ടോണി , മുഴുവന്‍ പേരു ടോണി വര്‍ഗിസ് . കാലം തെറ്റി കാമ്പസിലേക്ക് വന്നതാണ്.വയസ്സ് ഇരുപത്തി ഒന്നു.
ആദ്യ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടുസാഹിത്യത്തിലും കലയിലും അതീവ തത്പരന്‍ .എംടിയെ പോലെയോ ബഷീറിനെ പോലെയോ അറിയുപ്പെടുന്നഒരു കഥാകാരന്‍ ആവാനാണ് ആഗ്രഹം.പക്ഷെ ............................
അല്ല ടോണി തന്നെ നിങ്ങളോട് പറയട്ടെ .......................
ചിലര്‍ എന്നോട് പറഞ്ഞു കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന്. ചില കഥാപാത്രങ്ങള്‍അവര്‍ത്തിക്കപ്പെടണം.ആവര്‍ത്തനങ്ങള്‍ ഇല്ലാതെ ഒന്നും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നില്ല. ഞാന്‍ആവര്‍ത്തിക്കപ്പെടുന്നു .നീയും ആവര്‍ത്തിക്കപ്പെടുന്നു. , , ബന്ധങ്ങളും ,സൌഹൃദങ്ങളും . പ്രണയങ്ങളും
കഥാപാത്രങ്ങളും ഒക്കെയും..........
വിദ്യാര്‍ഥി ആയി ഉള്ള എന്‍റെ കഥാപാത്രത്തിന്‍റെ ഭാവങ്ങള്‍ക്ക് ഒട്ടും യാഥാര്‍ത്ഥ്യം ഇല്ലെന്നും ചിലര്‍പറഞ്ഞു.പക്ഷെ ഇവിടെ അവതരിക്കപ്പെടാന്‍ ഞാന്‍ മാത്രമെ ആഗ്രഹിക്കുന്നുള്ളൂ,കഥാപാത്രം ആവാന്‍ എനിക്ക്മാത്രമെ കഴിയുന്നുള്ളൂ .കഥാപാത്രങ്ങള്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ ചിലത് ആവര്‍ത്തിക്കുക
തന്നെ ചെയ്യട്ടെ .............കഥാപാത്രങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു .ഇന്നും എനിക്ക് രാത്രിയില്‍ അമ്മച്ചി വെള്ളം എടുത്തു തന്നില്ല .എന്നെനോക്കി ചിരിച്ചതും ഇല്ല.മുമ്പായിരുന്നെങ്കില്‍ ഞാന്‍ അതിനെ അമ്മച്ചിയോട് ചോദിച്ചേനെ. പക്ഷെ ഇപ്പോള്‍ ഞാന്‍കഥാപാത്രമാണ്.കഥാപാത്രങ്ങളെ തെടുന്നൊരു കഥാപാത്രം.
ദാഹത്തോടെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നു വരില്ല എന്ന്
എനിക്ക് ഉറപ്പായിരുന്നു........യന്ത്രങ്ങള്‍ക്കിടക്ക് കഷ്ടപ്പെട്ടു ജീവിതം കൂട്ടി മുട്ടിക്കുന്ന എന്‍റെ അപ്പച്ചന്‍ മറ്റൊരു കഥാപാത്രമായി .ഇന്നും അത്താഴത്തിനിടയില്‍ അപ്പച്ചന്‍ എന്നെ വളരെ ദയനീയമായി നോക്കി.അപ്പച്ചനോട് പറയണം എന്നുണ്ടായിരുന്നു ഞാനൊരു വിദ്യാര്‍ഥി അല്ലെ എന്ന് .പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാപാത്രമാണ്.
അപ്പച്ചന്റെ ഡയറി കുറിപ്പുകള്‍ക്കിടയില്‍ ഞാന്‍ എന്താണ് വായിച്ചത്.
പഴയ ആട്യത്വതിന്‍ന്‍റെ കഥകള്‍ ആണോ.........?
ജീവിതം ആഘോഷിച്ച യുവത്വത്തിന്‍റെ തുടിപ്പുകള്‍ ആയിരുന്നോ........?
കിതപ്പുകള്‍ക്കിടയിലും തുടരുന്ന അധ്വാനത്തിന്‍റെ കഥകള്‍ പറയുന്ന വാര്ധക്യതിന്‍റെ ജരാനരകളെ കുറിച്ചോ..........
ക്ഷമ ചോദിക്കാന്‍ അര്‍ഹത ഇല്ലെങ്കിലും ഞാന്‍ ആ കാലില്‍ ഒന്നു വണങ്ങി കൊള്ളട്ടെ........
പ്രണയം എനിക്ക് വിലക്കപ്പെട്ടത് തന്നെയായിരുന്നു.പക്ഷെ എന്‍റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ കഥാപാത്രം ആയതു ഒരു തട്ടമിട്ട പെണ്ണാണ്. "scarfed girl".....................
പക്ഷെ എന്നെ കാണുമ്പൊള്‍ അവള്‍ തട്ടം കുടുതല്‍ മുഖത്തേക്ക് വലിച്ചിട്ടു.
വിജനമായ ക്ലാസ്സ് മുറിക്കുള്ളില്‍ ഞാന്‍ വരച്ച അവളുടെ പടത്തിനോടൊപ്പം ഇങ്ങനെ കൂടി ചേര്‍ത്തു........"expecting you till my last breathe..........."
