Wednesday, March 5, 2008

scarfed girl

തിരിഞ്ഞു നോക്കിയപ്പോള്‍ ഇന്നു പതിവില്ലാതെ അമ്മ വാതിലിന്നടുത്തു വന്നു നില്ക്കുന്നത് കണ്ടു.പക്ഷെ അമ്മയുടെ മുഖമത്ര വ്യക്തമായില്ല.ആ കണ്ണ് നീരുകളും. അമ്മയുടെ കണ്ണ് നീരുകള്‍ ഞാന്‍ കണ്ടിട്ടേയില്ല..........

നന്നെ മഴ പെയ്തു നനഞ്ഞു ഒലിച്ചാണ് ക്ലാസ്സിലേക്ക് കയറിയത്.കണ്ണില്‍ ചിതറിയ മഴത്തുള്ളികള്‍ കാരണമാവാം ബിന്ദു മിസ്സ്‌ ബോര്‍ഡില്‍ എഴുതിക്കുട്ടിയ നോട്സ് വായിയ്ക്കാന്‍ കഴിയാതിരുന്നത്‌ .ആ പീരീഡ്‌ തീര്‍ന്നിട്ടും എന്‍റെ നോട്ട് ബുക്ക് ശൂന്യമായി തന്നെ അവശേഷിച്ചു....

ഇടനാഴി കടന്നു അവളുടെ ക്ലാസിനു മുന്നില്‍ ചെന്നു.അന്തരീക്ഷം മൂടികെട്ടിയതിനലാവം പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവളുടെ തട്ടമിട്ട മുഖം ഞാന്‍ കാണാതെ പോയത്.കുറെ നേരം കാത്തു നിന്നിട്ടും ഞാന്‍ അവളെ കണ്ടില്ല . പിന്നെയും എന്‍റെ പ്രണയം അവ്യക്തമായി.........

ഈ മാസം കഴിയുമ്പോള്‍ ക്യാമ്പസ്സില്‍ നിന്നും എനിക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ദൂരേക്ക്‌ പോകണം. അതിന് മുന്‍പെങ്കിലും എന്‍റെ പ്രണയം അവളെ ഒന്നറിയിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നെന്കില്‍ ...........

poetry ബുകിലെ അക്ഷരങ്ങള്‍ എത്ര ശ്രമിച്ചിട്ടും വായിക്കാന്‍ കഴിഞ്ഞില്ല . പക്ഷെ ടീച്ചര്‍ ഉച്ചത്തില്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ night of the scorpion എന്ന poem പത്താം ക്ലാസ്സില്‍ മനപ്പാഠം ആക്കിയിട്ടുള്ളതിനാല്‍ ഓര്‍മയില്‍ നിന്നും ചെല്ലാന്‍ കഴിഞ്ഞു .

പുതുവര്‍ഷത്തില്‍ ആശംസ കാര്‍ഡുകള്‍ ഒരുപാടു ലഭിച്ചു .വെറും നിറക്കൂട്ടുകള്‍ മാത്രമായി തോന്നി. അക്ഷരങ്ങള്‍ മറന്നു പോയത് കൊണ്ടാണോ ഒന്നും വായിക്കുവാന്‍ കഴിയാത്തത്.
മലയാളം ക്ലാസ്സ് .ടീച്ചര്‍ പറഞ്ഞു.
"മാതാവ്‌ പിതാവിനെ കാട്ടി തന്നു
പിതാവ് ഗുരുവിനെ കാട്ടി തന്നു
ഗുരു ദൈവത്തെയും.........."

പക്ഷെ എനിക്ക് ആരെയും കാണാന്‍ കഴിഞ്ഞില്ല...........

അവസാനമായി എന്‍റെ ഉള്ളിലെ തട്ടമിട്ട പെണ്‍കുട്ടിക്കായി ഒരു പ്രണയ ലേഖനം കൂടി എഴുതാന്‍ ശ്രമിച്ചു ഞാന്‍. പക്ഷെ ആദ്യ വരിയില്‍ എഴുതിയ അവളുടെ പേരു ഒന്നു വായിക്കുവാന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന് വല്ലാണ്ട് ആഗ്രഹിച്ചു പോയി..........

ഓര്‍മ്മകളില്‍ മങ്ങലുകള്‍ ഏതുമില്ലാതെ അവളുടെ മുഖം ഉണ്ട്. ആദ്യവര്‍ഷത്തെ കോളേജ് ടെയില്‍ ‍അവള്‍ നന്നായി പാടിയിരുന്നു,ഏറെ പിന്‍ നിരയില്‍ ആയിരുന്നെന്കിലും അവളുടെ മുഖവും ആ കണ്ണുകളുടെ തിളക്കവും ഞാന്‍ കണ്ടിരുന്നു........

ഈ വര്ഷം എന്‍റെ അവസാന കോളേജ് ടെയിക്ക് ഏറെ മുന്‍ നിരയിലിരുന്നിട്ടു പോലും അവളുടെ മുഖം എനിക്ക് അവ്യക്തമായിരുന്നു.ആ കണ്ണുകള്‍ ഒന്നു കാണാന്‍ സാധിചിരുന്നെന്കില്‍ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.പക്ഷെ..........

തെരുവിലേക്കുള്ള എന്‍റെ മടക്ക യാത്രകള്‍ എന്നും ഈ കഴിഞ്ഞ മൂന്നു കൊല്ലങ്ങളിലും അവളോടൊപ്പം ആയിരുന്നു.ഇപ്പോള്‍ ഈ വൈകുന്നേരത്തെ സൂര്യപ്രകാശം എന്‍റെ കണ്ണുകളില്‍ പതിക്കുന്നത്‌ കൊണ്ടാണോ......
അതോ അവള്‍ എന്നില്‍ നിന്നും ഏറെ ദൂരത്തു നില്ക്കുന്നത് കൊണ്ടാണോ എനിക്കവളെ കാണുവാന്‍ കഴിയാത്തത്.........
ഈ വര്‍ഷം അവള്‍ എഴുതിയ ഒരു ചെറുകഥ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത പേജില്‍ തന്നെ എന്‍റെ ഒരു കവിതയും പ്രിയപ്പെട്ട മാഗസിന്‍ എഡിറ്റര്‍ ചേര്‍ത്തു.(നന്ദി) .പക്ഷെ അന്ന് രാത്രി രണ്ടു മെഴുകുതിരികള്‍ കത്തിച്ചു വെച്ചിട്ട് പോലും അവളുടെ കഥയോ എന്‍റെ കവിതയോ വായിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല........
.
ലൈബ്രറി യിലേക്ക് സനലുമായി നടക്കുമ്പോള്‍ അവന്‍ പറഞ്ഞു. ദാ നിന്‍റെ തട്ടമിട്ട പ്രണയിനി .ദൂരെ നിന്നും നടന്നു വരുന്നതു പോലെ തോന്നി.ഒന്നു കാണുവാനായി ഞാന്‍ വരാന്തയിലേക്ക്‌ ഓടി ചെന്നു പക്ഷെ പടവുകളില്‍ തട്ടി ഞാന്‍ താഴേക്ക്‌ വീണു.......

എന്‍റെ കണ്ണുകള്‍ എന്നെ വന്ചിച്ചു തുടങ്ങിയിരിക്കുന്നു......
അവസാന പരീക്ഷയിലെയും ചോദ്യപേപര്‍ വല്ലാണ്ട് മങ്ങിയിരുന്നു. മങ്ങിയ ചോദ്യ പേപ്പറുകള്‍ ജീവിതത്തിലെ നിത്യ സംഭവങ്ങളായി മറി. ചോദ്യ പേപ്പറുകളില്‍ നിന്നു ഞാന്‍ വായിച്ചുഎടുത്തത്‌ ശൂന്യത ആയതിനാലാവം ഉത്തര കടലാസുകളും അങ്ങനെ തന്നെ.
മങ്ങിയ ചോദ്യങ്ങള്‍ക്കും ചോദ്യ കടലാസുകള്‍ക്കും എനിക്ക് ഉത്തരങ്ങലില്ല............

