ഇടനാഴിയില്‍ ഞാന്‍ നിന്‍റെ പിന്നാലെ നടന്നു കൊതി തീരും മുമ്പ് ..........
നിന്‍റെ കണ്ണുകള്‍ കണ്ടു കൊതി തീരും മുമ്പ് ...............
ദൈവം എന്നെ കൊന്നു കളഞ്ഞു....(ദൈവം പണ്ടേ അസൂയകാരനാണല്ലോ............)
അപ്പോഴും നീ ചിരിച്ചു കൊണ്ടേയിരുന്നു......
എത്ര രാത്രികളില്‍ സത്യമായും ഞാന്‍ നിന്നെ ഓര്‍ത്തു കരഞ്ഞിരുന്നു എന്നറിയുമോ .........
.ദൈവം സുന്ദരനായിരുന്നു.........(മനുഷ്യരൂപം ഉള്ളവന്‍ )
പക്ഷെ പ്രണയം അന്ഗീകരിക്കാതെ സ്വര്‍ഗത്തില്‍ സ്ഥാനമില്ല എന്ന് പറഞ്ഞു......
വീണ്ടും ഒരു വാതില്‍ കൂടി എന്‍റെ മുന്നില്‍ അടയുകയാണ്..
ഒരു പക്ഷെ നിനക്കൊരു റോസപൂവ് എന്‍റെ ശവകുടീരത്തില്‍ വെച്ചു കൂടെ.........
.അങ്ങനെയായാല്‍ എന്‍റെ പ്രണയം അന്ഗീകരിക്കപ്പെടും .
ഇടനാഴികളിലെ നിന്‍റെ ഒളിച്ചു കളി...........
പിന്നെ തട്ടത്താല്‍ മുഖം മറച്ചു നീ ദൂരത്തേക്ക് പോവുന്നതും ഞാന്‍ ഓര്‍ക്കുന്നു .....
നിന്‍റെ കണ്ണുകള്‍.................നിന്‍റെ കണ്ണുകള്‍....
പ്രണയിക്കാന്‍ അറിയാത്ത ദൈവം ............സുന്ദരമായ പുഴകള്‍ സൃഷ്ടിച്ചു.....
കാടുകള്‍ സൃഷ്ടിച്ചു.....മലകള്‍ സൃഷ്ടിച്ചു.....
നിശബ്ധമായ പ്രണയം പുതിയ ലോകം അന്ഗീകരിക്കില്ല എന്ന് എല്ലാവരും പറഞ്ഞിട്ടും
ഞാന്‍ നിശബ്ദമായി നിന്നെ തിരഞ്ഞതെ ഉള്ളു.........
മിണ്ടാതെ ഒന്നും മിണ്ടാതെ.........
ഇനി നീ റോസാപ്പൂക്കളുമായി വന്നില്ലെന്കിലും......
സ്വര്‍ഗത്തില്‍ എനിക്ക് സ്ഥാനം ലഭിച്ചില്ലെങ്കിലും........
നിന്‍റെ സാനിധ്യമുള്ള ഇടനാഴികളിലെ ഓര്‍മ്മകള്‍ എനിക്ക് കൂട്ടാവട്ടെ ..........
എന്‍റെ നിഴലാവട്ടെ........
ഞാന്‍ ഏകാനയിരുന്നല്ലോ........ആരും എന്‍റെ നിഴലയിട്ടില്ല ..........നീയും
പക്ഷെ ഞാന്‍ പ്രതീക്ഷിക്കുന്നു....ഒരു മഞ്ഞുള്ള പ്രഭാതത്തില്‍ നിന്‍റെ തോട്ടത്തിലെ റോസാ പൂക്കളുമായി തട്ടമിട്ടു മറച്ച മുഖവുമായി നീ എന്‍റെ അടുത്തേക്ക് വരുമെന്ന്.
അപ്പോള്‍ ഈ ശവകുടീരത്തിലെ നരച്ച ഏകാന്തത നിന്നെ ഭയപ്പെടുത്തിയെക്കും..........
