നിഴലുകള്‍ എനിക്കേറെ ഇഷ്ടമാണ് .
ചില നിഴലുകള്‍ക്ക് ജീവിതഗന്ധിയായ കഥകള്‍ പറയാനാവും. എന്‍റെ ഗ്രമാവഴികളില്‍ ഞാന്‍ കാണുന്ന സുന്ദരിമാരായ പെണ്‍കുട്ടികളുടെ നിഴലുകള്‍ ..................
വാര്‍ധക്യം ആഘോഷമാക്കി മാറ്റുന്ന അപ്പുപ്പന്മാരും അമ്മുമ്മമാരും, അവരുടെ അനുഭവങ്ങള്‍ ഏറെയുള്ള നരച്ച നിഴലുകള്‍......
ഞാന്‍ ഉന്നുമ്പോഴും , പശു പുല്ല് തിന്നുമ്പോഴും എന്‍റെ ഉമ്മയുടെ കണ്ണുകള്‍ അറിയാതെ നിറയും, പശുക്കളെപ്പോലെ എന്നെ ഇഷ്ടമാണ് ......എന്നെപോലെ പശുക്കളെയും ...........ഉമ്മയുടെ നിഷ്കളങ്ക സ്നേഹത്തിന്‍റെ നിഴല്‍ ...
ജീവിതത്തിന്‍റെ മൂന്നാം വയസ്സില്‍ ആരംഭിച്ചു പത്താം വയസ്സില്‍ അവസാനിച്ച വ്യാഴ ദശയുടെ ബുദ്ധി രഹിതമായ കടന്നുവരവിനെ പഴിക്കുന്ന പഴയ വോളീബോള്‍ താരമായ ബാപ്പയുടെ പ്രൌടമായ നിഴല്‍........
കണക്കിന്നു ഏറെ മോശമയിട്ടും പത്താം തരത്തില്‍ എനിക്ക് 79 മാര്‍ക്ക് നേടാന്‍ എന്നെ സഹായിച്ച പ്രിയപ്പെട്ട മാഷ് , നരന്‍ സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന NN Pillai sir, സാറിന്‍റെ അനുഭവ സമ്പുഷ്ടമായ നിഴല്‍....
higher secondary ജയിക്കുന്നത് campus ലെ സുന്ദരികളെ പ്രനയിക്കനാണ് എന്ന് എന്നെ പഠിപ്പിച്ച accountancy sir പ്രേം ,സാറിന്‍റെ തലയില്‍ ഒരു മുടി പോലുമില്ലാത്ത തമാശ പറയുന്ന നിഴല്‍.........
പിന്നെ ജീവിത വഴികളില്‍ ദൈവത്തെ കാട്ടിത്തന്ന പ്രിയപ്പെട്ട ഒപ്പം ആദരവുകള്‍ നിറഞ്ഞ ഗുരുക്കള്‍ ..........അവരുടെ ചുരല്‍ വടികളുമായുള്ള നിഴലുകള്‍...........
അമ്പലപ്പുഴ യിലെ വിജനമായ നാട്ടുവഴികളില്‍ എന്നെ പറ്റിചേര്‍ന്നു നടന്ന കാമുകിമാരുടെ വളവാര്‍ന്ന , പക്വതയില്ലാത്ത ഇടക്കിടക്ക് ചുടുച്ചുംപനങ്ങള്‍ വാങ്ങുന്ന സുന്ദര നിഴലുകള്‍..........നിഴലുകളിലൂടെ ഞാന്‍ കഥ പറയുകയാണ്......
നിങ്ങളുടെ നിഴലുകളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം . എന്നിട്ട് ഒരിക്കല്‍ എനിക്ക് ലോകത്തോട് വിളിച്ചു പറയണം, once upon a time i was a shadow of you.............
എന്‍റെ ഉള്ളിലെ പ്രണയത്തെ , സങ്കടങ്ങളെ, സന്തോഷങ്ങളെ , എന്നെ ,മനസ്സിലാക്കാതെ ഇടനാഴിയില്‍ ഒളിച്ചു നടക്കുന്ന എന്‍റെ പ്രിയപ്പെട്ട തട്ടമിട്ട പെണ്‍കുട്ടിക്ക് സമര്‍പ്പണം ,,,,,,,,,,,
പിന്നെ സനാതന ധര്‍മ കോളേജ്, അവിടുത്തെ കലയെ സ്നേഹിക്കുന്ന സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി..............ഈ നിഴലുകള്‍
shafeek kh
shahanas
1st ba communicative english
all the best
ReplyDeletenafeesa
ഞാന്‍ എന്റെ നിഴലിനെ തേടുകയാണ്.. ഇത് വായിച്ചപ്പോള്‍..
ReplyDeleteഎവിടയൊ കളഞ്ഞുപോയ നിഴലിനേത്തേടി ഞാനലയുന്നൂ.
ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ....
നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലൊ...
നന്മകള്‍ നേരുന്നൂ.ഷഫീക്ക്..ഉയര്‍ച്ചയുടെ പടവിലേയ്ക്ക് കാലുകള്‍ വെയ്കൂ.
ഷഫീഖ്....
ReplyDeleteനിഴലുകളിലേക്കുള്ള പ്രയാണം നന്നായിരിക്കുന്നു. അക്ഷരത്തെറ്റുകള്‍ ഒഴിവക്കാന്‍ അല്പം ഒന്ന് ശ്രദ്ധിക്കുമല്ലോ..
http://varamozhi.wikia.com/wiki/Help:Contents/Mozhi ഈ ലിങ്ക് ഒന്ന് വിസിറ്റ് ചെയ്യൂ. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
ഭാവുകങ്ങളോടെ,
സതീഷ്
http://satheeshharipad.blogspot.com
സുഹൃത്തേ,
ReplyDeleteനന്നായിരിയ്കുന്നു....
ആശംസകള്‍....
ഹരിശ്രീ
ഞാനും തേടിനടന്നത് ഈ നിഴലുകളാണ്
ReplyDeleteഎന്‍റെ വഴികളില്‍
എന്‍റെ ജീവിതത്തില്‍
എനിക്ക് കൈമോശം വന്നു പോയ
എന്‍റെ നിഴലുകള്‍
എത്ര നന്നായി എഴുതി
ഇനിയും എഴുതുക
എല്ലാ നന്മകളും നേരുന്നു
മുറിഞ്ഞുപോകുന്ന നിഴലുകളെ
ReplyDeleteചിലപ്പോഴെല്ലാം കണ്ടെത്തി
പൂര്‍ണമാക്കാന്‍
കഴിയാതാവാറുണ്ട്...
ഇടക്ക് ശരീരത്തേക്കാള്‍ നീളം വെച്ച്
നിഴലുകള്‍ നമുക്ക് മുമ്പെ സഞ്ചരിക്കാറുമുണ്ട്...
പക്ഷേ...
മരിച്ചവന്റെ നിഴലുകള്‍
ഇന്നും അതിന്റെ പൂര്‍ണതയോടെ നമ്മെ വേട്ടയായിക്കൊണ്ടിരിക്കുന്നു.....
ഇനിയും എഴുതുക...
ജീവിതത്തിലെ ഈ വസന്തകാലം ആസ്വദിക്കുക....
ആശംസകളോടെ...
പ്രിയ ഷഫീക്, ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.
ReplyDeleteപിന്നെ പറയാനുള്ള ചില കാര്യങ്ങള്‍:
ബ്ലോഗ് നെയിമില്‍ തന്നെ അക്ഷരത്തെറ്റ് - അത് മാറ്റണം. ബ്ലോഗ് നെയിം കുറച്ചുകൂടി ചെറുതാക്കിയെങ്കിലും നന്നായിരുന്നു.
പോസ്റ്റ് പബ്ലിഷ് ചെയ്യും മുന്‍പ് ഒന്നുകൂടി വായിച്ചുനോക്കി അക്ഷരത്തെറ്റുകല്‍ തിരുത്തുക.
പിന്നെ ഈ വേര്‍ഡ് വെരിഫികേഷന്‍ മറ്റിയെങ്കില്‍ സൌകര്യമായിരുന്നു കമന്റ് എഴുതാന്‍.
All the very best dear..
ReplyDeleteI think you can invite the stuffs from the budding li'l artists from the campus and publish the same here with due credits.
Some thing like an online college repository or even magazine. Once again..
wishing u all the wishes that i could wish to wish for.
--
Vishnu ;)
പ്രിയ ഷഫീക്,
ReplyDeleteഎനിക്കും പ്രിയപ്പെട്ട സനാതനയിലെ ഈ വസന്തകാലം
നന്നായി ഇനിയും എഴുതുക !
എല്ലാ ഭാവുകങ്ങളും നേരുന്നു!
OT:അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?
സനാതനയിലീ നിഴലുകള്‍ നന്നായി.
ReplyDelete:)v