പഠന ഭാരത്തിനിടയില്‍ എപ്പോഴോ അവള്‍ വയലിന്‍ വായിച്ചു കൊണ്ടേയിരുന്നു.........
.നീ എനിക്ക് ദൈവം നല്കിയ കഥാപാത്രമാണ്.scarfed girl ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു...........
ചുവരുകള്‍ക്കിടയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയപ്പോഴാണ് കഥാപാത്രങ്ങള്‍ ഏറെയുണ്ടെന്നു മനസ്സിലായതു. ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍.........
അറിയുകയും അറിയിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍........
.
തോടിന്നു കുറുകെയുള്ള റെയില്‍വേ പാലത്തിലൂടെ ഒന്നു രണ്ടു തീവണ്ടികള്‍ കാതടിപ്പിക്കുന്ന ശബ്ദത്തോടെ കടന്നു പോയി.
അവന്‍ എന്‍റെ പഴയ സുഹൃത്തായിരുന്നു. extra brilliant എന്ന് വിശേഷിപ്പിക്കാം .പുസ്തകങ്ങളുടെ കൂട്ടുകാരന്‍. physics ല് റിസേര്‍ച്ച് ചെയ്യണമെന്നും doctorate എടുക്കണമെന്നും ആയിരുന്നു ആഗ്രഹം.ലൈബ്രറിയില്‍ ചില തടിയന്‍ പുസ്തകങ്ങളുമായി മണിക്കൂറുകള്‍ ചിലവഴിച്ച അവനെ ഞാന്‍ ഓര്‍ക്കുന്നു..........പക്ഷെ പാതിവഴിയില്‍ നിര്‍ത്തിയ പഠനവുമായി ഒരു ലോറി ഡ്രൈവറുടെ കഥാപാത്രമായി എന്‍റെ മുന്നില്‍ നിന്നപ്പോള്‍ അവനതൊട്ടും പാകമല്ല എന്ന് തോന്നി.ഓളങ്ങള്‍ ചെറു ശബ്ദത്തോടെ കടന്നു പോയ്കൊണ്ടിരുന്നു. യാത്ര പറഞ്ഞപ്പോള്‍ നേരം ഇരുട്ടി .അവന്‍ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു.ഞാന്‍ ഇന്നുമൊരു വിദ്യാര്ത്ഥി ആണെന്നും അവനോട് പറഞ്ഞില്ല.തിരിച്ചു നടക്കുമ്പോള്‍ തോടിന്നപ്പുറത്തു അവളുടെ വീട്ടില്‍ എന്‍റെ തട്ടമിട്ട പെണ്ണ് നിസ്കാരപായയിലിരുന്നു ലകഷ്യങ്ങളിലേക്ക് അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്ന് കാരുണ്യവാനായ പ്രപന്‍ച്ച സൃഷ്ടാവിനോട് പ്രാര്‍ത്തിക്കുക ആയിരുന്നു..........
കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.കഥയും കഥാപാത്രങ്ങളുംഅപൂര്‍ണം ആണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പൂര്‍ണമാക്കാം. campus തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ ചിലര്‍ കടന്നു വരുന്നു.പഴയ ആളുകള്‍ കടന്നു പോകുന്നു.ഭുമിയുടെ നാലില്‍ മൂന്നു ഭാഗവും വെള്ളത്താല്‍ നിറച്ചു കുസൃതി കാട്ടിയ ദൈവവും ഒരു കഥാപാത്രം ആവുന്നു.അവന്‍റെ മുന്നില്‍ പൂര്‍ണതക്കായി തല കുനിക്ക്കുന്നു ഞാന്‍...........
ഒടുവില്‍ പരീക്ഷ ജയിച്ചു ഒരു മള്‍ടി നാഷണല്‍ കമ്പനിയുടെ വാതായനങ്ങളിലേക്ക് ഞാന്‍ നടന്നു കയറുമ്പോള്‍ ഭാവ പകര്‍ചയില്‍ ഉണ്ടായ മാറ്റം എന്നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചു...........
തിരക്കുകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു.........തിരിഞ്ഞു നോക്കുമ്പോള്‍ പിന്നെയും അപൂര്‍ണമായ കഥാപാത്രങ്ങള്‍ .....അപ്പച്ചന്‍ ,അമ്മച്ചി, പഴയ സുഹൃത്ത് ,എന്‍റെ തട്ടമിട്ട പെണ്കുട്ടി.........അങ്ങനെ പലരും.............
കാലങ്ങള്‍ക്കു ശേഷം അമ്മച്ചി ഇന്നു എന്നെ നോക്കി ചിരിച്ചു .രാത്രിയില്‍ എനിക്ക് വെള്ളം എടുത്തു തരികയും ചെയ്തു.സ്വപ്നങ്ങളിലേക്ക് വഴുതുംപോഴും പുതിയ കഥാപാത്രങ്ങളെ തേടാന്‍ അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ഞാന്‍ വ്യഥാ ശ്രമിക്കുന്നുണ്ടായിരുന്നു.............********************
നിര്‍ത്തുന്നതിനു മുന്‍പ് ഒന്നു കുടി ഞാന്‍ ചേര്‍ക്കട്ടെ youth are not use less they are used less..........
No comments:
Post a Comment
കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി