒരു പ്രശ്നമായി,ഞാന്‍ attitude കൊണ്ട് വരാന്‍ തീരുമാനിച്ചു... attitude തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സഹവാസികള്‍ക്കു വേണ്ടി ഞാന്‍ കഥ (എന്‍റെ) തിരുത്തുകയാണ്........

അമ്മ (attitude )


കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............(പ്രിയപീട്ടവളെ ക്ഷമിക്കൂ അടുത്ത തവണ നമുക്ക് ഒരു റൂം എടുക്കാം)
അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............(അന്ന് എനിക്കീ ഫ്രഞ്ച് കിസ്സ്‌ അറിയില്ലായിരുന്നു,,,,,,,,,,,കുറച്ചു ഫിലംസ് കാണാനുള്ള ടൈം ആയിരുന്നു അത്)



മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......(ഈ എണ്ണ തേപ്പു വേണ്ടടീ ചക്കരെ ഷാമ്പു പോരെ? )



എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന് എനിക്ക് ഓര്‍മ്മയില്ല........(എപ്പോള്‍ വേണമെങ്കിലും പ്യുന്‍ ശങ്കരെട്ടാണോ ഇംഗ്ലീഷ് departmentile ടോമി സാറൊ വരാം, വേഗം കൃത്യം നിര്‍വഹിക്കേണ്ടതുണ്ട്)



കൈ വിരലുകള്‍ പരതി നടന്നു..........(എന്‍റെ വയാഗ്ര ദൈവങ്ങളെ ..........)പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി......................



പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............

ചില സമയത്ത് ചിന്തകള്‍ അങ്ങനെയാണ് കോളേജ് നു അടുത്തെ
ആടിടോരിയത്തിലെ കല്യാണത്തിന്  വിളിക്കാതെ പങ്കെടുക്കുന്ന students നെ പോലെ...............


അപ്പോഴേക്കും ഇടനാഴിയിലെ കൂടുതല്‍ ഇരുട്ടിലേക്ക് ഞാന്‍ അവളെ പിടിച്ചു നിര്‍ത്തി . (വെളിച്ചം ദുഃഖം ആണുണ്ണി................)

എന്‍റെ വിരലുകള്‍ കൂടുതല്‍ പുതിയ സാധ്യതകള്‍ തിരയുകയായിരുന്നു.......................
നാവാവട്ടെ പുതു രുചികളുടെ നവോന്മേഷവും........

                            (സകല അമ്മമാരും പൊറുക്കുക എനിക്കും വേണ്ടേ കുറച്ചു attitude )



എന്നെ കൊണ്ട് ഇത്ര attitude ഒക്കെ പറ്റു,അല്ല പിന്നെ !



shafeek









aattitude

Saturday, February 5, 2011

നിഴലുകള്‍ ........

കഥകള്‍ പറയുന്ന  നിഴലുകളിലേക്ക് സ്വാഗതം
നിഴലുകള്‍ എനിക്കേറെ ഇഷ്ടമാണ് .
ചില നിഴലുകള്‍ക്ക് ജീവിതഗന്ധിയായ കഥകള്‍ പറയാനാവും. എന്‍റെ ഗ്രമാവഴികളില്‍ ഞാന്‍ കാണുന്ന സുന്ദരിമാരായ പെണ്‍കുട്ടികളുടെ നിഴലുകള്‍ ..................
വാര്‍ധക്യം ആഘോഷമാക്കി മാറ്റുന്ന അപ്പുപ്പന്മാരും അമ്മുമ്മമാരും, അവരുടെ അനുഭവങ്ങള്‍ ഏറെയുള്ള നരച്ച നിഴലുകള്‍......


ഞാന്‍ ഉണ്ണുമ്പോഴും  , പശു പുല്ല് തിന്നുമ്പോഴും എന്‍റെ ഉമ്മയുടെ കണ്ണുകള്‍ അറിയാതെ നിറയും, പശുക്കളെപ്പോലെ എന്നെ ഇഷ്ടമാണ് ......എന്നെപോലെ പശുക്കളെയും ...........ഉമ്മയുടെ നിഷ്കളങ്ക സ്നേഹത്തിന്‍റെ നിഴല്‍ ...

ജീവിതത്തിന്‍റെ മൂന്നാം വയസ്സില്‍ ആരംഭിച്ചു പത്താം വയസ്സില്‍ അവസാനിച്ച വ്യാഴ ദശയുടെ ബുദ്ധി രഹിതമായ കടന്നുവരവിനെ പഴിക്കുന്ന പഴയ വോളീബോള്‍ താരമായ ബാപ്പയുടെ പ്രൌടമായ നിഴല്‍........


കണക്കിന്നു ഏറെ മോശമയിട്ടും പത്താം തരത്തില്‍ എനിക്ക് 79 മാര്‍ക്ക് നേടാന്‍ എന്നെ സഹായിച്ച പ്രിയപ്പെട്ട മാഷ് , നരന്‍ സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന NN Pillai sir, സാറിന്‍റെ അനുഭവ സമ്പുഷ്ടമായ നിഴല്‍....


higher secondary ജയിക്കുന്നത് campus ലെ സുന്ദരികളെ പ്രണയിക്കാനാണ്    എന്ന് എന്നെ പഠിപ്പിച്ച accountancy sir പ്രേം ,സാറിന്‍റെ തലയില്‍ ഒരു മുടി പോലുമില്ലാത്ത തമാശ പറയുന്ന നിഴല്‍.........


പിന്നെ ജീവിത വഴികളില്‍ ദൈവത്തെ കാട്ടിത്തന്ന പ്രിയപ്പെട്ട ഒപ്പം ആദരവുകള്‍ നിറഞ്ഞ ഗുരുക്കള്‍ ..........അവരുടെ ചുരല്‍ വടികളുമായുള്ള നിഴലുകള്‍...........
അമ്പലപ്പുഴ യിലെ വിജനമായ നാട്ടുവഴികളില്‍ എന്നെ പറ്റിചേര്‍ന്നു നടന്ന കാമുകിമാരുടെ വളവാര്‍ന്ന , പക്വതയില്ലാത്ത ഇടക്കിടക്ക് ചുടുച്ചുംപനങ്ങള്‍ വാങ്ങുന്ന സുന്ദര നിഴലുകള്‍..........നിഴലുകളിലൂടെ ഞാന്‍ കഥ പറയുകയാണ്‌......
നിങ്ങളുടെ നിഴലുകളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം . എന്നിട്ട് ഒരിക്കല്‍ എനിക്ക് ലോകത്തോട്‌ വിളിച്ചു പറയണം, once upon a time i was a shadow of you.............


നിഴലുകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ് എനിക്ക്,
ഇടനാഴികള്‍ കടന്നു ജീവിതത്തിന്റെ യാതാര്ത്യങ്ങളിലേക്ക് നിഴലുകള്‍ വീഴുന്നു...........
woods are lovely dark and deep,
but i have promise to keep
miles to go befroe i sleep and miles to go before i sleep



















Thursday, December 9, 2010

എത്രയോ ദിവസങ്ങള്‍ ആയെന്നോ വീട്ടില്‍ പോയിട്ട്,പക്ഷെ ഇടകിടക്ക് ഗൂഗിള്‍ എര്‍ത്തില്‍ വീടിനു മുകളില്‍ പോയി എന്‍റെ ഗൃഹാതുരതക്ക് ഞാന്‍ ശമനം വരുത്താറുണ്ട് ................