Thursday, December 9, 2010

എത്രയോ ദിവസങ്ങള്‍ ആയെന്നോ വീട്ടില്‍ പോയിട്ട്,പക്ഷെ ഇടകിടക്ക് ഗൂഗിള്‍ എര്‍ത്തില്‍ വീടിനു മുകളില്‍ പോയി എന്‍റെ ഗൃഹാതുരതക്ക് ഞാന്‍ ശമനം വരുത്താറുണ്ട് ................

Monday, December 1, 2008

..BORN IN WATER .. LIVE IN WATER .................DIE IN WATER

അപ്പച്ചന്റെ കുഴമ്പ് ..........അപ്പച്ചന്റെ മണം................
രാത്രിയിലെ മഴ .തോട്ടില്‍ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന വരാല്‍ കൂട്ടങ്ങള്‍ .
"ശ്രീധരാ .............ഒരു ടോര്‍ച്ചു ഉണ്ടെങ്കില്‍ എടുത്തോളൂ..........പെട്രോമാക്സായാലും മതി........."
അമ്മച്ചിയുടെ കരി പുരണ്ട അടുക്കള.
ചോറും വറുത്തരച്ച വരാല്‍ കറിയും...........
മഴ പെയ്യുന്നു ..........വരമ്പത്ത് പെയ്യുന്നു..........തോട്ടില്‍ പെയ്യുന്നു.............കായലില്‍ പെയ്യുന്നു....പകലുംപെയ്യുന്നു ........പിന്നെ സഹനം പെയ്യുന്നു.....

"എടീ റോസിയേ ...................ആയെന്നു തുനിയെടുക്കെടി..................."
അമ്മച്ചീടെ അടുക്കള................അമ്മച്ചീടെ കോഴികള്‍ ,താറാവ്..........
രോസീടെ ആട്ടിന്‍കുട്ടി, വയലിന്‍ .............റോസാ ചെടി........
അപ്പച്ചന്റെ കുപ്പായം.........അപ്പച്ചന്റെ കുട..................

"അതേ പിള്ളേര് കഴിച്ചു.വാ നമുക്കിരിക്കാം"
അപ്പച്ചന് അടുക്കളയുടെ മണം..........

"റോസീ നിന്‍റെ വയലിന്‍ പഠനം എങ്ങനുണ്ട് .പള്ളീല് ഞായറാഴ്ച വായിക്കാരയോ?"

"അയ്യോ എബിച്ചയാ ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു "

"നമ്മുടെ സലീന ഇപ്പോഴും പള്ളി കൊയരില് വയലിന്‍ വായിക്കുന്നുണ്ടോടീ....?"
"അമ്മച്ചീ ഈ എബിച്ചായന്‍..........."

അടുക്കള, കോഴി , താറാവ്.............അമ്മച്ചീടെ ചീത്തവിളി..........
"എന്‍റെ പൊന്നു റോസീ അവളെന്‍റെ കുപ്പി പള്ളികുടത്തിലെ കൂട്ടുകാരി ആയിരുന്നു .അവള്ക്ക് എത്ര തവണ ഞാന്‍സ്ലൈട്‌ കുത്തി കൊടുത്തിട്ടുണ്ടെന്നോ...........?"

കരി പുരണ്ട അടുക്കള..........അമ്മച്ചീടെ കണ്ണുകളില്‍ പുക.........
"എടി എബി ഒന്നു പഠിച്ചു പാസാകട്ടെ .അവന്‍ നിനക്കൊരു ഗ്യാസ് സ്ടൌ വാങ്ങി തരും."
അടുക്കളയിലെ ചോര്‍ച്ച .അമ്മച്ചി നിരത്തി വെച്ച പാത്രങ്ങളില്‍ മഴയുടെ സംഗീതം.

"ശ്രീധരന്‍ ഈ തവണയെങ്കിലും പത്തു പാസാവുമോ ആവോ ?"
"എബിചായാ ചൂണ്ട റെഡി....."
ശ്രീധരന്‍റെ ചൂണ്ട .......... ശ്രീധരന്‍റെ ഇര..........

"ഈ എബിചായനു ഒരു ജീന്സോക്കെ ഇട്ടൂടെ .പട്ടണത്തിലോക്കെ പഠിക്കുന്ന ആളല്ലേ..?" എന്‍റെ റോസി

"അമ്മച്ചീ ഈ നോമ്പ് വിടീലിന്നു റോസിക്ക് ഒരു പാവാടയും ബ്ലവ്സും വാങ്ങി കൊടുക്കണം .ദാ ചിലവിന്നുഅപ്പച്ചന്‍ തന്ന പണമാ.ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം...."

രോസീടെ വയലിന്‍........അമ്മച്ചീടെ കണ്ണുകള്‍..........
"എല്ലാം എടുത്തു വെച്ചോടാ......ദാ ഈ ബൈബിള്‍ കൂടി"

അപ്പച്ചന്റെ ശബ്ദം........
അപ്പച്ചന്റെ മുറിയില്‍ അപ്പച്ചന്റെ കുഴമ്പ് .....അപ്പച്ചന്റെ മണം...........
അപ്പച്ചാ......ഞാന്‍ ഇറങ്ങട്ടെ.......
എന്റെ അപ്പച്ചന്‍ ......
എന്റെ അമ്മച്ചി ......
എന്റെ റോസി...........

"എടി ഈ ഞായറാഴ്ച സലീനയെ കാണുമ്പോള്‍ ഞാന്‍ തിരക്കിയതായി പറയണം..."

"അമ്മച്ചീ എബിചായന്‍........"
കോഴി ,താറാവ്, ആട്ടിന്‍ കുട്ടി, വയലിന്‍,,,,അപ്പച്ചന്റെ തൂമ്പ, കുഴമ്പ്..വരാല്‍ കൂട്ടങ്ങള്‍ .ശ്രീധരന്റെ പെട്രോമാക്സ്....

അമ്മച്ചീടെ ചീത്തവിളി പുകയോടൊപ്പം..............
****************
മഴ പെയ്യുന്നു.............ഇടനാഴികളില്‍ പെയ്യുന്നു ......പടവുകളില്‍ പെയ്യുന്നു.............മരച്ചുവടുകളില്‍ പെയ്യുന്നു .
രാത്രിയില്‍ ഹൊസ്ടെലിലെ മഴ..............പകല്‍ കാമ്പസിലെ മഴ.....
ഇവിടെ മഴയോടൊപ്പം പ്രണയം പെയ്യുന്നു.........പ്രണയത്തിന്റെ മണം...........
"അളിയാ ലവള് വരുന്നുണ്ടേ..........."

പുതിയ പോയെതിന്റെ മണം.............പുതിയ ഫിക്ഷന്‍റെ മണം......

EBI IMMANUVAL
SD COLLEGE ,
ALAPPUZHA


പ്രിയപ്പെട്ട എബിക്ക്,
അപ്പച്ചനാടാ......... നിനക്കു സുഖമെന്ന് കരുതുന്നു. ഹോസ്റ്റല്‍ ഫീസിനുള്ള പണം ഇതിനോടൊപ്പം അയക്കുന്നു.പിന്നെനമ്മുടെ റോസി പള്ളി കൊയരില് വയലിന്‍ വായിച്ചു തുടങ്ങി.അമ്മച്ചീടെ കാല് വേദനക്ക് കുറവുണ്ട്.അവസാനവര്‍ഷമാണ്‌, നന്നായി പഠിക്കണം.പട്ടണത്തിലെ ആവേശത്തിലും ആഘോഷത്തിലും നീയൊരു കുട്ടനാട്ടുകാരന്‍ആണെന്ന് മറക്കരുത്.രാത്രിയില്‍ കിടക്കുന്നതിനു
മുമ്പ് കുരിശു വരച്ചുപ്രാര്തിക്കണം എന്ന് അമ്മച്ചി പ്രത്യേകംപറഞ്ഞു.പണത്തിനു ആവശ്യമുന്ടെന്കില്‍ എഴുതാന്‍ മടിക്കേണ്ട.

പ്രതീക്ഷയോടെ അപ്പച്ചന്‍

അപ്പച്ചന്റെ കുഴമ്പ് ...........എഴുത്തിനു അപ്പച്ചന്റെ മണം.........

എന്‍റെ അപ്പച്ചന്‍ ..........എന്‍റെ അമ്മച്ചി..........എന്‍റെ റോസി .............
കത്തിലേക്ക് ഒന്നുകൂടി നോക്കി .രോസീടെ വടിവൊത്ത അക്ഷരങ്ങള്‍...................
"പ്രിയപ്പെട്ട എബിക്ക്"
അപ്പച്ചന്റെ പ്രിയപ്പെട്ട എബി .കത്ത് മടക്കി ടിക്ഷനരിക്കിടയില്‍ വെച്ചു .രാത്രിയില്‍ മഴ .താഴെ നിന്നും വിളി.എടാഎബിയെ ഇറങ്ങി വാടാ..............
ഇന്നത്തെ ബിയരിന്നു ആര് ശതമാനത്തില്‍ അധികം ലഹരി.

"സുമിത്രേ നിനക്കിന്നെന്താ കറി?"

"ആനമുട്ട" നിന്‍റെ അച്ചന് കൊണ്ടു കൊടുക്കെടി ................

ഈ സുമിത്രയുടെ ചുണ്ടുകള്‍ വല്ലാണ്ട് ചുവന്നിരിക്കുന്നു.അമര്‍ത്തി ഒരുമ്മ കൊടുക്കാന്‍ തോന്നും.

"എടാ അരുണേ ഇന്നു എന്‍റെ ടിക്കറ്റ് കൂടി എടുക്കണം .അപ്പച്ചന്റെ പൈസ വരാന്‍ കുറച്ചു വൈകും."
"അതിനെന്താടാ എബി പോന്നോളൂ"

സിനിമയിലെ നായിക എന്താ സാധനം ചരക്കു തന്നെ അളിയോ
.....................
ലൈബ്രറിയില്‍ കറങ്ങി തിരിയുമ്പോള്‍ ചാള്‍സ് വന്നു പറഞ്ഞു ."എടാ അറിഞ്ഞോ സെകണ്ട് ബീകോമിലെആതിരക്ക് വയറു വേദന..........
"ആതിരക്കിത് പതിവുള്ളതാ എനിക്കറിയാം"

മരച്ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന സേവിച്ചനെ വിളിച്ചു എല്ലാരും കൂടി ഉപദേശിക്കുന്നു.അവന്നു പ്രണയം ."എടാ ഇതുനീ അവളോട്‌ തുറന്നു പറ"

ആര്‍ട്സ് ഡേയ് .................."നിന്നെ വധുവായി അലങ്കരിക്കാനിങ്ങു പോന്നില്ല പൂവില്ല ഒന്നുമില്ല...........
സ്വാഗതം പറയാന്‍ ക്ഷണിച്ചപ്പോള്‍ ആരാര്‍പ്പുവിളി........കുട്ടനാട്ടുകാരാ...............
അഭിമാനം തോന്നി .അതെ ഞാന്‍ കുട്ടനാട്ടുകാരനാണ്.മണ്ണിന്‍റെ മണമുള്ള കുട്ടനാട്ടുകാരന്‍.വെള്ളത്തില്‍ ജനിച്ചുവെള്ളത്തില്‍ ജീവിക്കുന്ന കുട്ടനാട്ടുകാരന്‍....
പിന്നെയുമിവിടെ അപ്പച്ചന്റെ മണം..............
"നാടകം തുടങ്ങുകയായി......"
"ഇതു പോലൊരു നാറിയ നാടകം sd കോളേജ് കണ്ടിട്ടില്ലേ........."
സേവിച്ചനും ഞാനും ടോണിയും കൂടി പൊട്ടിച്ചത് എട്ടു കുപ്പി ബിയര്‍ .........ഉണര്‍ന്നത് രാത്രി ഒന്‍പതു മണിക്ക്.
ഏത് ക്ലാസാണെന്ന് മനസ്സിലായില്ല .ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.
ASTEROIDS ഓ ഇതു സേവിച്ചന്റെ പെണ്ണിന്റെ ഫിസിക്സ് ക്ലാസ്.

മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ കറങ്ങി തിരിഞ്ഞു വന്ന ടോമി സാറിനെ കണ്ടില്ല.പിടിത്തം വീണത്‌ കോളറില്‍.
"എബി ക്ലാസ് കട്ട് ചെയ്തിരിപ്പാ അല്ലെ ഇന്ടെനല് മാര്‍ക്ക് തീരെ ഇല്ല.അട്ടണ്ടന്സും . എന്ത് പറ്റി നിനക്കു."

"
അത് സര്‍ ഇത്തവണ ക്ഷമിക്കണം . പടിക്കുന്ന്നുണ്ട്.പിന്നെ എന്‍റെ ഒരു കവിത മാതൃഭൂമിയില്‍ വന്നു"


"
ശരി ദാ മാര്‍ച്ച് ഇങ്ങെത്തി.ഇന്ടെനല് മാര്‍ക്ക് ഞാനിട്ടോളം.ആ കവിത ഒന്നു കാട്ടണം"

മാര്‍ച്ച് എത്തിയപ്പോള്‍ പതിവു കസര്‍ത്ത് പരിപാടികളില്‍ നിന്നകന്നു കുറെ ഇരുന്നു പഠിച്ചു.സേവിച്ചനും ഹാഫിസും പഠിക്കാനായി ലീവ് എടുത്തു വീട്ടിലേക്ക് പോയി.................
രാത്രിയില്‍ തലയണകള്‍ ചേര്‍ത്ത് ഉറങ്ങുമ്പോള്‍ വീണ്ടും സുമിത്രയുടെ ചുവന്ന ചുണ്ടുകള്‍ .എന്തേ ആതിരക്ക് എപ്പോഴുമീ വയറു വേദന.............

പതുക്കെ പതുക്കെ കാമ്പസ് മാര്‍ച്ചിനെ വരവേറ്റു..........."എടാ ഇനി..........."
ഇന്നലെകളുടെ ആരവങ്ങള്‍ ഞരക്കങ്ങള്‍ ആവുന്നോ.........
"
ടോണി നിന്‍റെ ആടൊഗ്രാഫ്"
വിജനമായ ഫിസിക്സ് ക്ലാസ്സിനു മുന്നില്‍ ചെന്നു സേവിച്ചന്‍ പൊട്ടികരഞ്ഞു..."ഇതില്‍ നിന്നും ഒരു വള തരുമോ നിന്‍റെ ഓര്‍മ്മക്കായി"
"
ഈ അരയാല്‍ മരം , ഈ ഇടനാഴി ,പിന്നെയീ ലൈബ്രറി ഹാള്‍ .................."
ചാള്‍സ് അവളെ കണ്ടോടാ.............
ഇതെന്‍റെ ബാക്കി വെപ്പ്.................എബി ,ഇംഗ്ലീഷ് 83-86
"
ഹാഫിസ് എക്സാം എങ്ങനെ ഉണ്ടായിരുന്നു"
"
സപ്ലി തന്നെ ഒരുപാടു ഉണ്ടെടാ .ഞാന്‍ ബാപ്പാന്‍റെ മരക്കമ്പനിലു ജോലിക്ക് പോവടാ."
"
അപ്പൊ സേവിച്ചന്‍ ?
"
ഏട്ടന്‍റെ കൂടെ മദ്രാസില്‍..........."
ഞാനും വരട്ടെ നിന്‍റെ ബാപ്പാന്‍റെ മരക്കമ്പനിലു?
"
റിസള്‍ട്ട് അറിഞ്ഞു വാടാ കല്ലായിക്ക്. നമുക്കു ഉഷാറാക്കാം."

എബി,
ഇടയ്ക്ക് കത്ത് ഇടണം ഞങ്ങളെ ഒരിക്കലും മറക്കരുത്.
സുമിത്ര.
പ്രണയത്തിന്‍റെ മണം .........
പുസ്തകങ്ങളുടെ മണം..................
കെമിസ്ട്രി ലാബിനു മുന്നിലെ മണം...........
കാന്റീനിലെ മണം................
പ്രിന്‍സിപാളിന്റെ റൂമിലെ ഫയലുകളുടെ മണം..............
സുമിത്രയുടെ മണം...................

എല്ലാവരും പോയി. ഹാഫിസ് പോവുമ്പോള്‍ ഒരു പാകറ്റ് രോതമന്‍സ് സിഗരട്ട് തന്നു.അതും പുകച്ചു ഒറ്റയ്ക്ക് മരച്ചുവട്ടില്‍ ഇരുന്നു .പുതിയ മണം. പെട്ടെന്ന് അപ്പച്ചന്റെ കുഴമ്പ് ..............അപ്പച്ചന്റെ മണം എന്റെ തലച്ചോറില്‍.സിഗരട്ട് വലിച്ചെറിഞ്ഞു.
അകലെ
നിന്നും പ്യുന്‍ ശ്രീധരേട്ടന്‍ വന്നു.
"
എബി നാട്ടീന്നു ഫോണുണ്ടായിരുന്നു.എബീടെ അപ്പച്ചന്‍ ..........അപ്പച്ചന്‍ മരിച്ചു പോയി..........!"
അപ്പച്ചന്റെ കുപ്പായം.........
അപ്പച്ചന്റെ കുട.............
അപ്പച്ചന്റെ തൂമ്പ..............
അപ്പച്ചന്റെ കുഴമ്പ്.....................
പിന്നെയും രാത്രി ..........മഴ ..........റെയില്‍വേ സ്റ്റേഷന്‍.............കടവ്.........
പോകറ്റില്‍ ബാക്കിയായ രോതമന്‍സ് കടവില്‍ ഒഴുക്കി ...........
"
ശ്രീധരാ ..........ഈ മഴയത്ത് എനിക്ക് പേടിയാവുന്നു ടോര്‍ച്ചും തെളിച്ചു എന്റെ ഒപ്പം നടക്കൂ"


തോട് ,..............തോട്ടിലെ മഴ .............വരാല്‍ കൂട്ടങ്ങള്‍..........
മഴ വെള്ളം കുത്തി ഒലിച്ചു മുറ്റത്തൂടെ ഒഴുകുന്നു. വാതിക്കല്‍ വെച്ച റോസിയുടെ വയലിനിലേക്ക് തൂവനടിക്കുന്നു..........
അമ്മച്ചീടെ നിലവിളി .............രോസീടെ ഞരക്കം.........
പകലും മഴ പെയ്തു...സെമിതെരിക്ക് മുകളില്‍ വെള്ളം.വെള്ളത്തിനും മുകളില്‍ കുരിശുകള്‍........ശവമഞ്ചവും ഏന്തി എത്തിയപ്പോള്‍ മടകെട്ടി ശവക്കുഴി തോണ്ടി.........
"
ഇന്നു ഞാന്‍ നാളെ നീ"
ശവപ്പെട്ടി ചുമന്നപ്പോള്‍ ശവപെട്ടിക്കു അപ്പച്ചന്റെ മണം .ഒരു മഴ കൂടി കഴിഞ്ഞപ്പോള്‍ കുരിശിനും മുകളില്‍ വെള്ളം.ശവപ്പെട്ടി കുഴിയിലേക്ക് വച്ചു .അപ്പോള്‍ കാറ്റു വീശി വെള്ളം കുഴിയിലേക്ക് ഒഴുകി.അപ്പച്ചന്‍ വെള്ളത്തിനടിയില്‍.ചെളിയും ചെന്കല്ലും കുത്തി നിറച്ചു കുഴി മൂടി.കുരിശു നാട്ടി.കുരിശിന്റെ ഒരു ഭാഗം വെള്ളത്തിന്‌ മുകളില്‍
കുട്ടനാട്ട്‌ കാരന്‍റെ മരണം .............
ജനിച്ചതും വെള്ളത്തില്‍ ..........ജീവിച്ചതും വെള്ളത്തില്‍..........മരിച്ചതും വെള്ളത്തില്‍
വെള്ളത്തിന്‍റെ മണം.....
ഒരുകുടയില്‍ റോസിയും അമ്മച്ചിയും ഞാനും തളര്‍ന്ന അമ്മച്ചി തല എന്‍റെ തോളിലേക്ക് ചായിച്ചു.അമ്മച്ചിക്ക് അപ്പച്ചന്റെ മണം.രോസിയെയും അമ്മച്ചിയേയും ചേര്‍ത്ത് പിടിച്ചു ഞാന്‍ പതുക്കെ വെള്ളത്തിലേക്കിറങ്ങി.അപ്പോള്‍ എനിക്കും അപ്പച്ചന്‍റെ മണം....!

shafeek

Tuesday, September 30, 2008

ഏയ് മനുഷ്യരെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രവും ആദരണിയവും ആവുന്നു ..........
രക്തം ചിന്തലും ധന അപഹരണവും അഭിമാന ക്ഷതം ഉണ്ടാക്കലും മരണം വരെ നിങ്ങള്ക്ക് നിഷിദ്ധവും ആവുന്നു.നിങ്ങളുടെ രക്ഷിതാവ് ഏകാനവുന്നു.നിങ്ങളുടെ പിതാവും ഒന്ന് തന്നെ.നിങ്ങളെല്ലാം ആദമില്‍ നിന്നാണ് ആദം മണ്ണില്‍ നിന്നും .
അറിയുക അറബിക്ക് അനരബിയെക്കള്‍ ശ്രെഷ്ടതയില്ല.അനരബിക്ക് അറബിയെക്കാളും .
വെളുത്തവന് കറുത്തവനെക്കാള്‍ സ്ഥാനമില്ല .
കറുത്തവന് വെളുത്തവനെകാളും..............
ദൈവ ഭക്തിയാണ് ശ്രെഷ്ടതയുടെ നിദാനം................
മുഹമ്മദ് നബി (സ)


ത്യാഗത്തിന്റെയും ക്ഷമയുടെയും ഈദ് മുബാരക്

Thursday, September 25, 2008

എന്‍റെ കദന കഥ..............

കുറെയേറെ നാളുകളായി ഈ പരിസരത്തേക്കു വന്നിട്ട്.എന്തെങ്കിലും എഴുതിയാല്‍ കിട്ടുന്ന കമന്‍റുകള്‍ജീവിതത്തില്‍ വളരെ വിലപ്പെട്ടതായി തോന്നുന്നു.ഈയിടെയായി ഷോര്‍ട്ട് ഫിലിമുകളെ കുറിച്ചുള്ളചിന്തയാണ്.കഴിഞ്ഞ മാസം കോളേജില്‍ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം direct ചെയ്തു. അതിന്‍റെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ല.ആഡിയോ വിഷ്വല്‍ റൂമിലെ തിരശീലയില്‍ എന്‍റെ പേരിങ്ങനെ തെളിഞ്ഞു..................
story
screenplay
direction
ഷഫീക്


സര്‍വ്വ ശക്തനായ തമ്പുരാന് ഒരായിരം നന്ദി പറഞ്ഞു.പക്ഷെ എല്ലാവരും വളരെ നല്ലതെന്ന് പറഞ്ഞെന്കിലുംഅവള്‍ കുറെ കുറ്റങ്ങള്‍ പറഞ്ഞു എന്നറിഞ്ഞു. ഒരുപാടു നിര്‍ബന്ധിച്ചാണ് ആ തട്ടമിട്ട പെണ്കുട്ടി സിനിമ കാണാന്‍തന്നെ വന്നത്.കഴിഞ്ഞ ഫിലിം ക്ലബ്ബ് മീടിങ്ങില്‍ അവള്ക്ക് പതേര്‍ പന്ജാലിയുടെ രണ്ടാം ഭാഗം കാണണംഅത്രേ......

സത്യജിത് രേയുടെയും കുറസോവയുടെയും സിനിമകള്‍ മാത്രം കാണുന്ന ഭവതി എന്‍റെ ചെറിയ സിനിമകാണാന്‍ തന്നെ വന്നതില്‍ അടിയന്‍ വല്ലാണ്ട് അഭിമാനം കൊള്ളുന്നു...

ഒരു ഫ്ലാഷ് ബാകില്‍ ഞാന്‍ വല്ലാണ്ട്പിന്നാലെ നടന്ന ഒന്നര കൊല്ലങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
അതില്‍ ക്ലാസ്സില്‍ ഹാജരില്ലാത്ത കുറെദിവസങ്ങള്‍.............
ബാപ്പയുടെ ചീത്തവിളി കേട്ട കുറെ ദിവസങ്ങള്‍..................
കൂട്ടുകാരുടെ പരിഹാസത്തിനു പാത്രമായ കുറെദിവസങ്ങള്‍...........

ഏതായാലും ഭവതിക്കു നന്ദി .സത്യജിത് റേയുടെ നിലവാരത്തില്‍ സിനിമ ചെയ്യാന്‍ കഴിയുമോഎന്നെനിക്കറിയില്ല.പക്ഷെ ഭവതിക്കു വേണ്ടി ഞാന്‍ ശ്രമിച്ചു നോക്കാം.ഇനിയും പിന്നാലെ നടക്കാന്‍ ഒന്നരകൊല്ലങ്ങള്‍ കുടി ഉണ്ടല്ലോ.........
ഇനി ഭവതിയുടെ പ്രശസ്തമായ ചില വാചകങ്ങള്‍ ഞാന്‍ ചുവടെചേര്ക്കുന്നു..........

" ഷഫീക് പെട്ടുന്നു തോന്നുന്നതൊക്കെയും പെട്ടെന്ന് നശിക്കും എന്‍റെ വഴികളില്‍ ഒരുശല്യമാവരുത്
"

"ഷഫീക് ആ മരത്തിലേക്ക് നോക്കൂ , ആ മരത്തോടു എനിക്കൊരു ഇഷ്ടവും തോന്നുന്നില്ല,ദേഷ്യവും. അത് പോലെയാണ് എനിക്ക് ശഫീകിനോട്"
{
കാരുണ്യവാനും കാഴ്ച്ചയുള്ളവനുമായ ദൈവമേ ഇതെന്തൊരു വിധി !പണ്ടു ഉമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വെച്ചു ഞാന്‍ ഉമ്മയെ ഒരുപാടു ചവിട്ടിയിട്ടുണ്ടാവും }


"ശഫീകിനോട് പല തവണ പറഞ്ഞു കഴിഞ്ഞു . ഇതിന് മുമ്പും ഒരുപാടു പേര്‍ എന്‍റെ പിന്നാലെ നടന്നിട്ടുണ്ട് അവരോടൊന്നും തോന്നാത്തത് ശഫീകിനോട് എനിക്കെങ്ങനെ തോന്നും . എനിക്ക് കുറെ ലക്ഷ്യങ്ങള്‍ ഉണ്ട് .മാത്രവുമല്ല ഷഫീക് എന്‍റെ സങ്കല്‍പ്പങ്ങളില്‍ ഒന്നും വരുന്നതേയില്ല"

തത്കാലം ഇവ രണ്ടുമേ ഞാന്‍ ചേര്‍ക്കുന്നുള്ളൂ.വരും ദിവസങ്ങളില്‍ കുടുതല്‍ പ്രശസ്തമാവുന്ന വാചകങ്ങള്‍ ഞാന്‍ഇവിടെ ചേര്‍ക്കാം.....

കഴിഞ്ഞ ദിവസം കൂട്ടുകാരി സുമെത്തിനു വേണ്ടി അവള്‍ മാധവിക്കുട്ടിയുടെ എന്‍റെ കഥ ലൈബ്രറിയില്‍ തിരയുന്നത് കണ്ടു.മാധവിക്കുട്ടിക്ക് എന്‍റെ കഥ ആവാമെങ്കില്‍ എനിക്ക് എന്‍റെ കദന കഥ എന്നപേരില്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു .അതാണീ സാഹസം.ഏതായാലും ഞാന്‍ നടന്നുകൊണ്ടേയിരിക്കും.
തീര്ച്ചയായും പയിങ്കിളി ആയി എടുക്കില്ലെന്കില്‍ ഒരു കാര്യം കൂടി ഞാന്‍ ചേര്‍ക്കാംഅവളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നുണ്ട്.പക്ഷെ തന്‍റെ ബാപ്പ സമ്മതിച്ചാല്‍ പോലും ശഫീകുമായി ഉള്ളബന്ധത്തിന് അവള്‍ സമ്മതിക്കില്ലത്രേ!.
അവളുടെ സങ്കല്‍പ്പത്തില്‍ ഹൃതിക് രോഷണോ ,സല്‍മാന്‍ ഖാനോ മസിലുംപെരുപ്പിച്ചു നില്‍ക്കുന്നുണ്ടാവും.ഈയുള്ളവന്‍റെ എല്ലുകള്‍ ഓരോ ദിവസവും തെളിഞ്ഞു വരുന്നു.ബാപ്പയുടെപിന്തുടര്‍ച്ച ഉറപ്പിക്കാന്‍ മുടി പൊഴിഞ്ഞു പൊഴിഞ്ഞു ഒരു ചെറിയ കഷണ്ടിക്ക് ഉടമക്കരനുമാണ്. സത്യത്തില്‍ ഈപ്രണയം ഒരല്‍പം ഗ്ലാമര്‍ ഉള്ളവര്‍ക്കുള്ളത് ആണെന്കിലും ക്ഷമിക്കണം ഞാന്‍ പെട്ടുപോയി...........

ഇനിയുള്ള കാത്തിരിപ്പുകളില്‍ ഹാജര്‍ നില എത്ര നഷ്ടമാവുമെന്ന് എനിക്കറിയില്ല.ആര്‍ട്സ് ടെയും കോളേജ് ടെയുംവരാനിരിക്കുന്നു................മുന്‍ കൊല്ലതിലേത് പോലെ ഭവതിക്കു വേണ്ടി ഞാന്‍ ഒന്നു കൂടി നീട്ടി പാടാം ...........
പേരറിയാത്തൊരു പെണ്കിടാവേ നിന്‍റെ നേരരിയ്യുന്നു ഞാന്‍ പാടുന്നു................
.

Friday, July 25, 2008