Monday, January 28, 2008

പണനഷ്ടവും മാനഹാനിയും

അങ്ങനെയിരിക്കെ മരിക്കണം എന്ന സ്റ്റൈലന്‍ ചിന്ത . ഞാന്‍ ഇരുന്നു പുകഞ്ഞു. നീറി ,പിന്നെ ശാന്തത എങ്ങനെ മരിക്കും.മരിക്കുമ്പോള്‍ ആ തട്ടമിട്ട പെണ്‍കുട്ടിക്ക് വേധനിക്കണം.

ഈ മാസം എന്‍റെ ചെരിപ്പ് മൂന്നു മാറി.തെഞ്ഞിട്ട് പിന്നെയും കൊണ്ടു നടന്നു.സര്‍വലോക രക്ഷിതാവും സുന്ദരനുമായ ദൈവമേ അവളെന്റെ പ്രേമം അന്ഗീകരിക്കണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.അല്ലേലും ഈ സുന്ദരികള്‍ക്ക് sharukh ഇന്‍റെ മുഖമുള്ളവരെ മതി.തുലയട്ടെ പെണ്‍ വര്‍ഗം.പണനഷ്ടം മാനഹാനി .ഞാന്‍ ഉരുകി തലച്ചോറ് പുകഞ്ഞു പാകമായി

ഈ പ്രേമം എന്ന സാധനം ഒരു തലവേധനയാണ്‌ .കാമുകി കതയെഴുത്‌മെങ്കില്‍....പാട്ടു പാടുന്ന പെണ്‍ വര്‍ഗത്തിനു ഒരു ധാരണയുണ്ട് .അന്ടകടാകത്തിലെ സകല ആണുങ്ങളും അവരുടെ പുറകെ ആണെന്ന് ദാ ഇപ്പോള്‍ എന്‍റെ കയ്യില്‍ ഒരു പൂവന്‍ പഴം ഉണ്ടെന്കില്‍ പാതി അവള്‍ക്ക്ക്‌ കൊടുത്തിട്ടേ ഞാന്‍ തിന്നുകയുല്ല്.അത്ര ഇഷ്ടം കാണിച്ചാലും പെണ്‍ വര്‍ഗം പറയും പുരുഷന്‍ ചതിയനാനെന്നു...... ഈ അസമത്വത്തില്‍ ഞാന്‍ ഇരുന്നു വിയര്‍ത്തു.....കരുന്യവനും കാഴ്ച്ചയുള്ളവനുമായ ദൈവമേ ഭൂലോകത്തെ സര്‍വ്വ പെണ്ണുങ്ങളെയും നീ ഉടലോടെ സ്വര്‍ഗ്ഗ ത്തിലേക്ക് എടുക്കേണമേ

അപ്പോള്‍ കോളേജില്‍ എല്ലാവരും പ്രേമിക്കുന്നു,കുമാരന്‍ പ്രേമിക്കുന്നു, രാധ പ്രേമിക്കുന്നു സുഹര യും പ്രേമിക്കുന്നു.എന്‍റെ കണ്ണ് നിറഞ്ഞു......

അവളെന്നെ പ്രേമിച്ചാല്‍ രണ്ട്‌ കിലോ പൂവന്‍ പഴം ക്ലാസ്സില്‍ വിതരണം ചെയ്യാം എന്നറിയിച്ചു കുമാരന്‍ രക്ഷക്കെത്തി..
വൈക്കം മുഹമ്മദ് ബഷീര്‍ ഇന്‍റെ "പ്രേമലേഖനം" എന്ന പുസ്തകം ആ തട്ടമിട്ടവള്‍ക്ക് സമ്മാനമായി കൊടുക്കാന്‍ പറഞ്ഞു ...
പള്ളീലെ ഉസ്താദിനെ കൊണ്ടു ഞാന്‍ ഒന്നു മന്തിരിച്ചു...
തലയില്‍ ഉഴിഞ്ഞു പുസ്തകം അമ്മുകുട്ടി വഴി അവള്ക്ക് കൊടുത്തു.....അവള്‍ പ്രേമിക്കാന്‍ തുടങ്ങി ...നല്ല സ്റ്റൈലന്‍ പ്രേമം എന്നെയല്ല .......കുമാരനെ...........കുമാരനെ അവള്‍ക്കിഷ്ടമാണെന്ന്....ഏതായാലും ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചു പിന്നെയും പണനഷ്ടവും മാനഹാനിയും

Thomas kutti
1st malayalam


5 comments:

  1. Day is a special day for every one, and this is your day, a day of shadowzz...

    Each and every articles seems to be having it's own alert in mind. Keep rock on the Scafed Girl.

    Im IT professional , get a little time to relax . Your articles are fit for me. Simple ,Small and romantic.

    I see a lot before. But they all are very long and takes long time. Your's are Tiny small and entertinable. K

    Keep rock ONNNNnnn.

    Remiz Rahnas
    www.rasnet.co.in
    www.indianrockstars.com

    ReplyDelete
  2. എനിക്ക് വളരെ “വേധനിച്ചു” ഷഫീക്, പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ കണ്ട്....
    വേദനിച്ചു എന്നെഴുതാന്‍ മംഗ്ലീഷ് ഇങ്ങനെയാണ് :vEdanichchu.

    ReplyDelete
  3. good dude..എഴുത്തു തുടരുക

    www.malayalam.epathram.com
    this is the most sutable site to read and write malayalam..go for it..all the best.

    ReplyDelete
  4. ഷഫീക്, ബൂ(ത)ലോഗത്തില്‍ ഒരു നല്ല ബാ(ഭാ)വി ആശംസിക്കുന്നു...

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി