അപ്പച്ചന്റെ കുഴമ്പ് ..........അപ്പച്ചന്റെ മണം................
രാത്രിയിലെ മഴ .തോട്ടില്‍ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന വരാല്‍ കൂട്ടങ്ങള്‍ .
"ശ്രീധരാ .............ഒരു ടോര്‍ച്ചു ഉണ്ടെങ്കില്‍ എടുത്തോളൂ..........പെട്രോമാക്സായാലും മതി........."
അമ്മച്ചിയുടെ കരി പുരണ്ട അടുക്കള.
ചോറും വറുത്തരച്ച വരാല്‍ കറിയും...........
മഴ പെയ്യുന്നു ..........വരമ്പത്ത് പെയ്യുന്നു..........തോട്ടില്‍ പെയ്യുന്നു.............കായലില്‍ പെയ്യുന്നു....പകലുംപെയ്യുന്നു ........പിന്നെ സഹനം പെയ്യുന്നു.....
"എടീ റോസിയേ ...................ആയെന്നു തുനിയെടുക്കെടി..................."
അമ്മച്ചീടെ അടുക്കള................അമ്മച്ചീടെ കോഴികള്‍ ,താറാവ്..........
രോസീടെ ആട്ടിന്‍കുട്ടി, വയലിന്‍ .............റോസാ ചെടി........
അപ്പച്ചന്റെ കുപ്പായം.........അപ്പച്ചന്റെ കുട..................
"അതേ പിള്ളേര് കഴിച്ചു.വാ നമുക്കിരിക്കാം"
അപ്പച്ചന് അടുക്കളയുടെ മണം..........
"റോസീ നിന്‍റെ വയലിന്‍ പഠനം എങ്ങനുണ്ട് .പള്ളീല് ഞായറാഴ്ച വായിക്കാരയോ?"
"അയ്യോ എബിച്ചയാ ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു "
"നമ്മുടെ സലീന ഇപ്പോഴും പള്ളി കൊയരില് വയലിന്‍ വായിക്കുന്നുണ്ടോടീ....?"
"അമ്മച്ചീ ഈ എബിച്ചായന്‍..........."
അടുക്കള, കോഴി , താറാവ്.............അമ്മച്ചീടെ ചീത്തവിളി..........
"എന്‍റെ പൊന്നു റോസീ അവളെന്‍റെ കുപ്പി പള്ളികുടത്തിലെ കൂട്ടുകാരി ആയിരുന്നു .അവള്ക്ക് എത്ര തവണ ഞാന്‍സ്ലൈട് കുത്തി കൊടുത്തിട്ടുണ്ടെന്നോ...........?"
കരി പുരണ്ട അടുക്കള..........അമ്മച്ചീടെ കണ്ണുകളില്‍ പുക.........
"എടി എബി ഒന്നു പഠിച്ചു പാസാകട്ടെ .അവന്‍ നിനക്കൊരു ഗ്യാസ് സ്ടൌ വാങ്ങി തരും."
അടുക്കളയിലെ ചോര്‍ച്ച .അമ്മച്ചി നിരത്തി വെച്ച പാത്രങ്ങളില്‍ മഴയുടെ സംഗീതം.
"ശ്രീധരന്‍ ഈ തവണയെങ്കിലും പത്തു പാസാവുമോ ആവോ ?"
"എബിചായാ ചൂണ്ട റെഡി....."
ശ്രീധരന്‍റെ ചൂണ്ട .......... ശ്രീധരന്‍റെ ഇര..........
"ഈ എബിചായനു ഒരു ജീന്സോക്കെ ഇട്ടൂടെ .പട്ടണത്തിലോക്കെ പഠിക്കുന്ന ആളല്ലേ..?" എന്‍റെ റോസി
"അമ്മച്ചീ ഈ നോമ്പ് വിടീലിന്നു റോസിക്ക് ഒരു പാവാടയും ബ്ലവ്സും വാങ്ങി കൊടുക്കണം .ദാ ചിലവിന്നുഅപ്പച്ചന്‍ തന്ന പണമാ.ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം...."
രോസീടെ വയലിന്‍........അമ്മച്ചീടെ കണ്ണുകള്‍..........
"എല്ലാം എടുത്തു വെച്ചോടാ......ദാ ഈ ബൈബിള്‍ കൂടി"
അപ്പച്ചന്റെ ശബ്ദം........
അപ്പച്ചന്റെ മുറിയില്‍ അപ്പച്ചന്റെ കുഴമ്പ് .....അപ്പച്ചന്റെ മണം...........
അപ്പച്ചാ......ഞാന്‍ ഇറങ്ങട്ടെ.......
എന്റെ അപ്പച്ചന്‍ ......
എന്റെ അമ്മച്ചി ......
എന്റെ റോസി...........
"എടി ഈ ഞായറാഴ്ച സലീനയെ കാണുമ്പോള്‍ ഞാന്‍ തിരക്കിയതായി പറയണം..."
"അമ്മച്ചീ എബിചായന്‍........"
കോഴി ,താറാവ്, ആട്ടിന്‍ കുട്ടി, വയലിന്‍,,,,അപ്പച്ചന്റെ തൂമ്പ, കുഴമ്പ്..വരാല്‍ കൂട്ടങ്ങള്‍ .ശ്രീധരന്റെ പെട്രോമാക്സ്....
അമ്മച്ചീടെ ചീത്തവിളി പുകയോടൊപ്പം..............
****************
മഴ പെയ്യുന്നു.............ഇടനാഴികളില്‍ പെയ്യുന്നു ......പടവുകളില്‍ പെയ്യുന്നു.............മരച്ചുവടുകളില്‍ പെയ്യുന്നു .
രാത്രിയില്‍ ഹൊസ്ടെലിലെ മഴ..............പകല്‍ കാമ്പസിലെ മഴ.....
ഇവിടെ മഴയോടൊപ്പം പ്രണയം പെയ്യുന്നു.........പ്രണയത്തിന്റെ മണം...........
"അളിയാ ലവള് വരുന്നുണ്ടേ..........."
പുതിയ പോയെതിന്റെ മണം.............പുതിയ ഫിക്ഷന്‍റെ മണം......
EBI IMMANUVAL
SD COLLEGE ,
ALAPPUZHA
പ്രിയപ്പെട്ട എബിക്ക്,
അപ്പച്ചനാടാ......... നിനക്കു സുഖമെന്ന് കരുതുന്നു. ഹോസ്റ്റല്‍ ഫീസിനുള്ള പണം ഇതിനോടൊപ്പം അയക്കുന്നു.പിന്നെനമ്മുടെ റോസി പള്ളി കൊയരില് വയലിന്‍ വായിച്ചു തുടങ്ങി.അമ്മച്ചീടെ കാല് വേദനക്ക് കുറവുണ്ട്.അവസാനവര്‍ഷമാണ്, നന്നായി പഠിക്കണം.പട്ടണത്തിലെ ആവേശത്തിലും ആഘോഷത്തിലും നീയൊരു കുട്ടനാട്ടുകാരന്‍ആണെന്ന് മറക്കരുത്.രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് കുരിശു വരച്ചുപ്രാര്തിക്കണം എന്ന് അമ്മച്ചി പ്രത്യേകംപറഞ്ഞു.പണത്തിനു ആവശ്യമുന്ടെന്കില്‍ എഴുതാന്‍ മടിക്കേണ്ട.
പ്രതീക്ഷയോടെ അപ്പച്ചന്‍
അപ്പച്ചന്റെ കുഴമ്പ് ...........എഴുത്തിനു അപ്പച്ചന്റെ മണം.........
എന്‍റെ അപ്പച്ചന്‍ ..........എന്റെ അമ്മച്ചി..........എന്റെ റോസി .............
കത്തിലേക്ക് ഒന്നുകൂടി നോക്കി .രോസീടെ വടിവൊത്ത അക്ഷരങ്ങള്‍...................
"പ്രിയപ്പെട്ട എബിക്ക്"
അപ്പച്ചന്റെ പ്രിയപ്പെട്ട എബി .കത്ത് മടക്കി ടിക്ഷനരിക്കിടയില്‍ വെച്ചു .രാത്രിയില്‍ മഴ .താഴെ നിന്നും വിളി.എടാഎബിയെ ഇറങ്ങി വാടാ..............
ഇന്നത്തെ ബിയരിന്നു ആര് ശതമാനത്തില്‍ അധികം ലഹരി.
"സുമിത്രേ നിനക്കിന്നെന്താ കറി?"
"ആനമുട്ട" നിന്‍റെ അച്ചന് കൊണ്ടു കൊടുക്കെടി ................
ഈ സുമിത്രയുടെ ചുണ്ടുകള്‍ വല്ലാണ്ട് ചുവന്നിരിക്കുന്നു.അമര്‍ത്തി ഒരുമ്മ കൊടുക്കാന്‍ തോന്നും.
"എടാ അരുണേ ഇന്നു എന്‍റെ ടിക്കറ്റ് കൂടി എടുക്കണം .അപ്പച്ചന്റെ പൈസ വരാന്‍ കുറച്ചു വൈകും."
"അതിനെന്താടാ എബി പോന്നോളൂ"
സിനിമയിലെ നായിക എന്താ സാധനം ചരക്കു തന്നെ അളിയോ
.....................
ലൈബ്രറിയില്‍ കറങ്ങി തിരിയുമ്പോള്‍ ചാള്‍സ് വന്നു പറഞ്ഞു ."എടാ അറിഞ്ഞോ സെകണ്ട് ബീകോമിലെആതിരക്ക് വയറു വേദന..........
"ആതിരക്കിത് പതിവുള്ളതാ എനിക്കറിയാം"
മരച്ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന സേവിച്ചനെ വിളിച്ചു എല്ലാരും കൂടി ഉപദേശിക്കുന്നു.അവന്നു പ്രണയം ."എടാ ഇതുനീ അവളോട് തുറന്നു പറ"
ആര്‍ട്സ് ഡേയ് .................."നിന്നെ വധുവായി അലങ്കരിക്കാനിങ്ങു പോന്നില്ല പൂവില്ല ഒന്നുമില്ല...........
സ്വാഗതം പറയാന്‍ ക്ഷണിച്ചപ്പോള്‍ ആരാര്‍പ്പുവിളി........കുട്ടനാട്ടുകാരാ...............
അഭിമാനം തോന്നി .അതെ ഞാന്‍ കുട്ടനാട്ടുകാരനാണ്.മണ്ണിന്‍റെ മണമുള്ള കുട്ടനാട്ടുകാരന്‍.വെള്ളത്തില്‍ ജനിച്ചുവെള്ളത്തില്‍ ജീവിക്കുന്ന കുട്ടനാട്ടുകാരന്‍....
പിന്നെയുമിവിടെ അപ്പച്ചന്റെ മണം..............
"നാടകം തുടങ്ങുകയായി......"
"ഇതു പോലൊരു നാറിയ നാടകം sd കോളേജ് കണ്ടിട്ടില്ലേ........."
സേവിച്ചനും ഞാനും ടോണിയും കൂടി പൊട്ടിച്ചത് എട്ടു കുപ്പി ബിയര്‍ .........ഉണര്‍ന്നത് രാത്രി ഒന്‍പതു മണിക്ക്. ഏത് ക്ലാസാണെന്ന് മനസ്സിലായില്ല .ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.
ASTEROIDS ഓ ഇതു സേവിച്ചന്റെ പെണ്ണിന്റെ ഫിസിക്സ് ക്ലാസ്.
മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ കറങ്ങി തിരിഞ്ഞു വന്ന ടോമി സാറിനെ കണ്ടില്ല.പിടിത്തം വീണത് കോളറില്‍.
"എബി ക്ലാസ് കട്ട് ചെയ്തിരിപ്പാ അല്ലെ ഇന്ടെനല് മാര്‍ക്ക് തീരെ ഇല്ല.അട്ടണ്ടന്സും . എന്ത് പറ്റി നിനക്കു."
" അത് സര്‍ ഇത്തവണ ക്ഷമിക്കണം . പടിക്കുന്ന്നുണ്ട്.പിന്നെ എന്‍റെ ഒരു കവിത മാതൃഭൂമിയില്‍ വന്നു"
"ശരി ദാ മാര്‍ച്ച് ഇങ്ങെത്തി.ഇന്ടെനല് മാര്‍ക്ക് ഞാനിട്ടോളം.ആ കവിത ഒന്നു കാട്ടണം"
മാര്‍ച്ച് എത്തിയപ്പോള്‍ പതിവു കസര്‍ത്ത് പരിപാടികളില്‍ നിന്നകന്നു കുറെ ഇരുന്നു പഠിച്ചു.സേവിച്ചനും ഹാഫിസും പഠിക്കാനായി ലീവ് എടുത്തു വീട്ടിലേക്ക് പോയി.................
രാത്രിയില്‍ തലയണകള്‍ ചേര്‍ത്ത് ഉറങ്ങുമ്പോള്‍ വീണ്ടും സുമിത്രയുടെ ചുവന്ന ചുണ്ടുകള്‍ .എന്തേ ആതിരക്ക് എപ്പോഴുമീ വയറു വേദന.............
പതുക്കെ പതുക്കെ കാമ്പസ് മാര്‍ച്ചിനെ വരവേറ്റു..........."എടാ ഇനി..........."
ഇന്നലെകളുടെ ആരവങ്ങള്‍ ഞരക്കങ്ങള്‍ ആവുന്നോ.........
"ടോണി നിന്‍റെ ആടൊഗ്രാഫ്"
വിജനമായ ഫിസിക്സ് ക്ലാസ്സിനു മുന്നില്‍ ചെന്നു സേവിച്ചന്‍ പൊട്ടികരഞ്ഞു..."ഇതില്‍ നിന്നും ഒരു വള തരുമോ നിന്‍റെ ഓര്‍മ്മക്കായി"
"ഈ അരയാല്‍ മരം , ഈ ഇടനാഴി ,പിന്നെയീ ലൈബ്രറി ഹാള്‍ .................."
ചാള്‍സ് അവളെ കണ്ടോടാ.............
ഇതെന്‍റെ ബാക്കി വെപ്പ്.................എബി ,ഇംഗ്ലീഷ് 83-86
"ഹാഫിസ് എക്സാം എങ്ങനെ ഉണ്ടായിരുന്നു"
"സപ്ലി തന്നെ ഒരുപാടു ഉണ്ടെടാ .ഞാന്‍ ബാപ്പാന്‍റെ മരക്കമ്പനിലു ജോലിക്ക് പോവടാ."
"അപ്പൊ സേവിച്ചന്‍ ?
"ഏട്ടന്‍റെ കൂടെ മദ്രാസില്‍..........."
ഞാനും വരട്ടെ നിന്‍റെ ബാപ്പാന്‍റെ മരക്കമ്പനിലു?
"റിസള്‍ട്ട് അറിഞ്ഞു വാടാ കല്ലായിക്ക്. നമുക്കു ഉഷാറാക്കാം."
എബി,
ഇടയ്ക്ക് കത്ത് ഇടണം ഞങ്ങളെ ഒരിക്കലും മറക്കരുത്.
സുമിത്ര.
പ്രണയത്തിന്‍റെ മണം .........
പുസ്തകങ്ങളുടെ മണം..................
കെമിസ്ട്രി ലാബിനു മുന്നിലെ മണം...........
കാന്റീനിലെ മണം................
പ്രിന്‍സിപാളിന്റെ റൂമിലെ ഫയലുകളുടെ മണം..............
സുമിത്രയുടെ മണം...................
എല്ലാവരും പോയി. ഹാഫിസ് പോവുമ്പോള്‍ ഒരു പാകറ്റ് രോതമന്‍സ് സിഗരട്ട് തന്നു.അതും പുകച്ചു ഒറ്റയ്ക്ക് മരച്ചുവട്ടില്‍ ഇരുന്നു .പുതിയ മണം. പെട്ടെന്ന് അപ്പച്ചന്റെ കുഴമ്പ് ..............അപ്പച്ചന്റെ മണം എന്റെ തലച്ചോറില്‍.സിഗരട്ട് വലിച്ചെറിഞ്ഞു.
അകലെ നിന്നും പ്യുന്‍ ശ്രീധരേട്ടന്‍ വന്നു.
"എബി നാട്ടീന്നു ഫോണുണ്ടായിരുന്നു.എബീടെ അപ്പച്ചന്‍ ..........അപ്പച്ചന്‍ മരിച്ചു പോയി..........!"
അപ്പച്ചന്റെ കുപ്പായം.........
അപ്പച്ചന്റെ കുട.............
അപ്പച്ചന്റെ തൂമ്പ..............
അപ്പച്ചന്റെ കുഴമ്പ്.....................
പിന്നെയും രാത്രി ..........മഴ ..........റെയില്‍വേ സ്റ്റേഷന്‍.............കടവ്.........
പോകറ്റില്‍ ബാക്കിയായ രോതമന്‍സ് കടവില്‍ ഒഴുക്കി ...........
"ശ്രീധരാ ..........ഈ മഴയത്ത് എനിക്ക് പേടിയാവുന്നു ടോര്‍ച്ചും തെളിച്ചു എന്റെ ഒപ്പം നടക്കൂ"
തോട് ,..............തോട്ടിലെ മഴ .............വരാല്‍ കൂട്ടങ്ങള്‍..........
മഴ വെള്ളം കുത്തി ഒലിച്ചു മുറ്റത്തൂടെ ഒഴുകുന്നു. വാതിക്കല്‍ വെച്ച റോസിയുടെ വയലിനിലേക്ക് തൂവനടിക്കുന്നു..........
അമ്മച്ചീടെ നിലവിളി .............രോസീടെ ഞരക്കം.........
പകലും മഴ പെയ്തു...സെമിതെരിക്ക് മുകളില്‍ വെള്ളം.വെള്ളത്തിനും മുകളില്‍ കുരിശുകള്‍........ശവമഞ്ചവും ഏന്തി എത്തിയപ്പോള്‍ മടകെട്ടി ശവക്കുഴി തോണ്ടി.........
"ഇന്നു ഞാന്‍ നാളെ നീ"
ശവപ്പെട്ടി ചുമന്നപ്പോള്‍ ശവപെട്ടിക്കു അപ്പച്ചന്റെ മണം .ഒരു മഴ കൂടി കഴിഞ്ഞപ്പോള്‍ കുരിശിനും മുകളില്‍ വെള്ളം.ശവപ്പെട്ടി കുഴിയിലേക്ക് വച്ചു .അപ്പോള്‍ കാറ്റു വീശി വെള്ളം കുഴിയിലേക്ക് ഒഴുകി.അപ്പച്ചന്‍ വെള്ളത്തിനടിയില്‍.ചെളിയും ചെന്കല്ലും കുത്തി നിറച്ചു കുഴി മൂടി.കുരിശു നാട്ടി.കുരിശിന്റെ ഒരു ഭാഗം വെള്ളത്തിന് മുകളില്‍
കുട്ടനാട്ട് കാരന്‍റെ മരണം .............
ജനിച്ചതും വെള്ളത്തില്‍ ..........ജീവിച്ചതും വെള്ളത്തില്‍..........മരിച്ചതും വെള്ളത്തില്‍
വെള്ളത്തിന്‍റെ മണം.....
ഒരുകുടയില്‍ റോസിയും അമ്മച്ചിയും ഞാനും തളര്‍ന്ന അമ്മച്ചി തല എന്‍റെ തോളിലേക്ക് ചായിച്ചു.അമ്മച്ചിക്ക് അപ്പച്ചന്റെ മണം.രോസിയെയും അമ്മച്ചിയേയും ചേര്‍ത്ത് പിടിച്ചു ഞാന്‍ പതുക്കെ വെള്ളത്തിലേക്കിറങ്ങി.അപ്പോള്‍ എനിക്കും അപ്പച്ചന്‍റെ മണം....!
shafeek
:)
ReplyDeleteഒരു മഴ മന്ദം പെയ്തു തുടങ്ങി,ആ മഴയില്‍ ഞാന്‍ കുടുംബ സ്നേഹം കണ്ടു, പൊട്ടിച്ചിരിയുടെ കിലുക്കം കേട്ടു,പിന്നെ ആര്‍ത്തലച്ചു പെയ്ത മഴയില്‍ ആര്‍മ്മാദത്തിന്റെ നുരകളുയര്‍ന്നു, അവസാനം ആ മഴ നോവു പടര്‍ത്തി പെയ്തകന്നു.
ReplyDeleteഈ കഥ വായിച്ചപ്പോഴുണ്ടായ വികാരം രേഖപ്പെടുത്തീന്നേള്ളൂ...നന്നായി മനസ്സില്‍ കൊണ്ടു.
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം പോലെ...
ReplyDeleteKollam
ReplyDeletebhavukangal
Odo: Saarrenno..! enneyo!???
ha,ha aakiyathaannaa kutta..;)
jaan karanjnju
ReplyDeleteee blog kaanan vilichathinu nandi
അപ്പച്ചന്റെ മണം...
ReplyDeleteഅമ്മച്ചിയുടെ കരി പുരണ്ട അടുക്കളയുടെ മണം...
..........
അപ്പോള്‍ എനിക്കും അപ്പച്ചന്‍റെ മണം....!
ഈ മണങ്ങളൊന്നും മറക്കാതെ അനിയൻ ഹൃദയത്തിൽ സൂഷിക്കണം.
my gmail id harisankarkartha@gmail.com
ReplyDeleteparichayapedam!!!!
>>>>>അമ്മച്ചിയുടെ കരി പുരണ്ട അടുക്കള.
ReplyDeleteചോറും വറുത്തരച്ച വരാല്‍ കറിയും...........>>>
രസമുള്ള വരികള്‍.........
ആശംസകള്‍ നേരുന്നു...
നന്നായി എഴുതിയിരിക്കുന്നു... വ്യത്യസ്തമായ എഴുത്തും... Touching one...
ReplyDeleteഇത്രയു നല്ല ഒരു പോസ്റ്റ് ഞങ്ങൾക്ക് തന്ന് എവിടെ പോയി സുഹ്രുത്തേ..നന്മകളൊടെ
ReplyDeleteapplause no tempede
ReplyDelete