പക്ഷെ ഇപ്പോഴും ഞാന്‍ നിന്നെ അറിയുന്നു.......
ഇപ്പോഴും ഞാന്‍ നിന്നെ പ്രണയിക്കുന്നു.........
തീര്‍ച്ചയായും ഒന്നുണ്ട് നിന്‍റെ തോട്ടത്തിലെ റോസാപ്പൂക്കള്‍ എന്‍റെ കുടീരത്തിനു മുകളിലിരുന്ന് കഥകള്‍ പറയുമെന്ന്........
ഒരിക്കലും തങ്ങളെ തേടിവരാത്ത കാമുകിമാരെ ഓര്‍ക്കുന്ന കാമുകന്‍മാരോട്..........
ആ കഥകള്‍ പുതിയ തലമുറ ഏറ്റു പാടുമായിരിക്കും........
പ്രണയത്തിനു മരണമില്ലെന്ന് ......................... shafeek
പ്രണയം മരിക്കുന്നത് മനസ്സുകളില്‍ ആണ്
ReplyDeleteജിവിതത്തെ ക്രിയാത്മകമായി സമീപിക്കൂ...
ReplyDeleteനിരാശയോട് വിശ്രമിക്കാന്‍ പറയൂ...
അഭിപ്രായങ്ങള്‍ വരും വരതിരിക്കും.. ഡോണ്ട് വറി...
പ്രണയത്തിനു മരണമില്ല. ശരിയാണ്‍.
ReplyDelete:)
ചിലര്‍ പറയുന്നു പ്രണയം മരിക്കുമെന്ന്, മറ്റുചിലരോ പറയുന്നു പ്രണയത്തിനു മരണമില്ലെന്ന്...ശരിയുടെ തെങ്ങിന്‍ തടം ഞാന്‍ ചികയുന്നില്ല. ഒരുപക്ഷെ പ്രണയത്തിന്‍ ഇടയ്ക്കെങ്കിലും അബോധാവസ്ഥ ഊണ്ടകാറുണ്ടായിരിക്കും. തുടരുക സുഹ്ര്ത്തേ.. വീണ്ടും വരാമിവിടെ.
ReplyDeleteപ്രണയം തീരെ നിശ്ശബ്ദമായാലും പറ്റില്ലല്ലോ.......
ReplyDeleteഷഫീക് എഴുത്തു നന്നാവുന്നുണ്ട്.....
ഓ.ടോ. ഈ വേര്‍ഡ് വെരിഫിക്കേഷന്‍ കൊണ്ടാകും കമന്റുകള്‍ കുറയുന്നത്. അതു മാറ്റൂ പ്ലീസ്...
പ്രണയം ജീവിതം പോലെ സുന്ദരമാണു ഞാന്‍ ഒരുപ്പാടു പ്രേമിച്ചിട്ടുണ്ട് പക്ഷേ
ReplyDeletemaranathineyum jeevithatheyum
ReplyDeletepakaliravukaleppoole orumippiikkunnathanu pranayam
keep it up
good kavitha, edo go to the orkut and type in malayalam then copy and past to the coment box..thats what I am doing
ReplyDelete:)
ReplyDeleteവാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വേദന വായനക്കാരിലേക്കെത്തുന്നുണ്ട്.
ReplyDeleteആശംസകള്‍
ഹായ് ഷഫീക്...
ReplyDeleteമലയാളം വീണ്ടും ശരിയായി, അല്ലേ? ഞാന്‍ രണ്ടു ദിവസത്തിനു ശേഷമാണ് ബൂലോകത്തെത്തിയത്. അതാണ് മറുപടി വൈകിയത്.
വേഡ് വെരിഫിക്കേഷന്‍ മാറ്റാനായി നമ്മുടെ ബ്ലോഗില്‍ settings > comments ല്‍ Show word verification for comments?
എന്നത് No എന്ന് ആക്കുക.
ഇനിയും സംശയമുണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിയ്ക്കണ്ട. ഈ ലിങ്കും ചിലപ്പോള്‍ ഉപകാരപ്പെടും.