ഓര്‍മകള്‍ ആവാന്‍ പോവുന്ന ക്യാമ്പസിന്റെ നിറങ്ങളെ കുറിച്ചു ആലോചിക്കുകയായിരുന്നു.അപ്പോള്‍ കാര്‍ത്തിക വന്നു പറഞ്ഞു .
"അവള്‍ നിന്നെയും കത്ത് നില്ക്കുന്നു .അവള്‍ക്കു നിന്നെ ഇഷ്ടമാണെന്ന്.."

ഇടനാഴിയിലൂടെ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു.ഒപ്പം കാര്‍ത്തികയും......
"ദാ അവള്‍ നിന്നെ നോക്കി ചിരിക്കുന്നു." കാര്‍ത്തിക പറഞ്ഞു.......
"കാര്‍ത്തിക അവള്‍ ഇന്നും തട്ടം ഇട്ടിണ്ടുണ്ടോ ......."
"ഉണ്ടല്ലോ നീ കാണുന്നില്ലേ....?"


"ഇല്ല കാര്‍ത്തിക ഞാന്‍ ഒന്നും കാണുന്നില്ല . ഈ ഇരുട്ടില്‍ നിനക്കൊരു മെഴുകുതിരി കത്തിച്ചു തന്നൂടെ .....?"

അവളുടെ കയ്യില്‍ മെഴുകുതിരികള്‍ ഇല്ലായിരുന്നു.....!
തട്ടമിട്ട എന്‍റെ പ്രിയപ്പെട്ടവളെയും കടന്നു ഇടനാഴിയിലൂടെ ആ നിറങ്ങളുടെ ലോകത്ത് ഒന്നും കാണാതെ ഞാന്‍ ലക്‌ഷ്യം തെറ്റി നടന്നു......................
shafeek

12 comments:

  1. ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍നിന്ന് എന്നിലേയ്ക്കും നടന്നടുക്കുന്നത് നമ്മുടെയൊക്കെ ജീവിതം
    അതില്‍ പ്രണയവും വിരഹവും ക്യാമ്പസ് ജീവിതവും നന്നായി പകര്‍ത്തിയിരിയ്ക്കുന്നു ഷഫീക്ക്
    പാല്‍ക്കടലില്‍ ഓളം തെള്ളിവരുന്ന് നിന്റെ തട്ടമിട്ട മൊഞ്ചത്തിയ്ക്ക് ഒരുവെള്ളാമ്പല്‍പ്പൂകൊടുക്കാന്‍ നിനക്കാകട്ടെ..
    ആശംസകള്‍ നേരുന്നു

    ReplyDelete
  2. വളരെ നല്ല ശൈലി...നന്നായിരിക്കുന്നു...ഭാവുകങ്ങള്‍ :)

    ReplyDelete
  3. നന്നായിരിക്കുന്നു.

    പക്ഷെ എന്താണ് പോസ്റ്റിന് ഒരു ടൈറ്റില്‍ ഇടാത്തത്? എല്ലാ പോസ്റ്റുകള്‍ക്കും ടൈറ്റില്‍ ഇടുക. ഇനിയും ചെയ്യാവുന്നതേയുള്ളൂ.

    ReplyDelete
  4. വന്നു കണ്ടു കീഴടക്കി പോരേ

    ReplyDelete
  5. മച്ചൂസ്... ഇഷ്ടമായി! പോരട്ടെ, More and more... :-)

    ReplyDelete
  6. വളരെ ഹൃദ്യമായ ഭാഷ...തുടരുക.

    ReplyDelete
  7. പോരട്ടെ കൂട്ടുകാര കഥകളും മറ്റും ,എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  8. ആള്‍ ചില്ലറക്കാരനല്ലട്ടോ,
    നന്നായിരിക്കുന്നു, ഭാവുകങ്ങള്‍

    ReplyDelete
  9. കഥ വായിച്ചു..കൊള്ളാട്ടോ ...വ്യത്യസ്തമായ എഴുത്തു..ഇനിയും പോരട്ടെ പുതിയ സൃഷ്ടികള്‍..പിന്നെ തലക്കെട്ട് എന്തേ ആംഗലേയത്തില്‍..??..കഥയോടു നീതി പുലര്‍ത്താന്‍ കഴിയുന്ന തലക്കെട്ടു മലയാളത്തില്‍ കിട്ടാഞ്ഞിട്ടാണോ..??

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി